റാഞ്ചി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജെഎംഎമ്മിൻ്റെ മുതിർന്ന നേതാവുമായ ചംപെയ് സോറൻ ഇന്ന് (ഓഗസ്റ്റ് 18) ബിജെപിയിൽ ചേരുമെന്ന് സൂചന. ചംപെയ് സോറൻ ഇന്ന് (ഓഗസ്റ്റ് 18) രാവിലെ ഡൽഹിയിൽ എത്തിച്ചേർന്നു. ആഭ്യന്തരമന്ത്രി അമിത് ഷായെ കാണുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ജെഎംഎം പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ എംഎൽഎ ലോബിൻ ഹെംബ്രോമും ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങളുണ്ട്. ഇവരെക്കൂടാതെ ജെഎംഎമ്മിൻ്റെ മറ്റ് ചില എംഎൽഎമാരും ബിജെപിയില്‍ ചേരുമെന്നാണ് സൂചന. എന്നാൽ തൻ്റെ മകളെ കാണാനാണ് ഡൽഹിയിൽ വന്നതെന്നും ചില വ്യക്തിപരമായ ആവശ്യങ്ങൾ ഉണ്ടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ബിജെപിയിൽ ചേരുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് താൻ എവിടെയാണോ അവിടെയാണ് എന്ന വ്യക്തതയില്ലാത്ത ഉത്തരമാണ് അദ്ദേഹം നൽകിയത്. ശനിയാഴ്‌ചയും ബിജെപിയിൽ ചേരുമെന്നുളള അഭ്യൂഹങ്ങൾ അദ്ദേഹം തളളിക്കളഞ്ഞിരുന്നുവെങ്കിലും ഡൽഹി സന്ദർശനം അഭ്യൂഹങ്ങൾക്ക് ബലം നല്‍കുകയാണ്.
ബിജെപി നേതാക്കളുമായി സമ്പർക്കം പുലർത്തുന്ന ലോബിൻ ഹെംബ്രോമുമായുള്ള കൂടിക്കാഴ്‌ച പതിവ് കാര്യമാണെന്നും സോറൻ പറഞ്ഞു. ഹേമന്ത് സോറന്‍ അഴിമതിക്കേസില്‍ അറസ്റ്റിലായതോടെയാണ് ചംപെയ് സോറൻ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായത്. നാലുമാസത്തിന് ശേഷം ഹേമന്തിന് ജാമ്യം ലഭിച്ചതോടെ ചംപെയ് സോറൻ സ്ഥാനമൊഴിയേണ്ടിയും വന്നു. ഇതില്‍ ചംപെയ് സോറൻ അതൃപ്‌തിയിലായിരുന്നു.
Also Read: വീണ്ടും ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ; അധികാരത്തിലെത്തുന്നത് മൂന്നാം തവണ