മധുര (തമിഴ്‌നാട്) : മധുരയിൽ വനിത ഹോസ്റ്റലിലുണ്ടായ തീപിടിത്തത്തിൽ രണ്ട് പെൺക്കുട്ടികൾ കൊല്ലപ്പെട്ടു. അഞ്ചില്‍ കൂടുതൽ പേർക്ക് പരിക്കേറ്റു. പരിമള സൗന്ദരി, ശരണ്യ എന്നിവരാണ് മരിച്ചത്.
ഇന്ന് പുലർച്ചെ 4 മണിയോടെയാണ് സംഭവം. കത്ര പാളയത്തെ സ്‌ത്രീകൾ താമസിക്കുന്ന സ്വകാര്യ ഹോസ്റ്റലിനാണ് തീപിടിച്ചത്. ഹോസ്റ്റലിനുള്ളിലെ റഫ്രിജറേറ്റർ പെട്ടെന്ന് പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പറയുന്നത്.
മരിച്ചവരിൽ ഒരാൾ അധ്യാപികയാണ്. തീപിടിത്തം നടക്കുമ്പോൾ ഹോസ്റ്റലിൽ 40 ലധികം സ്‌ത്രീകൾ ഉണ്ടായിരുന്നു. പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും സർക്കാർ രാജാജി ആശുപത്രിയിലും പ്രവേശിപ്പിച്ചു എന്ന് അധികൃതർ പറഞ്ഞു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സംഭവത്തിൽ തിലകർ തിയേറ്റർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ഹോസ്റ്റലിന്‍റെ പഴയ കെട്ടിടം ശോച്യാവസ്ഥയില്‍ ആയതിനാൽ പൊളിച്ചുമാറ്റാൻ ഉത്തരവിട്ടുകൊണ്ട് മധുര കോർപ്പറേഷൻ കെട്ടിട ഉടമ ഇൻപ ജെഗതീശന് നേരത്തെ നോട്ടിസ് നൽകിയിരുന്നു.
എന്നാൽ ഉടമയുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായട്ടില്ല എന്ന് അധികൃതർ കൂട്ടിച്ചേർത്തു. മധുര കോർപ്പറേഷൻ കമ്മിഷണർ വിനോദ് കുമാറും ആർടിഒ ശാലിനിയും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തിൽ ഹോസ്റ്റൽ ഉടമ ഇൻപ ജെഗതീശനെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
Also Read : ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, കാർ പൂർണമായും കത്തിനശിച്ചു - Running car caught fire