ഹൈദരാബാദ് : സിബിഐ ആണെന്ന് പരിചയപ്പെടുത്തി വീഡിയോ കോളിലൂടെ പണം തട്ടാൻ ശ്രമിച്ചെന്ന പരാതിയുമായി വീട്ടമ്മ. ഹൈദരാബാദിൽ നിന്നുള്ള വീട്ടമ്മയ്ക്കാണ് ചൊവ്വാഴ്‌ച സൈബർ കുറ്റവാളികളുടെ വീഡിയോ കോൾ വന്നത്. വ്യാജ കോളാണെന്ന് തിരിച്ചറിഞ്ഞ വീട്ടമ്മ ഹൈദരാബാദ് സൈബർ ക്രൈം പൊലീസിൽ പരാതി നൽകുകയായുരുന്നു.
ചൊവ്വാഴ്‌ചയാണ് അജ്ഞാത നമ്പറിൽ നിന്ന് വീട്ടമ്മയ്ക്ക് വീഡിയോ കോൾ വന്നത്. തുടർന്ന് പൊലീസ് യൂണിഫോമിൽ ചിലർ പ്രത്യക്ഷപ്പെടുകയും സിബിഐ ആണെന്ന് ഇവർ സ്വയം പരിചയപ്പെടുത്തുകയും ചെയ്‌തു. വീട്ടമ്മയുടെ ഭർത്താവും മകനും മയക്കുമരുന്ന്, കള്ളപ്പണം വെളുപ്പിക്കൽ കേസുകളില്‍ ജാമ്യമില്ല വാറണ്ട് പ്രകാരം അറസ്റ്റിലായിരിക്കുന്നുവെന്നും ഉടൻ തന്നെ അമ്പതിനായിരം രൂപ അയച്ചാലേ വെറുതെ വിടുകയുളളുവെന്നും ഭീഷണിപ്പെടുത്തി.
വീഡിയോ കോൾ കട്ട് ചെയ്‌താൽ ഭർത്താവും മകനും വീട്ടിലേക്ക് വരില്ലെന്നും അവർ നേരിട്ട് ജയിലിലേക്ക് പോകുമെന്നും തട്ടിപ്പുകാർ പറഞ്ഞു. എന്നാൽ തട്ടിപ്പാണെന്ന് മനസിലാക്കിയ വീട്ടമ്മ വീഡിയോ കോൾ കട്ട് ചെയ്‌ത് ഉടനെ ഭർത്താവിനെ വിളിച്ചു. തൻ്റെ ഭർത്താവും മകനും സുരക്ഷിതരാണെന്ന് മനസിലായപ്പോൾ ഹൈദരാബാദ് സൈബർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരിന്നു.
Also Read: സൈബര്‍ ക്രിമിനലുകള്‍ക്ക് സിം കാർഡുകളും ബാങ്ക് അക്കൗണ്ടുകളും നൽകുന്ന സംഘം പിടിയില്‍