ചെന്നൈ: സർക്കാർ ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ സീനിയര്‍ ഡോക്‌ടർക്ക് കുത്തേറ്റു. കലൈഞ്ജർ സെന്‍റിനറി ഗവൺമെന്‍റ് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലെ അർബുദരോഗ വിദഗ്‌ധനായ ഡോക്‌ടര്‍ ബാലജിയ്‌ക്ക് നേരെയാണ് ആക്രമണമുണ്ടായത്. കഴുത്തിലും തലയിലും നെഞ്ചിന്‍റെ മുകൾ ഭാഗത്തും നിരവധി കുത്തേറ്റ ഡോക്‌ടര്‍ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അർബുദ രോഗിയായ സ്‌ത്രീയുടെ ചികിത്സയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 25കാരനായ വിഘ്‌നേഷ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. അർബുദ ബാധിതയായി ആറുമാസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന സ്‌ത്രീയുടെ മകനാണ് ഇതെന്ന് പൊലീസ് അറിയിച്ചു.
മുമ്പ് ഇതേ ആശുപത്രിയിൽ അസിസ്റ്റന്‍റായി ജോലി ചെയ്തിരുന്ന പ്രതി, ഒളിപ്പിച്ചുവച്ചിരുന്ന കത്തി ഉപയോഗിച്ച് ബാലാജിയെ ആക്രമിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. മറ്റൊരാളും പൊലീസിന്‍റെ പിടിയിലുണ്ടെന്നാണ് വിവരം.
கிண்டி கலைஞர் நூற்றாண்டு உயர்சிறப்பு மருத்துவமனையில் பணிபுரியும் மருத்துவர் திரு. பாலாஜி அவர்களை நோயாளியின் குடும்ப உறுப்பினர் ஒருவர் கத்தியால் குத்திய சம்பவம் அதிர்ச்சியளிக்கிறது.
— M.K.Stalin (@mkstalin) November 13, 2024
இக்கொடுஞ்செயலில் ஈடுபட்ட நபர் உடனடியாகக் கைது செய்யப்பட்டுள்ளார். மருத்துவர் திரு. பாலாஜி…
ആക്രമണത്തെ തമിഴ്‌നട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അപലപിച്ചു. വിഷയത്തിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ അറിയിച്ചു.
ALSO READ: മണിപ്പൂര്‍ സംഘര്‍ഷം: നിരോധനാജ്ഞ പ്രഖ്യാപിച്ചു, ബന്ദിന് ആഹ്വാനം ചെയ്‌ത് കുക്കി-സോ വിഭാഗം
"ഡോ. ബാലാജിക്കെതിരായ ആക്രമണം ഞെട്ടിപ്പിക്കുന്നതാണ്. പ്രതിയെ അറസ്റ്റ് ചെയ്‌തു. വിഷയത്തിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ജനങ്ങൾക്ക് ആരോഗ്യപരിരക്ഷ നൽകാൻ അക്ഷീണം പ്രവർത്തിക്കുന്നവരാണ് നമ്മുടെ ഡോക്‌ടര്‍മാര്‍. അവരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ഞങ്ങളുടെ കടമയാണ്"- സ്റ്റാലിന്‍ തന്‍റെ എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കി.