ETV Bharat / bharat

കർഷക പ്രതിഷേധം; ചർച്ചയ്ക്ക് തയ്യാറാണെന്ന് ജഗ്‌ജിത് സിങ് ദല്ലേവാൾ

മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ ഉറപ്പ് ഉൾപ്പെടെയുള്ള കര്‍ഷകരുടെ ആവശ്യങ്ങളില്‍ ചർച്ചയ്ക്ക് തയ്യാറാണെന്ന് ജഗ്‌ജിത് സിങ് ദല്ലേവാൾ.

Ready For Talks With Centre  Jagjit Singh Dallewal  കർഷകരുടെ പ്രതിഷേധം  ജഗ്‌ജിത് സിംഗ് ദല്ലേവാൾ  delhi chalo march Farmers Protest
delhi chalo march
author img

By ETV Bharat Kerala Team

Published : Feb 14, 2024, 5:47 PM IST

ചണ്ഡീഗഡ്: കേന്ദ്രവുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർഷക നേതാവ് ജഗ്‌ജിത് സിങ് ദല്ലേവാൾ. മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ ഉറപ്പ് ഉൾപ്പെടെയുള്ള തങ്ങളുടെ ആവശ്യങ്ങളിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് ശംഭു അതിർത്തിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ദല്ലേവാൾ പറഞ്ഞു.

കേന്ദ്രസർക്കാർ കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ചർച്ചയ്ക്ക് തയ്യാറാണെന്ന്‌ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ പ്രസ്‌താവനയിൽ പറഞ്ഞതായി ദല്ലേവാൾ. കർഷക നേതാക്കൾ ചർച്ചകൾക്കായി സഹ കർഷകരുടെ സമ്മതം വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'ചർച്ചകൾ ചണ്ഡീഗഡിൽ നടക്കണം എന്നതാണ് ഞങ്ങളുടെ മുൻഗണന, കേന്ദ്രം ഒരു ക്ഷണം നൽകുകയും പ്രശ്‌നങ്ങൾ പരിഹരിക്കാൻ തയ്യാറാണെന്ന് പറയുകയും ചെയ്‌താൽ അത് കേൾക്കണം, അദ്ദേഹം കൂട്ടിച്ചേർത്തു.'

പഞ്ചാബിന്‍റെയും ഹരിയാനയുടെയും രണ്ട് അതിർത്തികളിൽ സമരം ചെയ്യുന്ന കർഷകർക്കെതിരായ പൊലീസ് നടപടിയെയും അദ്ദേഹം വിമർശിച്ചു. എന്നാൽ, പ്രതിഷേധിച്ച കർഷകർ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിഞ്ഞെന്ന ഹരിയാന പൊലീസിന്‍റെ വാദങ്ങളെ നിഷേധിച്ചു.

കർഷക നേതാക്കൾ സർക്കാരുമായി ഇതുവരെ രണ്ടുതവണ ചർച്ച നടത്തി. ആദ്യ സംഭാഷണം കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, അർജുൻ മുണ്ട, നിത്യാനന്ദ് റായ് എന്നിവരുമായും രണ്ടാമത്തേത് ചണ്ഡീഗഡിൽ ഗോയൽ, മുണ്ട എന്നിവരുമായും. രണ്ട് ചര്‍ച്ചകളും വിജയം കണ്ടിരുന്നില്ല.

സംയുക്ത കിസാൻ മോർച്ചയും കിസാൻ മസ്‌ദൂർ മോർച്ചയുമാണ് വിളകൾക്ക് മിനിമം താങ്ങുവില സംബന്ധിച്ച നിയമം, വായ്‌പ എഴുതി തള്ളൽ എന്നിവ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്താൻ ‘ഡൽഹി ചലോ’ സമരത്തിന് നേതൃത്വം നൽകുന്നത്.

മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ ഗ്യാരണ്ടി കൂടാതെ, കർഷകർക്കും കർഷക തൊഴിലാളികൾക്കും പെൻഷൻ, കാർഷിക കടം എഴുതി തള്ളൽ, പൊലീസ് കേസുകൾ പിൻവലിക്കൽ, ലഖിംപൂർ ഖേരിയിലെ ഇരകൾക്ക് നീതി എന്നിവയും കർഷകർ ആവശ്യപ്പെടുന്നു. അക്രമം, ഭൂമി ഏറ്റെടുക്കൽ നിയമം 2013 പുനഃസ്ഥാപിക്കുക, ലോകവ്യാപാര സംഘടനയിൽ നിന്ന് പിന്മാറുക, മുൻ സമരത്തിനിടെ മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങളും കര്‍ഷകര്‍ മുന്നോട്ട്‌ വെക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.