തിരുനെൽവേലി (തമിഴ്‌നാട്) : വെള്ളം നിറഞ്ഞ കുഴിയിലേക്ക് കാർ മറിഞ്ഞ് ദമ്പതികൾ മുങ്ങിമരിച്ചു. തെങ്കാശി ജില്ലയിലെ ശങ്കരൻകോവിലിനടുത്ത് തിരുനെൽവേലി ഹൈവേയിലാണ് സംഭവം. വെങ്കിടേഷ്, സുമിത്ര എന്നിവരാണ് മരിച്ചത്.
ദമ്പതികൾ പാളയങ്കോട്ടയിലെ ബന്ധുവീട്ടില്‍ പോയി മടങ്ങവെ കാർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
ALSO READ: ചിട്ടുകളിക്കിടെ വാക്കുതര്‍ക്കം; പാലായില്‍ യുവാവിനെ കത്രിക കൊണ്ട് കുത്തിക്കൊന്നു