ETV Bharat / bharat

സ്‌കൂളില്‍ വരാത്ത കുട്ടികളെ പാട്ടിലാക്കാന്‍ വിമാനയാത്ര; അധ്യാപകന്‍റെ സൂത്രപ്പണിക്ക് കയ്യടി

വിദ്യാർഥികൾ സ്ഥിരമായി സ്‌കൂളിലെത്താൻ വേണ്ടിയാണ് അധ്യാപകൻ ഇങ്ങനെയൊരു വിമാനയാത്ര വാഗ്‌ദാനം ചെയ്‌തത്. സ്ഥിരമായി സ്‌കൂളിലെത്തിയ 17 പേരെയാണ് യാത്രയ്‌ക്കായി തെരഞ്ഞെടുത്തത്.

STUDENTS TRIP TO HYDERABAD BY PLANE  SONATTI SCHOOL STUDENTS  AIR TRAVEL FOR GOVT SCHOOL STUDENTS  LATEST NEWS IN MALAYALAM
Students, Prakash Deyannavara (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 8, 2024, 6:20 PM IST

ബെംഗളൂരു: ഒരിക്കലെങ്കിലും വിമാനത്തിൽ കയറി ആകാശക്കാഴ്‌ചകൾ ആസ്വദിച്ച് ഒരു യാത്ര നടത്തണമെന്നത് ഏതൊരാളുടേയും ആഗ്രഹമാണ്. ഇവിടെ ബെലഗാവിയിൽ 17 ഓളം വിദ്യാർഥികൾക്ക് ആ ആഗ്രഹം സാധിച്ചുകൊടുത്തിരിക്കുകയാണ് ഒരധ്യാപകൻ. സ്വന്തം ചെലവിലാണ് അധ്യാപകൻ ആ വിദ്യാർഥികളുടെ സ്വപ്‌നം സത്യമാക്കിയത്.

വിദ്യാർഥികൾ സ്ഥിരമായി സ്‌കൂളിൽ എത്താത്ത സാഹചര്യത്തിലാണ് ഒരു കൊല്ലം മുമ്പ് അധ്യാപകനായ പ്രകാശ് ദേയന്നവര ഇങ്ങനെയൊരു വിമാനയാത്ര വാഗ്‌ദാനം ചെയ്‌തത്. കുട്ടികൾക്ക് നൽകിയ വാഗ്‌ദാനം നടപ്പിലാക്കാൻ ഇന്നലെ (നവംബർ 7) ബെലഗാവി സാംബ്ര എയർപോർട്ട് വഴി 17 വിദ്യാർഥികളെയാണ് അദ്ദേഹം ഹൈദരാബാദിലേക്ക് കൊണ്ടുപോയത്.

ഹൈദരാബാദ് യാത്രയ്ക്കായി 2.50 ലക്ഷം രൂപയാണ് ആവശ്യമായിരുന്നത്. അതിൽ രണ്ട് ലക്ഷം രൂപ പ്രകാശ് ദേയന്നവരയാണ് വഹിക്കുന്നത്. ബാക്കി തുക വിദ്യാർഥികളിൽ നിന്ന് വാങ്ങി. സ്‌കൂളിൽ സ്ഥിരമായി വരുന്ന 17 വിദ്യാർഥികളെയാണ് പ്രകാശ് യാത്രയ്ക്ക് തെരഞ്ഞെടുത്തത്. ഹൈദരാബാദിലെത്തിയ വിദ്യാർഥികൾ റാമോജി ഫിലിം സിറ്റി, ചാർമിനാർ, ഗോൽക്കൊണ്ട ഫോർട്ട്, സലാർ ജംഗ് മ്യൂസിയം തുടങ്ങി പ്രധാനപ്പെട്ട ടൂറിസ്‌റ്റ് സ്‌പോട്ടുകൾ സന്ദർശിക്കും.

