ETV Bharat / bharat

ശിവജി മഹാരാജിൻ്റെ പേരിൽ ഉദ്ധവ് താക്കറെ രാഷ്ട്രീയം കളിക്കുന്നു: ഏകനാഥ് ഷിൻഡെ - EKNATH SHINDE ON SHIVAJI STATUE - EKNATH SHINDE ON SHIVAJI STATUE

ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെക്കെതിരെ ആരോപണവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. ശിവജി മഹാരാജിൻ്റെ പ്രതിമ തകർന്ന സംഭവത്തില്‍ താക്കറെ രാഷ്‌ട്രീയം കളിക്കുകയാണെന്ന് ഷിന്‍ഡെ.

EKNATH SHINDE  UDDHAV THACKERAY  SHIVAJI MAHARAJ STATUE COLLAPSE  ശിവാജി മഹാരാജ് പ്രതിമ തകര്‍ന്നു
Eknath Shinde (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 1, 2024, 10:51 PM IST

മുബൈ: ഛത്രപതി ശിവജി മഹാരാജിൻ്റെ പേരിൽ ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെ രാഷ്ട്രീയം കളിക്കുകയാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. ഛത്രപതി ശിവജിയുടെ പ്രതിമ തകർന്ന സംഭവത്തെ തുടര്‍ന്ന് മഹാവികാസ് അഘാഡി നടത്തിയ പ്രതിഷേധത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി പ്രതികരണവുമായി രംഗത്തുവന്നത്. ശിവജി മഹാരാജിൻ്റെ പേരില്‍ ഔറംഗസേബിൻ്റെയും അഫ്‌സൽ ഖാൻ്റെയും പ്രവൃത്തികൾ താക്കറെ അനുകരിക്കുകയാണെന്നും ഏകനാഥ് ഷിൻഡെ പറഞ്ഞു.

രണ്ട് വർഷം മുമ്പ് മഹാരാഷ്ട്രയിലെ ജനങ്ങൾ ഉദ്ധവ് താക്കറെയോട് പുറത്തുപോകാൻ പറഞ്ഞു. അദ്ദേഹത്തെ അധികാരത്തിൽ നിന്ന് പുറത്താക്കി. അദ്ദേഹം ശിവജി മഹാരാജിൻ്റെ പേരിൽ രാഷ്ട്രീയം പറയുകയും ഔറംഗസേബിൻ്റെയും അഫ്‌സൽ ഖാൻ്റെയും പ്രവര്‍ത്തികള്‍ ചെയ്യുകയും ചെയ്യുന്നു. ശിവജി മഹാരാജിൻ്റെ പേരിൽ ബിജെപിയുമായി ചേർന്ന് അദ്ദേഹം അധികാരത്തിൽ വന്നു. എന്നാല്‍ മറ്റുളളവരുമായി ചേര്‍ന്ന് സർക്കാർ രൂപീകരിച്ചു എന്നും മുഖ്യമന്ത്രി ഷിൻഡെ പറഞ്ഞു.

ശിവജി മഹാരാജ് വിഷയത്തിൽ പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണ്. ഇത് വളരെ സങ്കടകരമായ കാര്യമാണ്. ശിവജി മഹാരാജ് ഞങ്ങൾക്ക് ഒരു രാഷ്ട്രീയ വിഷയമല്ല. വിശ്വാസത്തിന്‍റെ വിഷയമാണ്. ഇത് രാഷ്ട്രീയവത്‌കരിക്കുന്നത് ദൗർഭാഗ്യകരമാണെന്നും ഏകനാഥ് ഷിൻഡെ കൂട്ടിച്ചേര്‍ത്തു.

രണ്ട് ജെസിബി ഉപയോഗിച്ചാണ് പ്രതിമ തകര്‍ത്തത്. ഇത് ചെയ്‌തവരെ ശിക്ഷിക്കണം. അത് ചെയ്യാതെ എംവിഎ ഇവിടെ പ്രതിഷേധിക്കുന്നു. എന്നാൽ മഹാരാഷ്ട്രയിലെ ജനങ്ങൾ വിവേകമുളളവരാണ്. അവര്‍ ഇത് മനസിലാക്കുന്നു. വരുന്ന തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ ജനങ്ങൾ അവരെ ചെരുപ്പ് കൊണ്ട് അടിച്ച് പുറത്താക്കുമെന്നും ഷിൻഡെ പ്രതികരിച്ചു.

അതേസമയം മഹാരാഷ്ട്രയുടെ ആത്മാവ് അപമാനിക്കപ്പെട്ടുവെന്നും ഛത്രപതി ശിവജിയെ അപമാനിച്ചവരെ ജനങ്ങൾ ഒരിക്കലും മറക്കില്ലെന്നും ഉദ്ധവ് താക്കറെ പ്രതിഷേധ റാലിയെ അഭിസംബോധന ചെയ്‌തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ടും അദ്ദേഹം സംസാരിച്ചു. പ്രധാനമന്ത്രി നാല് ദിവസം മുന്‍പ് ഇവിടെ വരികയും മാപ്പ് പറയുകയും ചെയ്‌തു. എന്നാല്‍ അദ്ദേഹത്തിന്‍റെ മുഖത്ത് ഒരു വികാരവും ഉണ്ടായിരുന്നില്ലെന്ന് താക്കറെ ആരോപിച്ചു.

സിന്ധുദുർഗ് ജില്ലയിൽ ഛത്രപതി ശിവജി മഹാരാജിൻ്റെ 35 അടി ഉയരമുള്ള പ്രതിമ ഓഗസ്റ്റ് 26നാണ് തകർന്നുവീണത്. നാവികസേന ദിനാചരണത്തിൻ്റെ ഭാഗമായി കഴിഞ്ഞ വർഷം ഡിസംബർ നാലിനാണ് പ്രതിമ അനാച്ഛാദനം ചെയ്‌തത്.

Also Read: സിന്ധുദുർഗില്‍ ശിവജിയുടെ മറ്റൊരു വലിയ പ്രതിമ ഉയരും; കുറ്റം നാവിക സേനയുടേതെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.