ETV Bharat / bharat

നയാബ് സിങ് സെയ്‌നിക്ക് ആഭ്യന്തരവും ധനകാര്യവും ഉള്‍പ്പെടെ 12 വകുപ്പുകള്‍; ഹരിയാനയിൽ മന്ത്രിമാര്‍ക്ക് വകുപ്പുകളായി

വ്യാഴാഴ്‌ചയാണ് നയാബ് സിങ് സെയ്‌നിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റത്.

HARYANA SAINI CABINET  HARYANA PORTFOLIOS  HARYANA NEW GOVERNMENT  CM SAINI KEEPS HOME FINANCE DEPT
Haryana Chief Minister Nayab Singh Saini (PTI)
author img

By ETV Bharat Kerala Team

Published : Oct 21, 2024, 11:28 AM IST

ചണ്ഡീഗഡ്: ഹരിയാനയിൽ മന്ത്രിമാര്‍ക്ക് വകുപ്പുകളായി. മുഖ്യമന്ത്രി നയാബ് സിങ് സെയ്‌നിക്ക് ആഭ്യന്തരവും ധനകാര്യവും ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട വകുപ്പുകളും അനിൽ വിജിന് ഊർജ്ജവും ഗതാഗത വകുപ്പും ലഭിച്ചു. സംസ്ഥാനത്ത് പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്‌ത് മൂന്ന് ദിവസത്തിന് ശേഷമാണ് വകുപ്പുകൾ അനുവദിച്ചത്.

12 വകുപ്പുകളാകും നയാബ് സിങ് സെയ്‌നി കൈകാര്യം ചെയ്യുക. ആഭ്യന്തരവും ധനകാര്യവും കൂടാതെ ആസൂത്രണം, എക്സൈസ്, നികുതി, നഗര-ദേശ ആസൂത്രണം, നഗര എസ്‌റ്ററ്റുകൾ, ഇൻഫർമേഷൻ, പബ്ലിക് റിലേഷൻസ്, ഭാഷയും സംസ്‌കാരവും, ക്രിമിനൽ ഇൻവെസ്‌റ്റിഗേഷൻ, നിയമവും നിയമനിർമ്മാണവും, എല്ലാ വകുപ്പുകളുടെയും ഭവനനിർമ്മാണം എന്നിവയും അദ്ദേഹം കൈകാര്യം ചെയ്യുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മനോഹർ ലാൽ ഖട്ടർ മുഖ്യമന്ത്രിയായിരുന്നപ്പോൾ ആഭ്യന്തര വകുപ്പ് വഹിച്ചിരുന്ന അനിൽ വിജിന് ഊർജം, ഗതാഗതം എന്നിവയ്‌ക്ക് പുറമെ തൊഴിൽ വകുപ്പിന്‍റെ ചുമതലയും നൽകിയിട്ടുണ്ട്. മനോഹർ ലാൽ ഖട്ടർ സർക്കാരിന്‍റെ കാലത്ത് അനിൽ വിജ് കൈകാര്യം ചെയ്‌തിരുന്ന ആരോഗ്യവകുപ്പ് ഇപ്പോൾ ആർതി സിങ് റാവുവിന് അനുവദിച്ചു. മെഡിക്കൽ എഡ്യൂക്കേഷൻ, ഗവേഷണം, ആയുഷ് എന്നീ വകുപ്പുകളുടെ ചുമതലയും ആർതി സിങ് റാവുവിന് നൽകുമെന്ന് ഇന്നലെ (ഒക്‌ടോബർ 20) രാത്രി വൈകി പുറത്തിറക്കിയ സർക്കാർ ഉത്തരവിൽ പറയുന്നു.

കഴിഞ്ഞ വ്യാഴാഴ്‌ചയാണ് (ഒക്‌ടോബർ 20) നയാബ് സിങ് സെയ്‌നി ഹരിയാന മുഖ്യമന്ത്രിയായി അധികാരമേറ്റത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള എൻഡിഎ നേതാക്കളും സംസ്ഥാനത്തുടനീളമുള്ള നിരവധിയാളുകളും ചടങ്ങിൽ പങ്കെടുത്തിരുന്നു. നയാബ് സിങ് സൈനിക്കൊപ്പം 13 എംഎൽഎമാരും സത്യപ്രതിജ്ഞ ചെയ്‌തിരുന്നു.

റാവു നർബീർ സിങിന് വ്യവസായം, വാണിജ്യം, പരിസ്ഥിതി, വനം, വന്യജീവി വകുപ്പുകൾ അനുവദിച്ചപ്പോൾ മഹിപാൽ ദണ്ഡയ്ക്ക് സ്‌കൂൾ വിദ്യാഭ്യാസ വകുപ്പ് ലഭിച്ചു. വിപുൽ ഗോയൽ റവന്യൂ, ഡിസാസ്‌റ്റർ മാനേജ്‌മെൻ്റ്, നഗര തദ്ദേശ സ്ഥാപനങ്ങൾ, സിവിൽ ഏവിയേഷൻ വകുപ്പുകൾ എന്നിവയും അരവിന്ദ് ശർമ്മ ജയിലുകളും സഹകരണ വകുപ്പുകളും കൈകാര്യം ചെയ്യും.

ശ്യാം സിങ് റാണ കൃഷി, കർഷക ക്ഷേമ വകുപ്പും രൺബീർ ഗാംഗ്വ പൊരു ആരോഗ്യവും എഞ്ചിനീയറിങ്ങും കൈകാര്യം ചെയ്യും. കൃഷൻ കുമാർ ബേദി സാമൂഹ്യനീതി, ശാക്തീകരണം, എസ്‌സി, ബിസി ക്ഷേമ വകുപ്പുകളും ശ്രുതി ചൗധരി വനിതാ ശിശു വികസന വകുപ്പും കൈകാര്യം ചെയ്യും. മറ്റ് മന്ത്രിമാരിൽ, കൃഷൻ ലാൽ പൻവാറിന് വികസനം, പഞ്ചായത്തുകൾ, മൈൻസ് ആൻഡ് ജിയോളജി വകുപ്പുകൾ എന്നിവ അനുവദിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം ഹരിയാന ഗവർണർ മന്ത്രി സഭയിലെ അംഗങ്ങൾക്ക് വകുപ്പുകൾ അനുവദിച്ചതായി ഉത്തരവിൽ പറയുന്നു. ഒക്‌ടോബർ അഞ്ചിന് നടന്ന ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ 90ൽ 48 സീറ്റുകൾ നേടിയാണ് ബിജെപി വിജയിച്ചത്.

Also Read: ഹരിയാനയില്‍ കോൺഗ്രസിന് അക്കൗണ്ട് തുറക്കാനാകില്ല: മുഖ്യമന്ത്രി നയാബ് സിങ് സൈനി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.