ETV Bharat / bharat

'ഞാന്‍ രാജിവച്ചിട്ടില്ല' ; വിശദീകരണവുമായി ഹിമാചൽ മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു - ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി

പൊതുമരാമത്ത് വകുപ്പ് മന്ത്രി മിനി വിക്രമാദിത്യ രാജിവച്ചു. പ്രതിപക്ഷ നേതാവ് ജയ് റാം താക്കൂർ ഉൾപ്പടെ 15 ബിജെപി എംഎൽഎമാർക്ക് സസ്‌പെൻഷന്‍.

Himachal Pradesh Chief Minsiter Sukhvinder Singh Sukhu സുഖ്‌വീന്ദർ സിംഗ് സുഖു ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി രാജി
Himachal Pradesh CM Sukhwinder Singh Sukhu revealed that he has not resigned
author img

By ETV Bharat Kerala Team

Published : Feb 28, 2024, 3:49 PM IST

ഹിമാചൽ പ്രദേശ് : രണ്ടുദിവസമായി സംസ്ഥാന രാഷ്‌ട്രീയം കലങ്ങി മറിയുകയാണ്. അതിനിടെ താന്‍ രാജിവച്ചിട്ടില്ലെന്ന വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു. വ്യാജവാര്‍ത്തയാണ് പ്രചരിക്കുന്നതെന്നും താൻ രാജിവച്ചിട്ടില്ലെന്നും സുഖ്‌വീന്ദർ സിംഗ് സുഖു മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനത്ത് കോൺഗ്രസ് സർക്കാർ ഉറപ്പായും അഞ്ചുവർഷം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. 6 കോൺഗ്രസ് നിയമസഭാംഗങ്ങളുടെ ക്രോസ് വോട്ടിംഗിനെ തുടർന്ന് രാജ്യസഭ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി വിജയിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്ത് ഭരണപ്രതിസന്ധി ഉടലെടുത്തത് (Sukhwinder Singh Sukhu).

അതേസമയം രാഷ്‌ട്രീയ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനായി മുതിർന്ന കോൺഗ്രസ് നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡയെ ഐഐസിസി, സംസ്ഥാന നിരീക്ഷകനായി നിയമിച്ചിട്ടുണ്ട്. ചണ്ഡിഗഡിൽ നിന്ന് ഷിംലയിലെത്തുന്ന ഹൂഡ നിയമസഭാംഗങ്ങളുമായി ചര്‍ച്ച നടത്തും. പൊതുമരാമത്ത് മന്ത്രി വിക്രമാദിത്യ സിംഗിന്‍റെ രാജി പ്രഖ്യാപനം പാര്‍ട്ടിയില്‍ വർദ്ധിച്ചുവരുന്ന അതൃപ്തി സാക്ഷ്യപ്പെടുത്തുന്നതാണ്. സർക്കാരിന്‍റെ പതനം തടയാൻ അംഗങ്ങളെ ഒപ്പം നിർത്തുകയെന്ന വലിയ ഉത്തരവാദിത്തമാണ് ഇപ്പോള്‍ നേതൃത്വം നേരിടുന്നത്(Himachal Pradesh CM Sukhwinder Singh Sukhu).

രാജ്യസഭ തെരഞ്ഞെടുപ്പ് ഫലം സംസ്ഥാനത്ത് പ്രതിപക്ഷത്തിന് അനുകൂലമായതിന് തൊട്ടുപിന്നാലെയാണ് വിക്രമാദിത്യ സിംഗിന്‍റെ രാജി. മുൻ മുഖ്യമന്ത്രി വീർഭദ്ര സിങ്ങിന്‍റെ മകനാണ് രാജിവച്ച പൊതുമരാമത്ത് മന്ത്രി വിക്രമാദിത്യ സിംഗ്. ഷിംല റൂറൽ സീറ്റിൽ നിന്നാണ് അദ്ദേഹം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

അതേസമയം പ്രതിപക്ഷ നേതാവ് ജയ് റാം താക്കൂർ ഉൾപ്പടെ പതിനഞ്ച് ബിജെപി എംഎൽഎമാരെ സസ്പെൻഡ് ചെയ്തതായി ഹിമാചൽ പ്രദേശ് സ്പീക്കർ കുൽദീപ് സിംഗ് പതാനിയ അറിയിച്ചിരുന്നു. ചൊവ്വാഴ്ച (27-02-2024) പതാനിയയുടെ ഓഫീസിന് പുറത്ത് ബഹളംവച്ചത് അടക്കം ചൂണ്ടിക്കാട്ടിയാണ് എംഎൽഎമാര്‍ക്ക് സസ്പെൻഷൻ.

വിപിൻ പാർമർ, വിനോദ് കുമാർ, ഹൻസ് രാജ്, ജനക് രാജ്, ബൽബീർ വർമ, ത്രിലോക് ജംവാൽ, ദീപ് രാജ്, സുരീന്ദർ ഷൂരി, പുരൺ താക്കൂർ, ഇന്ദർ സിംഗ് ഗാന്ധി, ദിലീപ് താക്കൂർ, രൺധീർ ശർമ, ലോകേന്ദർ കുമാർ, രൺവീർ സിംഗ് എന്നിവരാണ് സസ്‌പെൻഡ് ചെയ്യപ്പെട്ട നിയമസഭാംഗങ്ങൾ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.