ETV Bharat / bharat

അപരാജിത ബിൽ ഭരണഘടനാപരമായി അസാധുവെന്ന് സുപ്രീം കോടതി മുൻ ജഡ്‌ജി; മമത ബാനര്‍ജിക്കും വിമർശനം - Former SC judge on Aparajita Bill - FORMER SC JUDGE ON APARAJITA BILL

ബില്‍ ഭരണഘടനാപരമായി നിലനില്‍ക്കില്ലെന്ന് സുപ്രീം കോടതി മുന്‍ ജസ്റ്റിസ് അശോക് ഗാംഗുലി പറഞ്ഞു.

APARAJITA BILL OF WEST BENGAL  RG KAR HOSPITAL RAPE AND MURDER  അപരാജിത ബിൽ പശ്ചിമ ബംഗാള്‍  കൊല്‍ക്കത്ത ഡോക്‌ടര്‍ ബലാത്സംഗം
Ashok Ganguly, Mamata Banarjee (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 9, 2024, 6:29 PM IST

കൊൽക്കത്ത : ബലാത്സംഗക്കേസ് പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുന്ന പശ്ചിമ ബംഗാളിന്‍റെ അപരാജിത ബില്‍ പൂർണ്ണമായും നിയമ വിരുദ്ധമാണെന്ന് സുപ്രീം കോടതി മുൻ ജസ്റ്റിസ് അശോക് ഗാംഗുലി. ബില്‍ ഭരണഘടനാപരമായി നിലനില്‍ക്കില്ലെന്നും അശോക് ഗാംഗുലി പറഞ്ഞു. ബില്‍ നിലവില്‍ കൊൽക്കത്ത രാജ്ഭവൻ രാഷ്‌ട്രപ‌തിക്ക് അയച്ചിരിക്കുകയാണ്.

'അപരാജിത ബിൽ ഞാൻ പൂര്‍ണമായും കണ്ടിട്ടില്ല. എന്നിരുന്നാലും, ബിൽ ബലാത്സംഗ കൊലപാതകത്തിന് വധശിക്ഷ മാത്രമാണ് ശിക്ഷ എന്ന് വ്യവസ്ഥ ചെയ്യുന്നു. അത് ഭരണഘടനാപരമായി പിഴവുള്ളതാണ്.

വധശിക്ഷ മാത്രം ഏക ശിക്ഷയായി കേസുകളില്‍ വരുന്നത് ഭരണഘടന വിരുദ്ധമാണെന്ന് 41 വർഷം മുമ്പ് ഒരു കേസിൽ സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് പറഞ്ഞതാണ്. പിന്നെ എന്തിനാണ് വധശിക്ഷ മാത്രം പോംവഴിയായി നിര്‍ദേശിക്കുന്നത്?'- ജസ്റ്റിസ് അശോക് ഗാംഗുലി ചോദിച്ചു. ആർജി കർ ബലാത്സംഗ കൊലപാതകം എന്ന പ്രധാന സംഭവത്തിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ഈ ബിൽ കൊണ്ടുവന്നതെന്ന് മുന്‍ ജഡ്‌ജി ആരോപിച്ചു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

പഴയ ശിക്ഷാനിയമത്തിലെ 303-ാം അനുച്ഛേദത്തിൽ വധശിക്ഷ നിയമം ഉണ്ടായിരുന്നു. എന്നാൽ, ഇപ്പോഴത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്‍റെ പിതാവ് ജഡ്‌ജിയായിരിക്കെ ഒരു കേസിൽ ആ നിയമം ഭരണഘടന വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിഎൻഎസ് നിയമത്തിൽ വധശിക്ഷയും ജീവപര്യന്തം തടവും അല്ലെങ്കിൽ പിഴയും എന്നാണ് പരാമർശിക്കുന്നതെന്ന് ജഡ്‌ജി ചൂണ്ടിക്കാട്ടി. ആ രണ്ട് സാധ്യതകൾ നൽകി സ്വയം പുരോഗമനവാദിയാണെന്ന് കാണിക്കാനാണ് മമത ബാനര്‍ജി ശ്രമിക്കുന്നതെന്നും അശോക് ഗാംഗുലി പറഞ്ഞു.

'ലോകത്തിലെ 135 പരിഷ്‌കൃത രാജ്യങ്ങളിൽ ഇപ്പോൾ വധശിക്ഷയില്ല. വധശിക്ഷ ഒരു ഫ്യൂഡൽ ശിക്ഷ സമ്പ്രദായമാണ്. ആ സംവിധാനം തിരിച്ചുകൊണ്ടുവരുന്നതിലൂടെ അവർ സ്വയം പുരോഗമനപരമാണെന്ന് കാണിക്കാൻ ശ്രമിക്കുകയാണ്.'- അശോക് ഗാംഗുലി പറഞ്ഞു. സംസ്ഥാനത്തെ പൊലീസും ഭരണകൂടവും ഒരു നിയമവും പാലിക്കുന്നില്ലെന്നും സുപ്രീം കോടതിയി മുൻ ജഡ്‌ജി അശോക് ഗാംഗുലി ആരോപിച്ചു.

Also Read: ബംഗാളിന്‍റെ അപരാജിത ബില്‍; രാഷ്‌ട്രപതിക്ക് അയച്ച് ഗവർണർ സി വി ആനന്ദ ബോസ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.