പഞ്ച്കുല (ഹരിയാന) : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കുമാരി ഷെല്‍ജയെ ദിവസങ്ങളായി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ കാണാത്തതിലുള്ള മാധ്യമ റിപ്പോര്‍ട്ടുകളില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് ഹരിയാന മുഖ്യമന്ത്രി രംഗത്ത്. കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങളെ ഷെല്‍ജയെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് നിന്ന് അകറ്റിയത് എന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. കോണ്‍ഗ്രസ് ദലിതുകളെ ബഹുമാനിക്കുന്നില്ലെന്നായിരുന്നു ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനിയുടെ വിമര്‍ശനം.
സിര്‍സയില്‍ നിന്നുള്ള പാര്‍ലമെന്‍റംഗമാണ് കുമാരി ഷെല്‍ജ. അവര്‍ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിലെന്താണ് തെറ്റെന്നും സൈനി ചോദിച്ചു. അവരെ കോണ്‍ഗ്രസ് അപമാനിച്ചിരിക്കുന്നു. കോണ്‍ഗ്രസ് ദലിത് വിരുദ്ധരാണ്. കോണ്‍ഗ്രസിന് ദലിതുകളോട് യാതൊരു ബഹുമാനവുമില്ല. കോണ്‍ഗ്രസില്‍ ഏതെങ്കിലും ദലിത് നേതാക്കള്‍ മുന്നോട്ട് വരണമെന്ന് ആഗ്രഹിച്ചാല്‍ പാര്‍ട്ടി അവരെ ഇല്ലാതാക്കും.
കുമാരി ഷെല്‍ജ ചെറിയൊരു നേതാവല്ല. അവര്‍ കോണ്‍ഗ്രസിന്‍റെയും പിന്നാക്കക്കാരുടെയും വലിയൊരു നേതാവാണ്. കോണ്‍ഗ്രസ് കക്ഷി സ്വജനപക്ഷപാതത്തില്‍ പെട്ട് കിടക്കുകയാണ്. അതിനപ്പുറത്തേക്ക് അവര്‍ ചിന്തിക്കുന്നേയില്ല. കുമാരി ഷെല്‍ജ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങളോട് സൈനി പ്രതികരിച്ചു.
അതേസമയം കുമാരി ഷെല്‍ജ പാര്‍ട്ടി വിടുമെന്ന മാധ്യമ വാര്‍ത്തകള്‍ ഉച്ചന കലന്‍ നിയമസഭ മണ്ഡലത്തിലെ സ്ഥാനാര്‍ഥി ബ്രിജേന്ദ്ര സിങ് തള്ളി. ഹരിയാന തെരഞ്ഞെടുപ്പ് ബിജെപിയെ അസ്വസ്ഥപ്പെടുത്തുന്നുണ്ടെന്നും അതിന്‍റെ ഫലമാണ് ഇത്തരം മാധ്യമവാര്‍ത്തകളും പ്രതികരണങ്ങളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുമാരി ഷെല്‍ജ വളരെ മുതിര്‍ന്ന നേതാവാണ്. അവരെക്കുറിച്ച് ഇത്തരം പരാമര്‍ശങ്ങളുടെയൊന്നും ആവശ്യമില്ല. ഈ തെരഞ്ഞെടുപ്പില്‍ ഷെല്‍ജ തന്‍റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും കോണ്‍ഗ്രസിന് വേണ്ടി നീക്കി വയ്ക്കും. ബിജെപി നുണകളുടെ കടയാണെന്ന് ബ്രിജേന്ദ്ര സിങ് പറഞ്ഞു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മുന്‍കേന്ദ്രമന്ത്രി കുമാരി ഷെല്‍ജയ്ക്ക് കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ സിങ് ഹൂഡയുമായി ചില അഭിപ്രായ വ്യത്യാസങ്ങളുണ്ട്. എഐസിസി ആസ്ഥാനത്ത് ഹരിയാനയ്ക്കായി കോണ്‍ഗ്രസ് ഏഴ് ഉറപ്പുകള്‍ പുറത്തിറക്കിയ വേളയില്‍ കുമാരി ഷെല്‍ജയുടെ അസാന്നിധ്യം ശ്രദ്ധേയമായി. കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ട് പോകാനുള്ള സാധ്യത മുന്‍ ഹരിയാന മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മനോഹര്‍ ലാല്‍ ഖട്ടര്‍ തള്ളിയിട്ടില്ല.
കുമാരി ഷെല്‍ജയും രണ്‍ദീപ് സിങ് സുര്‍ജെവാലയും ബിജെപിയില്‍ ചേരുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കവെയാണ് അദ്ദേഹം തന്‍റെ നിലപാട് വ്യക്തമാക്കിയത്. ഇത് സാധ്യതയുള്ള കാര്യമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. സമയമാകുമ്പോള്‍ നിങ്ങള്‍ എല്ലാം അറിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്ത മാസം അഞ്ചിനാണ് 90 അംഗ ഹരിയാന നിയമസഭയിലേക്കുള്ള വോട്ടെടുപ്പ്. ജമ്മു കശ്‌മീരിനൊപ്പം ഒക്‌ടോബര്‍ എട്ടിന് വോട്ടെണ്ണല്‍ നടക്കും.
Also Read: 'രാഷ്‌ട്രീയം ചോദിക്കരുത്'; മാധ്യമങ്ങളോട് ക്ഷുഭിതനായി രജനികാന്ത്: വീഡിയോ