ETV Bharat / bharat

ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ് ; കുറഞ്ഞ താപനില 4.7 ഡിഗ്രി സെല്‍ഷ്യസിലെത്തി - Meteorological Center

റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്. അന്തരീക്ഷം മൂടിക്കെട്ടിയ രീതിയിലാകുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ നേരത്തേ പ്രവചിച്ചിരുന്നു.

republic day  dense fog  temperature  റിപ്പബ്ലിക് ദിനം  Meteorological Center  new delhi
റിപ്പബ്ലിക് ദിനത്തില്‍ ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്
author img

By ETV Bharat Kerala Team

Published : Jan 26, 2024, 2:37 PM IST

ന്യൂഡൽഹി : 75-ാമത് റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ് (Dense fog in Delhi on Republic Day). നഗരത്തിലെ ഏറ്റവും കുറഞ്ഞ താപനില 4.7 ഡിഗ്രി സെൽഷ്യസിലെത്തിയതായി അധികൃതർ അറിയിച്ചു. രാവിലെ 8.30ന് ഇന്ദിരാഗാന്ധി വിമാനത്താവളത്തിലും സഫ്‌ദർജംഗ് വിമാനത്താവളത്തിലും 100 മീറ്ററും 300 മീറ്ററും ദൃശ്യപരതയിൽ മൂടൽമഞ്ഞ് അനുഭവപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

റിപ്പബ്ലിക് ദിനത്തില്‍ അന്തരീക്ഷം മൂടിക്കെട്ടിയ രീതിയിലാകുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ നേരത്തേ അറിയിച്ചിരുന്നു. ആകാശം ഭാഗികമായി മേഘാവൃതമാകുമെന്നും പരമാവധി താപനില 20 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. വ്യാഴാഴ്‌ച ഡൽഹിയിൽ കുറഞ്ഞ താപനില 4.8 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 20.5 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തിയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.