ETV Bharat / bharat

അമ്മയെയും ഭാര്യയെയും മക്കളെയും കൊന്ന് ഗൃഹനാഥന്‍ തൂങ്ങി മരിച്ചു - Five people died in one house - FIVE PEOPLE DIED IN ONE HOUSE

അഞ്ചംഗ കുടുംബം മരിച്ച നിലയില്‍. മരിച്ചത് ഡോക്‌ടറും ഭാര്യയും മക്കളും അമ്മയും. ദാരുണ സംഭവത്തിന് പിന്നില്‍ സാമ്പത്തിക ബാധ്യതയെന്ന് നിഗമനം.

FIVE PEOPLE DIED IN ONE HOUSE  THE OWNER IS HANGED  THE REST WERE MURDERED  SUICIDE AND MURDER
Five people died in one house The owner is hanged The rest were murdered
author img

By ETV Bharat Kerala Team

Published : Apr 30, 2024, 8:46 PM IST

അമരാവതി: ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ വിജയവാഡ നഗരത്തില്‍ പട്ടമടയിലാണ് സംഭവം. പ്രദേശത്തെ പ്രമുഖ അസ്ഥി രോഗ വിദഗ്ദ്ധനായ ഡോ. ശ്രീനിവാസ് (40) ഭാര്യ ഉഷ (38) മക്കളായ ശൈലജ(9), ശ്രീഹന്‍ (8) അമ്മ രമണമ്മ (65) എന്നിവരാണ് മരിച്ചത്. അമ്മയെയും ഭാര്യയെയും രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം ഡോ.ശ്രീനിവാസ് തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് ഗൃഹനാഥന്‍ ബാല്‍ക്കണിയില്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ഇവര്‍ അയല്‍പ്പക്കത്തുള്ളവരെ വിവരമറിയിച്ചു. ഇവര്‍ പൊലീസിനെയും. പൊലീസ് വന്ന് നോക്കുമ്പോഴാണ് വീട്ടിനുള്ളില്‍ ശ്രീനിവാസിന്‍റെ ഭാര്യയെയും രണ്ട് കുട്ടികളെയും അമ്മയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ കഴുത്തറുത്ത നിലയിലായിരുന്നു.

ശ്രീനിവാസ് അടുത്തിടെ ഒരു ആശുപത്രി തുടങ്ങിയിരുന്നു. ഇത് വലിയ നഷ്‌ടത്തില്‍ വില്‍ക്കേണ്ടി വന്നു. അതോടെ ഇവര്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലും പെട്ടു. ഇതാകാം കുടുംബത്തെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് നിഗമനം.

ശ്രദ്ധിക്കൂ... ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821

Also Read: ഇന്‍റര്‍മീഡിയറ്റ് പരീക്ഷയിൽ തോല്‍വി ; വിഷാദം താങ്ങാനാകാതെ തെലങ്കാനയില്‍ ജീവനൊടുക്കിയത് 7 വിദ്യാർഥികൾ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.