ETV Bharat / bharat

ശസ്ത്രക്രിയയ്ക്ക് വിധേയരായ മൂന്ന് സ്ത്രീകള്‍ മരിച്ചു; കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കര്‍ണാടകയില്‍ ജനരോഷമിരമ്പി - മൂന്ന് സ്ത്രീകൾ മരിച്ചു

അഞ്ജലിയുടെ കുടുംബാംഗങ്ങളാണ് പാവഗഡ ആശുപത്രിയിൽ പ്രതിഷേധ പ്രകടനം നടത്തിയത്. അഞ്ജലിയുടെ മരണത്തിന് ഉത്തരവാദികൾ ഡോക്ടർമാരാണെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത അഞ്ജലിയുടെ കുടുംബം ആരോപിച്ചു.

Pavagada taluk government hospital womens death പാവഗഡ താലൂക്ക് സർക്കാർ ആശുപത്രി മൂന്ന് സ്ത്രീകൾ മരിച്ചു Death of 3 women underwent surgery
Death of three women who underwent surgery: Three staff members including a doctor were fired
author img

By ETV Bharat Kerala Team

Published : Feb 27, 2024, 4:17 PM IST

കര്‍ണാടക: പാവഗഡ താലൂക്ക് സർക്കാർ ആശുപത്രിയിൽ ഒരേ ദിവസം വിവിധ ശസ്ത്രക്രിയകൾക്ക് വിധേയരായ മൂന്ന് സ്ത്രീകൾ മരിച്ചു. വന്ധ്യംകരണം, ഗര്‍ഭപാത്രം നീക്കം ചെയ്യല്‍, സിസേറിയന്‍ എന്നിവയ്ക്ക് വിധേയരായ മൂന്ന് സ്ത്രീകളാണ് ശസ്ത്രക്രിയ കഴിഞ്ഞ് അഞ്ച് ദിവസത്തിനകം മരിച്ചത്.

യുവതികളുടെ മരണത്തിൽ പ്രതിഷേധിച്ച് പ്രസവ ശസ്ത്രക്രിയക്കിടെ മരണപ്പെട്ട അഞ്ജലിയുടെ കുടുംബാംഗങ്ങൾ തിങ്കളാഴ്ച (26-02-2024) പാവഗഡയിൽ പ്രതിഷേധ പ്രകടനം നടത്തി. ഇതിന് പിന്നാലെയാണ് ഡോക്ടർ ഉൾപ്പെടെ മൂന്ന് പേരെ ഡ്യൂട്ടിയിൽ നിന്ന് പിരിച്ചുവിട്ട് ജില്ലാ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഉത്തരവിറക്കിയത്.

പാവഗഡ താലൂക്ക് സർക്കാർ ആശുപത്രിയിൽ ഫെബ്രുവരി 22ന് ഏഴുപേർക്കാണ് പ്രസവമടക്കം വിവിധ ശസ്ത്രക്രിയകൾ നടത്തിയത്. വന്ധ്യംകരണ ചികിത്സയ്ക്ക് വിധേയയായ വീർലഗൊണ്ടി ഗ്രാമത്തിലെ അനിത (30) ആണ് ചികിത്സയിലിരിക്കെ മരിച്ചത് (Death of three women who underwent surgery).

രാജ്വന്തി സ്വദേശിനിയായ അഞ്ജലി സിസേറിയനിലൂടെയാണ് പ്രസവിച്ചത്. പ്രസവശേഷം നില ഗുരുതരമായതിനാൽ ബാംഗ്ലൂരിലെ വിക്ടോറിയ ആശുപത്രിയിലേക്ക് റഫർ ചെയ്‌തു. ചികിത്സ ഫലിക്കാതെ ഫെബ്രുവരി 24 ന് ആശുപത്രിയിൽ വച്ച് മരിക്കുകയായിരുന്നു (Three staff members including a doctor were fired).

ബഡനൂർ വില്ലേജിലെ നരസമ്മയ്ക്കാണ് (40) ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം അവരുടെ നില ഗുരുതരമായതിനാൽ ബാംഗ്ലൂരിലെ വാണി വിലാസ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കൂടുതൽ ചികിത്സയ്ക്കായി വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഫെബ്രുവരി 25 ന് ചികിത്സയ്ക്ക് ഫലമില്ലാതെ അവരും ആശുപത്രിയിൽ മരണത്തിന് കീഴടങ്ങി.

ഈ മൂന്ന് മരണങ്ങൾക്കും നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ജലിയുടെ കുടുംബാംഗങ്ങളാണ് പാവഗഡ ആശുപത്രിയിൽ പ്രതിഷേധ പ്രകടനം നടത്തിയത്. അഞ്ജലിയുടെ മരണത്തിന് ഉത്തരവാദികൾ ഡോക്ടർമാരാണെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത അഞ്ജലിയുടെ കുടുംബം ആരോപിച്ചു.

കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് സമരസ്ഥലത്തെത്തിയ ഗ്രേഡ് തഹസിൽദാർ മൂർത്തി അറിയിച്ചു. സംസ്ഥാന-ജില്ലാ അന്വേഷണ സംഘം പല തലങ്ങളിൽ വിശദമായി അന്വേഷണം നടത്തിയിട്ടുണ്ട്. എവിടെയാണ് വീഴ്ച സംഭവിച്ചതെന്ന് പരിശോധിക്കും. പോസ്റ്റ്മോർട്ടം സാമ്പിളുകൾ ലബോറട്ടറിയിലേക്ക് അയച്ചു. റിപ്പോർട്ട് വന്നാലുടൻ കുറ്റക്കാർക്കെതിരെ നടപടിയെടുക്കും. തഹസിൽദാർ മൂർത്തി പറഞ്ഞു.

ഫെബ്രുവരി 22ന് രണ്ട് ഗർഭാശയ ശസ്ത്രക്രിയയും, കാസ്ട്രേഷൻ ശസ്ത്രക്രിയയും നടത്തിയെന്നും മരിച്ചവരിൽ കരളിനും കിഡ്‌നിക്കും വൈകല്യങ്ങൾ കണ്ടെത്തിയിരുന്നെന്നും താലൂക്ക് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഡോ. കിരൺ പറഞ്ഞു. സംഭവം മേലുദ്യോഗസ്ഥരെ അറിയിച്ചു. കൂടാതെ ബാക്കി നാലുപേരിൽ വെളുത്ത രക്താണുക്കളുടെ കുറവും കണ്ടെത്തിയതായി ഡോ. കിരൺ പറഞ്ഞു.

ഏഴ് ഗർഭിണികളിൽ നാല് പേർക്കും രണ്ടാമത്തെ സിസേറിയൻ ആയിരുന്നു. മരിച്ച മൂന്ന് പേരിൽ അഞ്ജലിക്ക് സിസേറിയനും കാസ്ട്രേഷൻ ശസ്ത്രക്രിയയും നടത്തി. അനിതയ്ക്ക് സ്വാഭാവിക പ്രസവമായിരുന്നു.

സംഭവം വിവാദമായതോടെ നിരവധി ഉദ്യോഗസ്ഥർ സംസ്ഥാനതലത്തിൽ ആശുപത്രി സന്ദർശിച്ച് പരിശോധന നടത്തി. റിപ്പോർട്ട് വന്നാലുടൻ കൃത്യമായ വിവരം വ്യക്തമാകുമെന്ന് താലൂക്ക് മെഡിക്കൽ ഓഫീസർ ഡോ. തിരുപത്തയ്യ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന മൂന്ന് ജീവനക്കാരെ പിരിച്ചുവിട്ടു. ജില്ലാ ഹെൽത്ത് അസോസിയേഷന്‍റെ കരാർ പ്രകാരമുള്ള ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.

ഗൈനക്കോളജിസ്റ്റ് ഡോ. പൂജ, നഴ്‌സ് പത്മാവതി, ഒടി ടെക്‌നീഷ്യൻ കിരൺ ബി.ആർ. എന്നിവരെയാണ് ജില്ലാ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പിരിച്ചുവിട്ടത്. ജോലിയിലെ വീഴ്ച, അനാസ്ഥ, നിരുത്തരവാദിത്തം എന്നിവയ്ക്കാണ് മൂന്ന് ജീവനക്കാരെ പിരിച്ചുവിട്ടതെന്നറിയിച്ച് ജില്ലാ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഉത്തരവിറക്കി.

ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികളിൽ അണുബാധ പടരുന്നതിന്‍റെ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ശസ്ത്രക്രിയയിൽ വീഴ്ച സംഭവിച്ചതായി വ്യക്തമാണ്. ഓപ്പറേഷൻ റൂം ഫ്യൂമിഗേറ്റ് ചെയ്യാത്തതും, ഓപ്പറേറ്റിംഗ് റൂം ഉപകരണങ്ങൾ ഓട്ടോക്ലേവ് ചെയ്യാത്തതുമാണ് സാധാരണയായി ഇത്തരത്തിലുള്ള അണുബാധ ഉണ്ടാകുന്നത്. ഇതാണ് മൂന്ന് പേരുടെ മരണത്തിനും കാരണമായത്. ജില്ലാ ഹെൽത്ത് അസോസിയേഷന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് ഇവരെ ഡ്യൂട്ടിയിൽ നിന്ന് പിരിച്ചുവിട്ടതെന്നും ഉത്തരവിന്‍റെ പകർപ്പിൽ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.