ETV Bharat / bharat

ഇഡിക്കെതിരെയുള്ള മഹുവ മൊയ്ത്രയുടെ ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി - മഹുവ മൊയ്ത്ര

മഹുവ മൊയ്‌ത്രയ്‌ക്കെതിരെ മാധ്യമങ്ങളില്‍ എന്ത് വാര്‍ത്തയാണ് വന്നതെന്ന് ഡല്‍ഹി ഹൈക്കോടതി.

Delhi High court  Mahuva Moitra  ANI  മെഹ്‌വ മൊയ്ത്ര  ഡല്‍ഹി ഹൈക്കോടതി
delhi-high-court-dismissed-mahuva-moitra-plea
author img

By ETV Bharat Kerala Team

Published : Feb 23, 2024, 10:41 PM IST

ന്യൂഡല്‍ഹി : എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് തനിക്കെതിരെയുള്ള അന്വേഷണത്തിലെ നിര്‍ണായക വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഇവര്‍ക്കെതിരെ വിദേശ പണം സ്വീകരിക്കല്‍ നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് ഇഡിയുടെ നടപടികള്‍ മുന്നോട്ട് പോകുന്നത് (Delhi High court). ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്‍റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

മാധ്യമവാര്‍ത്തകളില്‍ മൊയ്ത്രയ്ക്ക് എതിരെ എന്താണ് ഉള്ളതെന്നും കോടതി ആരാഞ്ഞു. പൊതുപ്രവര്‍ത്തകരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായി കണ്ടാണ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് എഎന്‍ഐയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ സിദ്ധാര്‍ഥ് കുമാര്‍ ചൂണ്ടിക്കാട്ടി. അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന മഹുവ മൊയ്ത്രയെ പോലുള്ളവരുടെ സ്വഭാവങ്ങള്‍ ജനങ്ങള്‍ അറിയേണ്ടതുണ്ടെന്നും അത് കൊണ്ട് അത്തരം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നും എഎന്‍ഐ വ്യക്തമാക്കി(Mahuva Moitra).

ഇഡിക്കും ഇഡി വാര്‍ത്തകള്‍ ചോര്‍ത്തി നല്‍കിയ 19 മാധ്യമ സ്ഥാപനങ്ങള്‍ക്കും എതിരെയാണ് മൊയ്ത്ര ഹര്‍ജി നല്‍കിയത്. സ്ഥിരീകരിക്കാത്തതും രഹസ്യ സ്വഭാവമുള്ളതുമായ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു എന്ന കുറ്റമാണ് ഇവര്‍ ആരോപിച്ചത് (ANI).

ഇഡി മനഃപൂര്‍വം മാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ ചോര്‍ത്തി നല്‍കുന്നുവെന്നും ഇവര്‍ ആരോപിച്ചു. പൊതുജനമധ്യത്തില്‍ തന്‍റെ വിശ്വാസ്യതയ്ക്ക് കോട്ടം സംഭവിക്കുന്ന വിധത്തിലുള്ള വാര്‍ത്തകളാണ് നല്‍കിയതെന്നും മൊയ്‌ത്ര ആരോപിച്ചു.
Also Read: കൈക്കൂലി കേസ്; മഹുവ മൊയ്‌ത്ര ഇന്ന് ലോക്‌സഭ എത്തിക്‌സ് കമ്മിറ്റിക്ക് മുന്നില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.