ETV Bharat / bharat

ധാരാവി പുനർവികസന പദ്ധതി: അദാനി ഗ്രൂപ്പിന് 1253 ഏക്കർ ഭൂമി, എതിര്‍പ്പ് പരസ്യമാക്കി പ്രതിപക്ഷം - Dharavi Redevelopment Project Row

ധാരാവി പുനർവികസന പദ്ധതിയുടെ ഭാഗമായി 1253 ഏക്കർ ഭൂമി അദാനി ഗ്രൂപ്പിന് നല്‍കാനുള്ള മഹാരാഷ്‌ട്ര സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെ പ്രതിഷേധം.

ധാരാവി പുനർവികസന പദ്ധതി  1253 GOVERMENT LAND TO ADANI GROUP  അദാനി ഉദ്യോഗ് ഗ്രൂപ്പ്  ധാരാവിയിൽ അദാനി ഗ്രൂപ്പിന് ഭൂമി
1253 acres of land in Mumbai to Adani Group (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 16, 2024, 12:57 PM IST

മുംബൈ: ധാരാവി പുനർവികസന പദ്ധതി വീണ്ടും വിവാദത്തിൽ. മുംബൈയിൽ 1253 ഏക്കർ ഭൂമി അദാനി ഗ്രൂപ്പിന് നൽകാൻ സംസ്ഥാന സർക്കാര്‍ തീരുമാനിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ ഈ തീരുമാനത്തെ എതിര്‍ത്ത് താക്കറെ വിഭാഗം പ്രതിഷേധം നടത്തിയതിന് പിന്നാലെ കോണ്‍ഗ്രസും മാര്‍ച്ചുമായി രംഗത്തെത്തിയിരിക്കുകയാണ്.

പദ്ധതിയുടെ അടിസ്ഥാനത്തില്‍ ചേരി നിവാസികളെ മുളുന്ദ് സകാത്തിലേക്ക് മാറ്റിപ്പാര്‍പ്പിക്കാനാണ് തീരുമാനം. മുനിസിപ്പൽ കോർപ്പറേഷന്‍റെ അധികാരപരിധിയിലുള്ള മുളുന്ദിലെ മാലിന്യ നിക്ഷേപ കേന്ദ്രം നിര്‍മിക്കാനായി മാറ്റിവച്ച സ്ഥലമാണിവിടം. കൂടാതെ, കുറച്ച് പേരെ റെയിൽവേ പരിസരത്തേക്കും മാറ്റും. കുർളയിലെ മദർ ഡയറിയുടെ 21 ഏക്കർ സ്ഥലത്തേക്ക് ബാക്കിയുള്ള ചേരി നിവാസികളെ മാറ്റിപ്പാർപ്പിക്കുമെന്ന വിവരവും പുറത്തുവരുന്നുണ്ട്.

ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായി അറിയപ്പെടുന്ന ധാരാവിയില്‍ എട്ട് ലക്ഷത്തിലധികം ആളുകൾ താമസിക്കുന്നുണ്ട്. മഹാരാഷ്‌ട്ര സർക്കാർ ധാരാവി പുനർവികസന പദ്ധതിയിലേക്ക് കുർള ഡയറിയുടെ 21 ഏക്കർ പ്ലോട്ട് കൂട്ടിച്ചേർക്കാൻ അനുമതി നൽകിയത് അടുത്തിടെയാണ്. മഹാരാഷ്‌ട്ര സർക്കാരിന്‍റെയും അദാനി ഗ്രൂപ്പിന്‍റെയും സംയുക്ത സംരംഭമാണ് പദ്ധതി. ധാരാവിയിലെ അനർഹരായ ചേരി നിവാസികളെ കുർളയിലെ നിർദിഷ്‌ട 21 ഏക്കർ സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിക്കുമെന്നാണ് പറയയുന്നത്.

ധാരാവി പുനർവികസന പദ്ധതി  1253 Goverment Land to Adani Group  അദാനി ഉദ്യോഗ് ഗ്രൂപ്പ്  ധാരാവിയിൽ അദാനി ഗ്രൂപ്പിന് ഭൂമി
1253 acres of land in Mumbai to Adani Group (ETV Bharat)

ധാരാവിയിലെ സൗകര്യങ്ങള്‍ നഗരങ്ങളുടെ നിലവാരത്തിലേക്ക് ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ 2022ലാണ് പുനർവികസന പദ്ധതി ആരംഭിച്ചത്. ധാരാവിയുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും അതിലെ താമസക്കാർക്ക് മെച്ചപ്പെട്ട പാർപ്പിട അവസരങ്ങൾ നൽകുന്നതിനും പ്രദേശത്തെ പുനർരൂപകൽപ്പന ചെയ്യുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായിട്ടാണ് പദ്ധതി കണക്കാക്കപ്പെടുന്നത്.

