ETV Bharat / bharat

ഐടി ജീവനക്കാരുടെ ജോലി സമയം 12 മണിക്കൂറാക്കാന്‍ നീക്കവുമായി കർണാടക - IT EMPLOYEES WORKING HOURS

author img

By ETV Bharat Kerala Team

Published : Jul 21, 2024, 10:59 PM IST

ഐടി ജീവനക്കാരുടെ ജോലി സമയം 12 മണിക്കൂറിൽ കൂടുതലായി നീട്ടാൻ നീക്കവുമായി കർണാടക സർക്കാർ.

KARNATAKA GOVT  EXTEND IT EMPLOYEES WORKING HOURS  EMPLOYEES UNION  ഐടി ജീവനക്കാരുടെ ജോലി സമയം
File photo of Karnataka Vidhan Soudha (ETV Bharat)

ബംഗളൂരു (കർണാടക): ഐടി ജീവനക്കാരുടെ തൊഴില്‍സമയം പ്രതിദിനം 12 മണിക്കൂര്‍ ആക്കി ഉയർത്താൻ കർണാടക സർക്കാരിന്‍റെ നീക്കം. കർണാടക ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്‍റ്‌ നിയമത്തില്‍ ഭേദഗതി ചെയ്‌ത്‌ ജോലി സമയം വർധിപ്പിക്കണമെന്ന ആവശ്യവുമായി ഐടി കമ്പനികള്‍ കര്‍ണാടക സര്‍ക്കാരിനെ സമീപിച്ചു. ഓവർടൈം ഉൾപ്പെടെ പ്രതിദിനം 10 മണിക്കൂറാണ് നിലവിലെ പരിധി.

ഇതുമായി ബന്ധപ്പെട്ട് കർണാടക തൊഴിൽ മന്ത്രി സന്തോഷ് ലാഡ് കഴിഞ്ഞ വെള്ളിയാഴ്‌ച (ജൂലൈ 19) നടത്തിയ ചർച്ചയിൽ പ്രിൻസിപ്പൽ സെക്രട്ടറിമാരും തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. ദിവസേനയുള്ള ജോലി സമയം 10 ൽ നിന്ന് 12 ആക്കി, രണ്ട് മണിക്കൂർ ഓവർടൈം, മൊത്തം 14 മണിക്കൂർ എന്നിങ്ങനെ നീട്ടണമെന്ന് ഐടി സ്ഥാപനങ്ങൾ സർക്കാരിനോട് അഭ്യർത്ഥിച്ചു.

എന്നാല്‍ കർണാടക സ്റ്റേറ്റ് ഐടി എംപ്ലോയീസ് യൂണിയനും (കെഐടിയു) മറ്റ് ട്രേഡ് യൂണിയനുകളും ഈ നീക്കത്തിനെതിരെ രംഗത്തെത്തി. സാധ്യമായ മാനസിക സമ്മർദ്ദം, ആരോഗ്യ പ്രശ്‌നങ്ങൾ, തൊഴിൽ നഷ്‌ടം എന്നിവ ചൂണ്ടിക്കാട്ടി യൂണിയൻ പ്രതിനിധികൾ അടുത്തിടെ നടന്ന യോഗത്തിൽ തങ്ങളുടെ എതിർപ്പ് പ്രകടിപ്പിച്ചു.

കമ്പനികൾ നിലവിലുള്ള മൂന്ന് ഷിഫ്റ്റുകൾ രണ്ടായി കുറയ്‌ക്കും. ഇതോടെ പലർക്കും തൊഴിലും നഷ്‌ടപ്പെടാന്‍ സാധ്യതയുണ്ട്. അതുകൊണ്ട്‌ തന്നെ കർണാടക സർക്കാരിന്‍റെ നീക്കത്തിനെതിരെ വലിയ വിമർശനങ്ങളാണ് വ്യാപകമായി ഉയരുന്നത്.

ALSO READ: ജാതി വിവേചനത്തെക്കുറിച്ച് പരാമർശമില്ല, ഗ്രീൻവിച് മെറിഡിയന് പകരം ഉജ്ജയിനി; പാഠ്യപദ്ധതി പരിഷ്‌കരിച്ച്‌ എന്‍സിഇആര്‍ടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.