ന്യൂഡൽഹി: തലസ്ഥാന നഗരിയിൽ കനത്ത മഴ. ഡൽഹി, എൻസിആർ മേഖലകളിൽ വെള്ളിയാഴ്‌ച (സെപ്‌റ്റംബർ 13) വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ ശക്തമായ സാഹചര്യത്തില്‍ ഇന്ന് (സെപ്‌റ്റംബര്‍ 12) ഡൽഹിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഡൽഹിയിൽ മഴ തുടരുകയാണെങ്കിൽ താഴ്‌ന്ന പ്രദേശത്ത് വെള്ളക്കെട്ടുണ്ടാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മാത്രമല്ല വെള്ളക്കെട്ട് മൂലം ഗതാഗത തടസം ഉണ്ടാകാനും സാധ്യതയുണ്ട്. വെള്ളിയാഴ്‌ച വരെ തലസ്ഥാന നഗരിയിൽ മണിക്കൂറിൽ 30 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറഞ്ഞു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഡൽഹി, ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, വടക്കൻ മധ്യപ്രദേശ് എന്നിവിടങ്ങളിൽ സെപ്റ്റംബർ 11നും 14നും ഇടയിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. പടിഞ്ഞാറൻ ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, പടിഞ്ഞാറൻ രാജസ്ഥാൻ, ഉത്തരാഖണ്ഡ്, കിഴക്കൻ ഉത്തർപ്രദേശ്, കിഴക്കൻ രാജസ്ഥാൻ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്‌ക്കും സാധ്യത.
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം മധ്യപ്രദേശിന്‍റെ വടക്ക് പടിഞ്ഞാറൻ ഭാഗത്തും അതിനോട് ചേർന്നുള്ള തെക്കുപടിഞ്ഞാറൻ ഉത്തർപ്രദേശിലും ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്‍റെ ഫലമായാണ് സംസ്ഥാനങ്ങളിൽ മഴ തുടരുന്നത്.
ഉത്തരാഖണ്ഡ്, കിഴക്കൻ രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യത. സെപ്‌റ്റംബർ 11 മുതൽ 13 വരെ ഉത്തരാഖണ്ഡ്, പടിഞ്ഞാറൻ ഉത്തർപ്രദേശ്, കിഴക്കൻ രാജസ്ഥാൻ എന്നിവിടങ്ങളിലും സെപ്റ്റംബർ 12ന് ഹരിയാനയിലും ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കൂടാതെ, സെപ്റ്റംബർ 11 മുതൽ 14 വരെ ഉത്തരാഖണ്ഡിലും ഹരിയാനയിലും സെപ്റ്റംബർ 11 മുതൽ 15 വരെ കിഴക്കൻ രാജസ്ഥാനിലും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാസ്ഥ വകുപ്പ് അറിയിച്ചു.
Also Read: പുതിയ തീവ്രന്യൂനമർദ്ദം രൂപപ്പെട്ടേക്കും; ഒരാഴ്‌ചക്കാലത്തേക്ക് സംസ്ഥാനത്ത് മഴ സാധ്യത