ന്യൂഡൽഹി: തന്‍റെ വസതിയില്‍ നടന്ന ഗണപതി പൂജയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തതിൽ അസ്വാഭാവികതയൊന്നുമില്ലെന്ന് ചീഫ് ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡ്. അതിൽ തെറ്റൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ചീഫ് ജസ്‌റ്റിസിൻ്റെ പൂജയിൽ പങ്കെടുത്തതിന് പ്രതിപക്ഷ പാർട്ടികൾ വിമർശനം ഉന്നയിച്ചിരുന്നു. ജുഡീഷ്യറിയും എക്‌സിക്യൂട്ടീവും തമ്മിലുള്ള ഔചിത്യത്തെയും അധികാര വിഭജനവുമാണ് നടക്കുന്നതെന്ന് വിമർശിച്ചിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
"പ്രധാനമന്ത്രി എൻ്റെ വസതിയിൽ ഗണപതി പൂജയ്ക്കായി എത്തിയിരുന്നു. ഇത് ഒരിക്കലും തെറ്റായിട്ട് തോന്നുന്നില്ല. രാഷ്ട്രപതി ഭവൻ, റിപ്പബ്ലിക് ദിനം എല്ലായിടത്തും വെച്ച് ഞങ്ങൾ കണ്ടുമുട്ടാറുണ്ട്. സാമൂഹിക തലത്തിൽ ജുഡീഷ്യറിയും എക്‌സിക്യൂട്ടീവും തമ്മിൽ കണ്ടുമുട്ടുന്നതിൽ എനിക്ക് തെറ്റ് തോന്നിയില്ല, " ചീഫ് ജസ്‌റ്റിസ് പറഞ്ഞു. മന്ത്രിമാരോടും പ്രധാനമന്ത്രിയുമായും സംസാരിക്കാറുണ്ട്. കേസുകളെക്കുറിച്ചൊന്നും തന്നെ ഇതുവരെ സംസാരിച്ചിട്ടില്ലെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കവേ ചന്ദ്രചൂഡ് വ്യക്‌തമാക്കി.
Joined Ganesh Puja at the residence of CJI, Justice DY Chandrachud Ji.
— Narendra Modi (@narendramodi) September 11, 2024
May Bhagwan Shri Ganesh bless us all with happiness, prosperity and wonderful health. pic.twitter.com/dfWlR7elky
'ഇത് മനസിലാക്കാനും നമ്മുടെ ജഡ്‌ജിമാരെ വിശ്വസിക്കാനുമുള്ള പക്വത രാഷ്‌ട്രീയത്തിലുളളവർക്ക് ഉണ്ടായിരിക്കണം. കാരണം ഞങ്ങൾ ചെയ്യുന്ന ജോലികൾ രേഖാമൂലമുള്ള വാക്കാലാണ് വിലയിരുത്തപ്പെടുന്നത്. ഞങ്ങൾ തീരുമാനിക്കുന്നതെല്ലാം പാലിക്കപ്പെടുന്നില്ല' എന്നും ചന്ദ്രചൂഡ് പറഞ്ഞു
എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കുന്ന വിശ്വാസമുള്ള വ്യക്തിയെന്നാണ് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് സ്വയം വിശേഷിപ്പിച്ചത്. തനിക്ക് തൻ്റേതായ വിശ്വാസമുണ്ടെന്നും എല്ലാ വിശ്വാസങ്ങളെയും ഒരുപോലെ ബഹുമാനിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.
Also Read: 'പാര്‍ലമെന്‍റിലെ പ്രതിപക്ഷമായല്ല, ജനങ്ങളുടെ കോടതി എന്ന നിലയിലാണ് സുപ്രീം കോടതിയുടെ പങ്ക് സംരക്ഷിക്കപ്പെടേണ്ടത്': ചീഫ് ജസ്റ്റിസ്