ശ്രീനഗര്‍: ജമ്മു കശ്‌മീരിൽ ഭൂചലനം. റിക്‌ടർ സ്‌കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയതായി നാഷണൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചു. ദോഡോ ജില്ലയിൽ തിങ്കളാഴ്‌ച രാത്രി 9.17ഓടെയാണ് ഭൂചലനം ഉണ്ടായത്. നാഷണൽ സെൻ്റർ ഫോർ സീസ്മോളജിയുടെ കണക്കനുസരിച്ച് 10 കീമി ആഴത്തിലാണ് ഭൂചലനം ഉണ്ടായത്.
അതേസമയം, ജമ്മു കശ്‌മീരിലെ കിഷ്ത്വാർ മേഖലയിൽ അടുത്തിടെ നേരിയ ഭൂചലനമുണ്ടായിരുന്നു. ഫെബ്രുവരി 20ന് രാവിലെ ആറരയോടെയാണ് റിക്‌ടര്‍ സ്കെയിലില്‍ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.
ALSO READ:അഫ്‌ഗാനിസ്ഥാനിൽ 24 മണിക്കൂറിനിടെ രണ്ട് ഭൂചലനം; റിക്‌ടർ സ്‌കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തി
ഭൂചലനം: അഫ്‌ഗാനിസ്ഥാനിൽ റിക്‌ടർ സ്‌കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തി ഭൂചലനമുണ്ടായിരുന്നു. നാഷണൽ സെൻ്റർ ഫോർ സീസ്മോളജിയുടെ കണക്കനുസരിച്ച് ഭൂകമ്പത്തിൻ്റെ ആഴം 10 കി.മീ ആയിരുന്നു. ഫെബ്രുവരി 21 ബുധനാഴ്‌ച പുലർച്ചെ 4.17 നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇതിന് മുന്‍പുള്ള ദിവസങ്ങളിലും അഫ്‌ഗാനിസ്ഥാനില്‍ തുടര്‍ച്ചയായി ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.