താനെ (മഹാരാഷ്‌ട്ര) : ഉയർന്ന വരുമാനം വാഗ്‌ദാനം ചെയ്‌ത് ക്രിപ്‌റ്റോകറൻസിയിൽ പണം നിക്ഷേപിക്കാൻ തട്ടിപ്പുകാർ പ്രേരിപ്പിച്ചു. പണം നിക്ഷേപിച്ച നവി മുംബൈ സ്വദേശിയായ 37 കാരന് 10 ലക്ഷത്തിലധികം രൂപ നഷ്‌ടമായി. ക്രിപ്‌റ്റോകറൻസികളായ ബിറ്റ്‌കോയിനുകളിലും മറ്റ് ഡിജിറ്റൽ ആസ്‌തികളിലും നിക്ഷേപിച്ചാൽ ലാഭകരമായ വരുമാനം ലഭിക്കുമെന്ന് അവകാശപ്പെട്ട് ഫെബ്രുവരി 9 നും ഫെബ്രുവരി 11 നും ഇടയിൽ ചില വ്യക്തികൾ പരാതിക്കാരനെ ഫോണിലൂടെയും ടെലിഗ്രാം ആപ്പിലൂടെയും ബന്ധപ്പെട്ടതായി പരാതിയിൽ പറയുന്നുണ്ട്.
തുടർന്ന് തട്ടിപ്പുകാരുടെ നിർദേശപ്രകാരം 10.61 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു. പ്രതിയുമായി ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പണം തിരികെ ലഭിക്കാത്തതിനെ തുടർന്നാണ് ഇയാൾ പൊലീസിനെ സമീപിച്ചത്. ഇന്ത്യൻ ശിക്ഷ നിയമപ്രകാരവും ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് പ്രകാരവും വഞ്ചനാക്കുറ്റത്തിന് വ്യാഴാഴ്‌ച (21-03-2024) ഉറാൻ പൊലീസ് കേസെടുത്തതായി സ്‌റ്റേഷൻ ഹൗസ് ഓഫിസർ പറഞ്ഞു.
ALSO READ : 5-ജി സ്‌പീഡിൽ ടെലഗ്രാം വഴി ഓൺലൈൻ തട്ടിപ്പ്; ഗോൾഡൻ ഹവർ നിർണായകമെന്ന് പൊലീസ്