'ഗ്രാമീണ മേഖലകളിൽ വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം ഉണ്ടായിരുന്നില്ല. അതിനാൽതന്നെ സ്‌കൂളുകളിൽ കുട്ടികളുടെ എണ്ണവും കുറവായിരുന്നു. കുട്ടികൾ സ്ഥിരമായി സ്‌കൂളിലെത്താൻ വേണ്ടി ഞങ്ങൾ അവരിൽ വിമാനത്തിൽ യാത്ര ചെയ്യാനുള്ള ആഗ്രഹം സൃഷ്‌ടിച്ചു. ഇതിന് ശേഷം കുട്ടികൾ സ്ഥിരമായി സ്‌കൂളിൽ വരാൻ തുടങ്ങി. അതിനാലാണ് സ്ഥിരമായി സ്‌കൂളിൽ വരുന്ന 17 വിദ്യാർഥികളെ വിമാനത്തിൽ ഹൈദരാബാദിലേക്ക് കൊണ്ടുവന്നത്' എന്ന് അധ്യാപകൻ പ്രകാശ് ദേയന്നവര ഇടിവി ഭാരതിനോട് പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വിമാനത്തിൽ യാത്ര ചെയ്യുക എന്നത് തന്‍റെ ഏറ്റവും വലിയൊരാഗ്രഹമായിരുന്നു എന്ന് സംസ്‌കൃതി പട്ടാര എന്ന വിദ്യാർഥിനി പറഞ്ഞു. ഏറെക്കാലത്തെ ആഗ്രഹമാണ് തങ്ങളുടെ അധ്യാപകൻ യാഥാർഥ്യമാക്കിയത്. വളരെ സന്തോഷം നൽകിയ നിമിഷമായിരുന്നു അത്. ഈ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞത് തന്‍റെ ഭാഗ്യമാണെന്നും സംസ്‌കൃതി പട്ടാര കൂട്ടിച്ചേർത്തു.

തങ്ങളുടെ പട്ടണത്തിൽ ആരും വിമാനത്തിൽ കയറിയിട്ടില്ലെന്നും, ഈ അവസരം ലഭിച്ചതിൽ വളരെ സന്തോഷമുണ്ടെന്നും ശിവപ്രസാദ് എന്ന വിദ്യാർഥി പറഞ്ഞു. 'പ്രകാശ് സാറാണ് ഞങ്ങൾ വിദ്യാർഥികളുടെ സ്വപ്‌നം യാഥാർഥ്യമാക്കിയത്. സ്ഥിരമായി സ്‌കൂളിലെത്താൻ വേണ്ടിയാണ് പ്രകാശ് സർ ഞങ്ങൾക്ക് ഈ യാത്ര വാഗ്‌ദാനം ചെയ്‌തത്. ഈ യാത്ര അവസാനിച്ചാലും ഞാൻ സ്ഥിരം സ്‌കൂളിൽ പോകുമെന്നും' ശിവപ്രസാദ് പറഞ്ഞു.

'ഈ യാത്രയുടെ വിജയത്തിനായി ഒരു വർഷമായി അക്ഷീണം പ്രയത്നിക്കുകയാണ് പ്രകാശ് ദേയന്നവര. വിദ്യാർഥികളുടെ യാത്രയ്ക്കായി 2 ലക്ഷം രൂപ അദ്ദേഹം മാറ്റിവച്ചു. ഇതിലൂടെ കുട്ടികൾക്ക് നല്ലൊരു അനുഭവമാണ് അദ്ദേഹം നൽകുന്നത്. അഞ്ച് വർഷം മുമ്പ്, അദ്ദേഹത്തിൻ്റെ കഠിനാധ്വാനം കൊണ്ടാണ് സൊണാട്ടി സ്‌കൂൾ വികസിച്ചത്' എന്ന് അധ്യാപകനായ രമേശ് ഗോണി പറഞ്ഞു.

Also Read: സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളെ ചേർത്തുപിടിച്ച് സംസ്ഥാന സ്‌കൂൾ കായികമേള

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.