ന്യൂഡല്‍ഹി: കാനഡയില്‍ ഇന്ത്യ വിരുദ്ധ ഖാലിസ്ഥാന്‍ സംഘങ്ങള്‍ സജീവമാണെന്ന റിപ്പോര്‍ട്ടുകളില്‍ ആശങ്ക പ്രകടിപ്പിച്ച് സിപിഎം. ദേശീയ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കണമെന്നും സിപിഎം പ്രതികരിച്ചു.
ഇന്ത്യാവിരുദ്ധരായ ഖാലിസ്ഥാന്‍ കാനഡയില്‍ പ്രവര്‍ത്തിക്കുന്നുവെന്നത് ഇന്ത്യയുടെ സുരക്ഷയെ ബാധിക്കും. ദേശീയ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ തികഞ്ഞ പ്രതിബദ്ധത പുലര്‍ത്തണമെന്നും സിപിഎം സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്ത് വിട്ട പ്രസ്‌താവനയില്‍ ചൂണ്ടിക്കാട്ടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ലോറന്‍സ് ബിഷ്‌ണോയെ പോലുള്ള ഗുണ്ടാ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രതിപക്ഷ കക്ഷികളെക്കൂടി സര്‍ക്കാര്‍ വിശ്വാസത്തിലെടുക്കുമെന്നാണ് കരുതുന്നത്. അതേസമയം നിലവില്‍ ഇന്ത്യ-കാനഡ ബന്ധത്തിന് ഉലച്ചിലേറ്റിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നടത്തിയ ഒരു പരാമര്‍ശത്തോടെയാണ് ഇന്ത്യ-കാനഡ ബന്ധം വഷളാകാന്‍ തുടങ്ങിയത്. ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ആരോപണമാണ് അദ്ദേഹം ഉയര്‍ത്തിയത്. കഴിഞ്ഞ കൊല്ലം ജൂണില്‍ സുറെയിലാണ് നിജ്ജാര്‍ വെടിയേറ്റ് മരിച്ചത്.
തിങ്കളാഴ്‌ച ആറ് കനേഡിയന്‍ നയതന്ത്രജ്ഞരെ ഇന്ത്യ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ കാനഡയിലെ ഇന്ത്യന്‍ ഹൈകമ്മീഷണര്‍മാരെ ഇന്ത്യ തിരിച്ച് വിളിക്കുകയും ചെയ്‌തു.
Also Read: കാനഡ അയയുന്നോ?; ചര്‍ച്ചകള്‍ക്ക് തുറന്ന മനസെന്ന് വാണിജ്യമന്ത്രി, ബന്ധം വിലപ്പെട്ടതെന്നും പ്രതികരണം