ETV Bharat / bharat

ഇന്ത്യയിലെ സ്വർണ ഇറക്കുമതി 26.7 ശതമാനം ഉയർന്ന് 35.95 ബില്യൺ ഡോളറിലെത്തി - സ്വർണ ഇറക്കുമതിയില്‍ വര്‍ദ്ധന

ഇന്ത്യയിലെ ഈ സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-ഡിസംബർ കാലയളവിൽ 26.7 ശതമാനം വർധിച്ച് 35.95 ബില്യൺ ഡോളറായി ഉയർന്നു.

gold imports rise in India  ഇന്ത്യയിലെ സ്വർണ ഇറക്കുമതി  സ്വർണ ഇറക്കുമതിയില്‍ വര്‍ദ്ധന  current account deficit
gold imports rise in India
author img

By ETV Bharat Kerala Team

Published : Jan 29, 2024, 10:08 PM IST

ന്യൂഡൽഹി: ഇന്ത്യയില്‍ സ്വർണ ഇറക്കുമതിയില്‍ വര്‍ദ്ധന. സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച് ഏപ്രിൽ-ഡിസംബർ സാമ്പത്തിക വർഷത്തില്‍ 26.7 ശതമാനം വർധിച്ച് 35.95 ബില്യൺ ഡോളറിന്‍റെ ഉയർച്ച(Gold Imports Rise 26.7 pc to USD 35.95 bn In Apr-Dec). കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇറക്കുമതി 28.4 ബില്യൺ ഡോളറായിരുന്നു.

വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 2023 ഡിസംബറിൽ വിലയേറിയ ലോഹത്തിന്‍റെ ഇറക്കുമതി 156.5 ശതമാനം ഉയർന്ന് 3 ബില്യൺ ഡോളറായി. സ്വർണ ഇറക്കുമതിയുടെ ഏറ്റവും വലിയ സ്രോതസ്‌ സ്വിറ്റ്സർലൻഡാണ്, ഏകദേശം 41 ശതമാനം വിഹിതം, യുഎഇ (ഏകദേശം 13 ശതമാനം), ദക്ഷിണാഫ്രിക്ക (ഏകദേശം 10 ശതമാനം) എന്നിങ്ങനെയാണ്‌. രാജ്യത്തെ മൊത്തം ഇറക്കുമതിയുടെ 5 ശതമാനത്തിലധികം വിലയേറിയ ലോഹമാണ് കയ്യടക്കിയിരിക്കുന്നത്.

നിലവിൽ സ്വർണത്തിന് 15 ശതമാനം ഇറക്കുമതി തീരുവയുണ്ട്. സ്വർണ്ണ ഇറക്കുമതിയിൽ വർദ്ധനവുണ്ടായിട്ടും, രാജ്യത്തിന്‍റെ വ്യാപാര കമ്മി 2022 ഏപ്രിൽ-ഡിസംബർ മാസങ്ങളിൽ 212.34 ബില്യൺ ഡോളറിൽ നിന്ന് ഈ സാമ്പത്തിക വർഷത്തിന്‍റെ ആദ്യ മുക്കാൽ പാദത്തിൽ 188.02 ബില്യൺ ഡോളറായി കുറഞ്ഞു.

ചൈന കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വർണ ഉപഭോക്തൃ രാജ്യമാണ് ഇന്ത്യ. ഇറക്കുമതി പ്രധാനമായും ജ്വല്ലറി വ്യവസായത്തിന്‍റെ ആവശ്യകതയ്‌ക്കായാണ്‌. ഇക്കാലയളവിലെ രത്‌നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതി 16.16 ശതമാനം ഇടിഞ്ഞ് 24.3 ബില്യൺ ഡോളറായി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.