ഡെറാഡൂൺ: വ്യാജ സിം കാർഡുകൾ നിർമിച്ച് പണം തട്ടിയ സംഘത്തിലെ പ്രധാനിയെ അറസ്റ്റ് ചെയ്‌ത് ഉത്തരാഖണ്ഡ് എസ്‌ടിഎഫ് സംഘം. 80 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ സംഘമാണ് പൊലീസിന്‍റെ പിടിയിലായത് (Gang Involved In Rs 80 Lakh Fraud Busted). 2 ലക്ഷം രൂപ ഇവരിൽ നിന്നും പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. തട്ടിപ്പിന്‍റെ മുഖ്യ സൂത്രധാരനായ തുർക്ക്‌മാൻ ഗേറ്റ് ചാന്ദ്‌നി മഹൽ സ്വദേശിയായ മുദാസിർ മിർസയെ വീട്ടിൽ വച്ച് പൊലീസ് പിടികൂടുകയായിരുന്നു.
വ്യാജ കമ്പനികളുടെ പേരിൽ എടുത്ത ആയിരക്കണക്കിന് സിം കാർഡുകൾ പ്രതികളിൽ നിന്ന് കണ്ടെടുത്തു. 29,000 എയർടെൽ സിമ്മുകളും 16,000 വിഐ സിമ്മുകളും ഉൾപ്പെടെ 1.95 ലക്ഷം രൂപ വിലമതിക്കുന്ന സിം കാർഡുകളാണ് ഇവരിൽ നിന്നും പിടിച്ചെടുത്തതെന്ന്. വ്യാജ എം2എം സിം നിർമിച്ച് രാജ്യത്ത് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് വിവരം.
സൈബർ ക്രൈമിന് ഇരയായ ഡെറാഡൂൺ സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായതെന്ന് എസ്എസ്‌പി എസ്‌ടിഎഫ് ആയുഷ് അഗർവാൾ അറിയിച്ചു. ഇന്ദിര സെക്യൂരിറ്റീസ് കമ്പനിയെന്ന വ്യാജേന അജ്ഞാതർ തന്നെ ബന്ധപ്പെടുകയും ഇടപാടിനായി തന്‍റെ അക്കൗണ്ട് തുറക്കുകയും ചെയ്‌തുവെന്ന് ഇര പറഞ്ഞു.
സ്റ്റോക്ക് ട്രേഡിംഗിൽ പണം നിക്ഷേപിച്ച് ലാഭം നേടാനെന്ന വ്യാജേനയാണ് പ്രതികൾ തന്നെ സമീപിച്ചതെന്ന് ഇര പറയുന്നു. വാട്‌സ്‌ആപ്പ് ഗ്രൂപ്പുകൾ വഴിയാണ് പ്രതികൾ തന്നെ ബന്ധപ്പെട്ടത്. വിവിധ തീയതികളിൽ വിവിധ ഇടപാടുകളിലൂടെ 80 ലക്ഷം രൂപ തട്ടിയെടുത്തതായും ഇര പറഞ്ഞു.
പ്രതികളെ കണ്ടെത്തുന്നതിനായി സൈബർ ക്രൈം പൊലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. വ്യാജ പേരിൽ ഇരയുടെ ഫോണിലേക്ക് വാട്‌സ്ആപ്പ് കോളുകൾ വിളിച്ചത് മുദാസിർ മിർസ എന്നയാളാണ് പൊലീസ് കണ്ടെത്തി. തുടർന്നാണ് മിർസയെ അറസ്റ്റ് ചെയ്‌തത്. ഇയാളുടെ കൈവശമുണ്ടായിരുന്ന മൂവായിരത്തോളം സിമ്മുകൾ പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു.