ന്യൂഡല്‍ഹി : ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ തിങ്കളാഴ്‌ചയും (26-02-2024) എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന് (ഇഡി) മുമ്പാകെ ഹാജരാകില്ലെന്ന് ആം ആദ്‌മി പാർട്ടി സ്ഥിരീകരിച്ചു. ആവർത്തിച്ച് സമൻസ് അയയ്ക്കുന്നതിന് പകരം ഇ ഡി കോടതി ഉത്തരവിനായി കാത്തിരിക്കണമെന്ന് എഎപി പറഞ്ഞു. ഇത് ഏഴാം തവണയാണ് കെജ്‌രിവാൾ ഇഡി സമൻസ് നിയമവിരുദ്ധം എന്ന് വിശേഷിപ്പിച്ച് ഒഴിവാക്കുന്നത്.
ചോദ്യം ചെയ്യലിനായി ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി കഴിഞ്ഞ ആഴ്‌ച അരവിന്ദ് കെജ്‌രിവാളിന് ഏഴാമത്തെ സമൻസ് അയച്ചിരുന്നു. എന്നാല്‍ ഇഡിക്ക് മുന്നിൽ മുഖ്യമന്ത്രി ഹാജരാകില്ലെന്ന് പാർട്ടി പ്രസ്‌താവനയിൽ പറഞ്ഞു. ഇഡി സമൻസുകളുടെ സാധുത സംബന്ധിച്ച് ഡൽഹി കോടതി മാർച്ച് 16 ന് വാദം കേൾക്കും.
ആവർത്തിച്ച് സമൻസുകൾ അയയ്‌ക്കുന്നതിന് പകരം ഇ ഡി അതിന്‍റെ ഉത്തരവിനായി കാത്തിരിക്കണമെന്ന് പാർട്ടി പറഞ്ഞു. ഈ വിഷയം പ്രാദേശിക കോടതിയുടെ പരിഗണനയിലായതിനാൽ കെജ്‌രിവാളിന്‍റെ ഹാജരാകാനുള്ള പുതിയ നോട്ടിസ് തെറ്റാണെന്ന വാദം ഏഴാമത്തെ സമൻസ് പുറപ്പെടുവിക്കുന്നതിനിടെ ഇ ഡി തള്ളിയിരുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; 'എഎപി എംപിയുടെ വസതിയിൽ യാതൊന്നും കണ്ടെത്തിയില്ല': അരവിന്ദ് കെജ്‌രിവാള്‍ : കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് തന്‍റെ പാര്‍ട്ടി നേതാവിന്‍റെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ED) നടത്തിയ റെയ്‌ഡില്‍ യാതൊന്നും കണ്ടെത്താനായില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കേസുമായി ബന്ധപ്പെട്ട് രാജ്യസഭ എംപിയായ എന്‍ഡി ഗുപ്‌തയുടെ വസതിയിലാണ് ഇഡി റെയ്‌ഡ് നടത്തിയത്. 'പാര്‍ട്ടിയുടെ ട്രഷററായ എന്‍ഡി ഗുപ്‌തയുടെ വസതിയില്‍ ഇഡി നടത്തിയ റെയ്‌ഡില്‍ ഒന്നും കണ്ടെത്താനായില്ലെന്ന്' അരവിന്ദ് കെജ്‌രിവാള്‍ എക്‌സില്‍ കുറിച്ചു (Delhi Chief Minister Arvind Kejriwal).
കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറി ബിഭായ് കുമാറിന്‍റെ വസതിയിലും മറ്റ് ആംആദ്‌മി പാര്‍ട്ടി നേതാക്കളുടെ വീടുകളിലും ഇഡി പരിശോധന നടത്തിയിരുന്നു. 10 ഇടങ്ങളിലാണ് ഫെബ്രുവരി 6 ന് പരിശോധന നടന്നത്. ഡല്‍ഹി എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ ഏജന്‍സി അയച്ച അഞ്ചാമത്തെ സമന്‍സിന് അരവിന്ദ് കെജ്‌രിവാള്‍ മറുപടി നല്‍കിയിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇഡിയുടെ നീക്കങ്ങള്‍ (Delhi CM Money Laundering Case).
കേസില്‍ ഡല്‍ഹി പൊതുമരാമത്ത് വകുപ്പ് മന്ത്രി അതിഷിക്കെതിരെയും ഇഡി നടപടിയുണ്ട്. കേസുമായി ബന്ധപ്പെട്ട കേന്ദ്ര ഏജന്‍സി ഓഡിയോ ക്ലിപ്പുകള്‍ ഇല്ലാതാക്കിയെന്ന ആരോപണത്തെ തുടര്‍ന്നാണ് മന്ത്രി അതിഷിക്കെതിരെ നടപടി. ഓഡിയോ ക്ലിപ്പുകള്‍ ഇല്ലാതാക്കിയത് പൂര്‍ണമായും തെറ്റും ദുരുദ്ദേശ്യപരവുമാണെന്ന് ഇഡി പറയുന്നു (Case Against Delhi CM Arvind Kejriwal).
ALSO READ : കള്ളപ്പണം വെളുപ്പിക്കൽ കേസ്; കോൺഗ്രസ് എംപി ധീരജ് സാഹു വീണ്ടും ഇഡിക്ക് മുന്നിൽ