മുളുന്ദ്, കാഞ്ജൂർമാർഗ്, ഭാണ്ഡൂപ്പ്, വഡാല എന്നിവിടങ്ങളിലെ ചേരി നിവാസികൾക്ക് വീടുനൽകാൻ സർക്കാർ നേരത്തെ പ്ലോട്ടുകൾ അനുവദിച്ചിരുന്നു. കുർളയിൽ പുതുതായി കൂട്ടിച്ചേർത്ത 21 ഏക്കർ പ്ലോട്ടിൽ നിലവിൽ ഒരു ഡയറി, സ്റ്റാഫ് താമസ സൗകര്യം, ഒരു കോൾഡ് സ്റ്റോറേജ് പ്ലാന്‍റ്, പ്രധാന അഡ്‌മിനിസ്ട്രേറ്റീവ് ഓഫിസ് എന്നിവയുണ്ട്. ഈ 21 ഏക്കർ ഭൂമിയിൽ രണ്ടര ഏക്കർ സ്ഥലം മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വച്ചിരിക്കുന്നതാണെന്ന് പ്രദേശവാസിയായ രാമചന്ദ്ര ദൽവി ഇടിവി ഭാരതിനോട് പറഞ്ഞു.

ഈ പ്രദേശത്ത് ധാരാളം മരങ്ങൾ ഉള്ളതിനാൽ അവിടെ നല്ലൊരു പാർക്ക് തുടങ്ങണമെന്നാണ് വർഷങ്ങളായി ഞങ്ങളുടെ നാട്ടുകാരുടെ ആഗ്രഹം. എന്നാൽ, സർക്കാർ ഈ കുറ്റിക്കാടുകൾ നീക്കി അവിടെ ഫ്ലാറ്റ് പണിതു എന്ന് അദ്ദേഹം പറഞ്ഞു. വളരെയേറെ പരിസ്ഥിതി സൗഹൃദ പ്രദേശമായതിനാൽ ഇവിടത്തെ ജൈവവൈവിധ്യവും അങ്ങനെ തന്നെ നിലനിന്നു.

നേരത്തെ ഒരു രാഷ്‌ട്രീയ നേതാവ് ഈ സ്ഥലം സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്നു. ഇവിടെ ഒരു വ്യവസായ സമുച്ചയം സ്ഥാപിക്കണമെന്നായിരുന്നു ആ നേതാവിന്‍റെ ആഗ്രഹം. പക്ഷേ, റവന്യൂ, ക്ഷീരവികസന വകുപ്പ് ആ പ്ലോട്ട് അദാനിയിലേക്ക് തിരിച്ചുവിട്ടു. ഓരോ ധാരാവിക്കാരുടെയും പുനരധിവാസം ധാരാവിയിൽ തന്നെ നടക്കണമെന്നാണ് ഞങ്ങളുടെ നിലപാട് എന്ന് അദ്ദേഹം പറഞ്ഞു.

2022ൽ ധാരാവി പുനർവികസന പദ്ധതിയുടെ ചുമതല അദാനി ഉദ്യോഗ് ഗ്രൂപ്പിന് നൽകി. തുടർന്ന് അദാനി ഗ്രൂപ്പ് ഈ പ്രദേശത്തെ ഒരു സർവേ ആരംഭിച്ചു. എന്നാൽ നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഈ സർവേ നിർത്തിവച്ചു.

ഈ പദ്ധതിക്കായി അദാനി ഗ്രൂപ്പ് മുംബൈയിൽ വിവിധ സ്ഥലങ്ങൾ തേടിയിട്ടുണ്ട്. അദാനി ഗ്രൂപ്പിന്‍റെ ആവശ്യപ്രകാരം ധാരാവി പുനർവികസന പദ്ധതിക്കായി അദാനി ഉദ്യോഗ് ഗ്രൂപ്പിന് ഭൂമി നൽകുമെന്നും സർക്കാർ പ്രഖ്യാപിച്ചു.

അദാനി ആവശ്യപ്പെട്ട ഒഴിഞ്ഞ ഭൂമിയിൽ 45 ഏക്കർ റെയിൽവേയും 18 ഏക്കർ മുളുന്ദ് സകാത്ത് നക്കയും ഉൾപ്പെടുന്നു. മുളുന്ദ് മാലിന്യക്കൂമ്പാരത്തിൽ 46 ഏക്കർ, മിതാഘറിൽ 283 ഏക്കർ, മാൻഖുർദ് മാലിന്യക്കൂമ്പാരത്തിൽ 823 ഏക്കർ, ബികെസിയുടെ ജി/ബ്ലോക്കിൽ 17 ഏക്കർ ഭൂമി. കുർല്യയിലെ മദർ ഡയറിയുടെ 21 ഏക്കർ ഭൂമിയും ഉൾപ്പെടുന്നു. അങ്ങനെ 1,253 ഏക്കർ ഒഴിഞ്ഞ ഭൂമിയാണ് അദാനി ഗ്രൂപ്പ് സർക്കാരിൽ നിന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

Also Read : ധാരാവിയിൽ കൈവച്ച് അദാനി ; ചേരി പൊളിച്ച് ബഹുനില മന്ദിരങ്ങൾ പണിയും, ഒരു കുടുംബത്തിന് 350 ചതുരശ്ര അടി ഫ്ലാറ്റ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.