ശ്രീനഗർ : ജമ്മു കശ്‌മീരിലെ കുപ്‌വാര ജില്ലയിൽ ഇന്നലെ രാത്രി നടന്ന ഏറ്റുമുട്ടലിൽ സെെനിക ഉദ്യോഗസ്ഥനും അജ്ഞാതനായ ഒരു ഭീകരനും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കുപ്‌വാരയിലെ കോവട്ട് മേഖലയില്‍ ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള പ്രത്യേക വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ജമ്മു കശ്‌മീർ പൊലീസും ഇന്ത്യന്‍ സെെന്യവും സംയുക്ത തെരച്ചിൽ ആരംഭിച്ചതെന്ന് ശ്രീനഗർ ചിനാർ കോർപ്‌സ് എക്‌സില്‍ കുറിച്ചു.
പരിക്കേറ്റ സൈനികന്‍റെ മരണം സൈന്യമോ കുപ്‌വാര ജില്ല പൊലീസോ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സൈനികൻ മരണത്തിന് കീഴടങ്ങിയതായി റിപ്പോർട്ടുകൾ പറയുന്നു. ലോലാബ് താഴ്‌വരയിലെ ചലനങ്ങൾ കൃത്യമായി നിരീക്ഷിക്കുന്ന ആർമിയുടെ ദിവാർ ക്യാമ്പിന് സമീപമാണ് വെടിവപ്പുണ്ടായത്.
24 മണിക്കൂറിനിടെ കശ്‌മീരിൽ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. ചൊവ്വാഴ്‌ച പൂഞ്ച് ജില്ലയിലെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തിയിരുന്നു.
Also Read: രജൗരിയിൽ ആർമി പിക്കറ്റിന് നേരെ ഭീകരാക്രമണം; സൈനികന് പരിക്ക് - Terror Atttack On Army Picket