ETV Bharat / bharat

ജമ്മു കശ്‌മീരിന്‍റെ പ്രത്യേക പദവി; വിഷയത്തില്‍ കോൺഗ്രസും എന്‍സിയും തമ്മില്‍ ഭിന്നത - DISCORD BETWEEN CONGRESS AND NC

പ്രമേയത്തെ പിന്തുണച്ചത് സംസ്ഥാന പദവി പുഃനസ്ഥാപിക്കാനാണെന്നും പ്രത്യേക പദവിയുടെ കാര്യത്തില്‍ അല്ലായെന്നുമാണ് കോണ്‍ഗ്രസ് വാദം.

JAMMU KASHMIR 370 RESOLUTION  CONG DISCORD OVER JK 370 RESOLUTION  ജമ്മു കശ്‌മീര്‍ പ്രത്യേക പദവി  കോൺഗ്രസ് എന്‍സി ഭിന്നത
Heated argument taking place in the Jammu & Kashmir Legislative Assembly over a resolution on Article 370 restoration (ANI)
author img

By ETV Bharat Kerala Team

Published : Nov 17, 2024, 12:17 PM IST

ശ്രീനഗർ: ജമ്മു കശ്‌മീരില്‍ നാഷണൽ കോൺഫറൻസും (എൻസി) കോൺഗ്രസും തമ്മിലുള്ള ഭിന്നത രൂക്ഷമായതായി സൂചന. കഴിഞ്ഞയാഴ്‌ച ജമ്മു കശ്‌മീർ നിയമസഭ പാസാക്കിയ ആർട്ടിക്കിൾ 370 സംബന്ധിച്ച പ്രമേയമാണ് ഭിന്നതയ്ക്ക് കാരണമായത്.

കശ്‌മീരിന്‍റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതിന് വേണ്ടിയുള്ള പ്രമേയം ഒമർ അബ്‌ദുള്ളയുടെ നേതൃത്വത്തിലുള്ള സർക്കാർ, സഭയുടെ ആദ്യ സെഷനിൽ അവതരിപ്പിച്ചിരുന്നു. കോൺഗ്രസ്, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി), സജാദ് ലോൺ നിയമസഭാംഗങ്ങൾ പ്രമേയത്തെ പിന്തുണച്ചു.

എന്നാല്‍ മഹാരാഷ്‌ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രമേയത്തെ കോൺഗ്രസ് പിന്തുണച്ചത് ബിജെപി ചൂണ്ടിക്കാട്ടിയതോടെ കോണ്‍ഗ്രസ് ഇത് നിഷേധിക്കുകയായിരുന്നു. ഏഴ് നിയമസഭാംഗങ്ങളുണ്ടായിട്ടും കോൺഗ്രസ് കശ്‌മീര്‍ സർക്കാരിന്‍റെ ഭാഗമല്ല. എങ്കിലും ബാഹ്യ പിന്തുണ തുടരുകയാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കശ്‌മീർ നയത്തിൽ കോൺഗ്രസിന് തീരുമാനമാനമെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത എൻസി നേതാവ് ഇടിവി ഭാരതിനോട് പറഞ്ഞു. ഈ ആശയക്കുഴപ്പം ജമ്മു കശ്‌മീർ നിയമസഭ തെരഞ്ഞെടുപ്പിൽ അവരെ എക്കാലത്തെയും മോശം പ്രകടനത്തിലേക്ക് നയിച്ചതായും എന്‍സി നേതാവ് പറഞ്ഞു. അതേസമയം ബി.ജെ.പിക്ക് ഇക്കാര്യത്തില്‍ വ്യക്തമായ അജണ്ടയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കശ്‌മീർ വിഷയത്തിലുള്ള ഈ നേട്ടം അവർ രാജ്യത്തിന്‍റെ മറ്റിടങ്ങളിലെ തെരഞ്ഞെടുപ്പിൽ കൊയ്യുകയാണെന്നും എന്‍സി നേതാവ് കൂട്ടിച്ചേർത്തു.

പ്രമേയം പാസാക്കിയപ്പോൾ അസംബ്ലി സമ്മേളനത്തിൽ പങ്കെടുത്ത കാര എന്ന നിയമസഭാംഗം, നവംബർ 4 ന് നടന്ന പ്രീ സെഷൻ സഖ്യ യോഗത്തിൽ പ്രമേയം അജണ്ടയുടെ ഭാഗമാണെന്ന് പറഞ്ഞിരുന്നു. കോൺഗ്രസ് പ്രമേയത്തെ പിന്തുണച്ചത് സംസ്ഥാന പദവി പുഃനസ്ഥാപിക്കാനാണെന്നും പ്രത്യേക പദവിക്കല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

'ആർട്ടിക്കിൾ 370 റദ്ദാക്കിയ പാർലമെന്‍റ് നടപടി ശരിവക്കുന്ന സുപ്രീം കോടതി വിധി ന്യായമാണ്. സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനെയാണ് ഞങ്ങൾ പിന്തുണച്ചത്. അത് കോടതിയും അംഗീകരിച്ചതാണ്.'- കാര ഇടിവി ഭാരതിനോട് പറഞ്ഞു. ബി.ജെ.പിയുടെ ബഹളവും കോലാഹലവും കാരണം സഭയിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, മഹാരാഷ്‌ട്രയിലെ തെരഞ്ഞെടുപ്പ് സമ്മർദങ്ങളാണ് കോൺഗ്രസിന്‍റെ നിലപാട് മാറ്റത്തിന് കാരണമെന്ന് എൻസിയുടെ കശ്‌മീർ പ്രസിഡന്‍റ് ഷോകത്ത് അഹമ്മദ് മിർ പ്രതികരിച്ചു. 'പ്രത്യേക പദവിയെക്കുറിച്ചുള്ളതാണ് പ്രമേയം എന്നത് വ്യക്തമായിരുന്നു.

തങ്ങൾ പിന്തുണയ്ക്കുന്നത് എന്താണെന്ന് കോൺഗ്രസ് നിയമസഭാംഗങ്ങൾക്ക് വ്യക്തമായി അറിയാമായിരുന്നു. മഹാരാഷ്‌ട്രയിലെ പരാജയ ഭീതിയാണ് അവരുടെ യു-ടേണിന് കാരണം'- മിർ പറഞ്ഞു.

Also Read: ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കണമെന്ന് ബാനര്‍: കശ്‌മീര്‍ നിയമസഭയില്‍ കയ്യാങ്കളി, ആറ് ബിജെപി എംഎല്‍എമാര്‍ക്ക് പരിക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.