ETV Bharat / bharat

13കാരിയെ കൊന്നത് അശ്ലീല വീഡിയോയ്‌ക്ക് അടിമയായ പിതാവ് ; അരുംകൊല പീഡനത്തിനിടെയെന്ന് പൊലീസ് - Father killed his daughter

author img

By ETV Bharat Kerala Team

Published : Jun 20, 2024, 12:52 PM IST

Updated : Jun 22, 2024, 5:16 PM IST

പ്രതിക്ക് ഫോണിൽ അശ്ലീല വീഡിയോകള്‍ കാണുന്ന ശീലമുണ്ട്. വീഡിയോ കണ്ട ശേഷം തന്‍റെ ലൈംഗികാഭിലാഷം തൃപ്‌തിപ്പെടുത്താൻ അയാൾ മകളെ നിര്‍ബന്ധിക്കുമായിരുന്നു.

FATHER KILLED HIS DAUGHTER,MURDER CASE,FATHER MOLESTED DAUGHTER,അച്ഛന്‍ മകളെ കൊന്നു,CRIME NEWS HYDERABAD
FATHER ADDICTED TO OBSCENE VIDEOS KILLED HIS DAUGHTER (Etv Bharat)

ഹൈദരാബാദ് : സ്വന്തം മകളെ ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ പിതാവ് പിടിയില്‍. മഹബൂബാബാദ് സ്വദേശിയാണ് തന്‍റെ മകളെ കല്ലുകൊണ്ടടിച്ച് ക്രൂരമായി കൊലപ്പെടുത്തിയത്. അശ്ലീല വീഡിയോകൾക്ക് അടിമപ്പെട്ട ഇയാളുടെ ചെയ്‌തികളെ മകള്‍ നിരസിച്ചതാണ് കൊലപാതകത്തിന് കാരണം. എസിപി നരസിംഹ റാവു, മിയാപൂർ എസ്ഐ രാജു, ഇൻസ്‌പെക്‌ടർ വി ദുർഗ രാമലിംഗപ്രസാദ് എന്നിവർ ചേർന്നാണ് ബുധനാഴ്‌ച കേസിന്‍റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയത്.

ഇയാളും ഭാര്യയും മകളും ഒരു മാസം മുമ്പാണ് ഹൈദരാബാദ് നഗരത്തിലെത്തിയത്. ഭക്ഷണ ഡെലിവറി ജോലി ചെയ്‌തുവരികയായിരുന്നു പ്രതി. മിയാപൂർ പൊലീസ് സ്‌റ്റേഷന് കീഴിലുള്ള നദിഗഡ്ഡ തണ്ടയിലാണ് ഇവര്‍ താമസിക്കുന്നത്. പ്രതിക്ക് ഫോണിൽ അശ്ലീല വീഡിയോകള്‍ കാണുന്ന ശീലമുണ്ട്. വീഡിയോ കണ്ട ശേഷം തന്‍റെ ലൈംഗികാഭിലാഷം തൃപ്‌തിപ്പെടുത്താൻ ഇയാൾ മകളെ നിര്‍ബന്ധിക്കുമായിരുന്നു.

ജൂണ്‍ ഏഴാം തീയതി രാവിലെ സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഇയാള്‍ കുട്ടിയെ കൂട്ടിക്കൊണ്ടുപോയ ശേഷം അവിടെ വച്ച് അവളെ പീഡിപ്പിക്കുകയായിരുന്നു. ഭയന്ന കുട്ടി നിലവിളിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. പീഡന വിവരം ഭാര്യയോടും മറ്റുള്ളവരോടും പറയുമെന്ന് കരുതിയ കുട്ടിയെ പിടികൂടി മുഖത്ത് ശക്തമായി അടിച്ചു. ബോധരഹിതയായി വീണ ശേഷം അയാൾ അവളുടെ തല നിലത്ത് ഇടിക്കുകയും ശ്വാസം മുട്ടിച്ച ശേഷം തലയ്ക്ക് പിന്നിൽ കല്ലുകൊണ്ട് അടിച്ച് ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു.

പഠിക്കാൻ ശാസിച്ചതിനാൽ മകൾ വീടുവിട്ടിറങ്ങിയെന്നാണ് ഇയാള്‍ മിയാപൂർ പൊലീസിനോട് പറഞ്ഞത്. മകളുടെ മൃതദേഹം അയാള്‍ ദിവസവും കാണാറുണ്ടായിരുന്നു. ഈ മാസം 13ന് തിരച്ചിൽ തുടരുന്നതിനിടെ നദിഗദ്ദ തണ്ടയ്ക്ക് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തുനിന്ന് പൊലീസ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി.

ഏഴാം തീയതി ഇയാള്‍ മകളെ വീട്ടിൽ നിന്ന് വനമേഖലയിലേക്ക് കൊണ്ടുപോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പൊലീസ് കണ്ടെത്തി. പോകുമ്പോൾ ബൈക്കിൽ മകൾ ഉണ്ടായിരുന്നു, എന്നാൽ മടങ്ങുമ്പോൾ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തുടര്‍ന്ന് ഇയാളെ പൊലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്‌തപ്പോൾ സത്യം സമ്മതിക്കുകയായിരുന്നു. പ്രതിയെ അറസ്‌റ്റ് ചെയ്‌ത് റിമാൻഡ് ചെയ്‌തു.

ALSO RAED: കുടുംബ വഴക്ക്: ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭര്‍ത്താവ്, പ്രതി കസറ്റഡിയില്‍

Last Updated : Jun 22, 2024, 5:16 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.