ലഖിംപൂര്‍ഖേരി (ഉത്തര്‍പ്രദേശ്) : റെയില്‍ പാളത്തില്‍ നിന്ന് റീല്‍ ചിത്രീകരിക്കുന്നതിനിടെ ട്രെയിനിടിച്ച് ദമ്പതിമാരും മൂന്ന് വയസുള്ള മകനും മരിച്ചു. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ഖേരി ജില്ലയിലാണ് സംഭവം.
രാവിലെ പതിനൊന്ന് മണിയോടെ ഉമാരിയ പാലത്തിന് സമീപമുള്ള ഓയില്‍ റെയില്‍വേ ക്രോസിങ്ങിന് സമീപമാണ് അപകടമുണ്ടായത്. മകനുമൊത്ത് റീലെടുക്കുന്നതിനിടെ പാഞ്ഞു വന്ന ട്രെയിന്‍ കയറി മൂവരും സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.
മുഹമ്മദ് അഹമ്മദ് (26), ഭാര്യ അയിഷ (24), മകന്‍ അബ്‌ദുള്ള (മൂന്ന്) എന്നിവരാണ് മരിച്ചത്. സീതാപൂരിലെ ഷെയ്ഖ് തോലയിലെ ലഹര്‍പൂരിലാണ് ഇവര്‍ താമസിച്ചിരുന്നത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സംഭവത്തെക്കുറിച്ച് ഗ്രാമത്തലവനാണ് തങ്ങളെ വിളിച്ചറിയിച്ചതെന്ന് അഡിഷണല്‍ പൊലീസ് സൂപ്രണ്ട് പവന്‍കുമാര്‍ ഗൗതം പറഞ്ഞു. ഉടന്‍ തന്നെ പൊലീസ് സംഘം സ്ഥലത്തെത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.