ETV Bharat / bharat

ഡല്‍ഹി മുഖ്യമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസ്; അന്വേഷണത്തിനൊടുവിൽ കേസ് ഉദ്യോഗസ്ഥന്‍റെ പേരിലേക്ക് - CM ATISHI MCC VIOLATION

മുഖ്യമന്ത്രിക്കെതിരെ കേസെടുത്തത് റിട്ടേണിങ് ഓഫീസര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ...

DELHI ASSEMBLT ELECTIONS 2025  ARVIND KEJRIWAL  BJP  AAP
AAP covenor Arvind Kejriwal, CM Atishi, Punjab CM Bhagwant Mann and MP Sanjay Singh come out of the Election Commission office in New Delhi on Monday (ANI)
author img

By ETV Bharat Kerala Team

Published : Jan 14, 2025, 4:34 PM IST

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ ഡല്‍ഹി മുഖ്യമന്ത്രി അതിഷി മർലേനക്കെതിരെ മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പൊലീസ് കേസെടുത്തു. തെരഞ്ഞെടുപ്പ് പരിപാടിക്കായി സര്‍ക്കാര്‍ വാഹനം ഉപയോഗിച്ചെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്. എന്നാല്‍ പിന്നീട് ഈ കേസ് ഒരു പൊതുമരാമത്ത് ഉദ്യോഗസ്ഥന്‍റെ പേരിലേക്ക് മാറ്റി.

ഈ മാസം ഏഴിന് ഗോവിന്ദ്പുരി പൊലീസ് സ്‌റ്റേഷനില്‍ റിട്ടേണിങ് ഓഫീസര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിക്കെതിരെ കേസെടുത്തത്. എന്നാല്‍ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിനു ശേഷം പൊതുമരാമത്ത് വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍റെ പേരിലേക്ക് കേസ് മാറ്റുകയായിരുന്നു. ഇദ്ദേഹമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സര്‍ക്കാര്‍ വാഹനം ഉപയോഗിച്ചതെന്നാണ് കണ്ടെത്തല്‍.

അതേസമയം ബിജെപി നേതാവ് പര്‍വേഷ് വര്‍മ്മ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ട് യാതൊരു നടപടിയും കൈക്കൊള്ളാത്ത തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെ വിമര്‍ശിച്ചു കൊണ്ടാണ് അതിഷി ഇതിനോട് പ്രതികരിച്ചത്. രാജ്യം മുഴുവന്‍ കണ്ടതാണ് പര്‍വേഷ് വര്‍മ്മ എങ്ങനെയാണ് 1100 രൂപ വിതരണം ചെയ്‌തതെന്ന്. അദ്ദേഹത്തിന്‍റെ പേര് രേഖപ്പെടുത്തിയ കിടക്കവിരികളുടെ വിതരണവും ഉണ്ടായിരുന്നു. എന്നാല്‍ ഒരു ആരോഗ്യ ക്യാമ്പ് സംഘടിപ്പിക്കുകയായിരുന്നുവെന്നും രോഗികള്‍ക്കുള്ള സഹായധനം വിതരണം ചെയ്യുകയായിരുന്നുമെന്നാണ് അദ്ദേഹത്തിന്‍റെ വിശദീകരണം. ഇതുവരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല. പൊലീസും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരും ആരുടെ ഭാഗത്താണെന്ന ചോദ്യമാണ് ഇവിടെ ഉയരുന്നതെന്നും അതിഷി ചൂണ്ടിക്കാട്ടി. വാഗ്‌ദാനം ചെയ്യപ്പെട്ടിരിക്കുന്നത് പോലെ സ്വതന്ത്രവും നിഷ്‌പക്ഷവുമായ തെരഞ്ഞെുപ്പാണ് നടക്കുന്നതെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പാക്കേണ്ടതിന്‍റെ ആവശ്യകതയും അതിഷി മർലേന ഉയർത്തിക്കാട്ടി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അതേസമയം നേതാക്കള്‍ പരസ്യമായി പണവും സാരികളും പുതപ്പുകളും സ്വര്‍ണമാലകളും മറ്റും വിതരണം ചെയ്യുന്നുവെന്ന് മുന്‍ മുഖ്യമന്ത്രിയും എഎപി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍ എക്‌സില്‍ കുറിച്ചു. വ്യാജ വോട്ടുകള്‍ ചേര്‍ത്തതിനെതിരെ ഇതുവരെ ഒരു കേസ് പോലും രജിസ്‌റ്റര്‍ ചെയ്‌തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിക്കെതിരെ അതിവേഗത്തില്‍ തന്നെ കേസെടുത്തിരിക്കുന്നു. മുഴുവന്‍ വ്യവസ്ഥിതികളോടുമാണ് എഎപി പൊരുതുന്നത്. ജീര്‍ണിച്ച വ്യവസ്ഥിതി മാറിയേ തീരൂ. ജനങ്ങളുമായി ചേര്‍ന്ന് ഇത് മുഴുവന്‍ തങ്ങള്‍ ശുദ്ധീകരിക്കും. ജീര്‍ണിച്ച വ്യവസ്ഥിതിയുടെ രണ്ട് വശങ്ങളാണ് ബിജെപിയും കോണ്‍ഗ്രസും എന്നും കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടി.

DELHI ASSEMBLT ELECTIONS 2025  ARVIND KEJRIWAL  BJP  AAP
Arvind Kejriwal tweet (@ArvindKejriwal)

Also Read; രാഹുലിന്‍റെ റാലി: കുടിവെള്ളം, പരാജയപ്പെട്ട വാഗ്‌ദാനങ്ങള്‍- വടക്ക് കിഴക്കന്‍ ഡല്‍ഹി നിവാസികളുടെ മനസിലെന്ത്?

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.