ETV Bharat / bharat

ജമ്മുകശ്‌മീരിലെ ഭീകരാക്രമണം: പ്രധാനമന്ത്രിയുടെ മൗനത്തെ ചോദ്യം ചെയ്‌ത് കോണ്‍ഗ്രസ് - Cong slams Modi on terror attacks

ജമ്മുകശ്‌മീരിലെ ഭീകരാക്രമണത്തില്‍ മോദിക്ക് മൗനം. ചോദ്യം ചെയ്‌ത് കോണ്‍ഗ്രസ് രംഗത്ത്.

CONGRESS  MODI  TERROR ATTACK  ജമ്മുകശ്‌മീരിലെ ഭീകരാക്രമണം
നരേന്ദ്ര മോദി, രാഹുല്‍ഗാന്ധി (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 12, 2024, 3:46 PM IST

ന്യൂഡല്‍ഹി: ജമ്മു കശ്‌മീരില്‍ സമാധാനം പുനസ്ഥാപിച്ചെന്ന ബിജെപിയുടെ അവകാശവാദങ്ങള്‍ വെറും പൊള്ളയാണെന്നതിന് തെളിവാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളായി പ്രദേശത്ത് ഉണ്ടാകുന്ന ആക്രമണങ്ങളെന്ന് കോണ്‍ഗ്രസ്. ഇത്തരം ആക്രമണങ്ങള്‍ ബിജെപി ഭരണത്തിന് എന്ത് കൊണ്ട് തടുക്കാനാകുന്നില്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ചോദിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദന സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കുന്ന തിരക്കിലാണ്. ജമ്മു കശ്‌മീരില്‍ മൃഗീയമായി കൊല്ലപ്പെട്ട ഭക്തരുടെ കുടുംബത്തിന്‍റെ കരച്ചില്‍ കേള്‍ക്കാന്‍ അദ്ദേഹത്തിന് കഴിയുന്നില്ലെന്നും രാഹുല്‍ എക്‌സില്‍ കുറിച്ചു. രസായ്, കത്വ, ദോഡ തുടങ്ങിയ സ്ഥലങ്ങളില്‍ ആണ് കഴിഞ്ഞ മൂന്ന് ദിവസമായി ആക്രമണങ്ങള്‍ അരങ്ങേറുന്നത്. എന്നാല്‍ പ്രധാനമന്ത്രി ഇപ്പോഴും ആഘോഷങ്ങളുടെ തിരക്കിലാണ്.

വിഷയത്തില്‍ പ്രധാനമന്ത്രിയുടെ മൗനത്തെ കോണ്‍ഗ്രസ് മാധ്യമവിഭാഗം ചുമതലയുള്ള പവന്‍ ഖേരയും ചോദ്യം ചെയ്‌തു. പാകിസ്ഥാന്‍ നേതാക്കള്‍ക്ക് മറുപടി നല്‍കാന്‍ മോദിക്ക് സമയമുണ്ട്. എന്നാല്‍ കിരാതമായ കൊലകളെ അപലപിക്കാന്‍ സമയമില്ലെന്നും ഖേര കൂട്ടിച്ചേര്‍ത്തു. ജമ്മുകശ്‌മീരില്‍ സമാധാനം തിരികെ കൊണ്ടുവന്നു എന്ന ബിജെപിയുടെ അവകാശവാദം പൊള്ളയാണെന്ന് തെളിഞ്ഞിരിക്കുന്നു. ന്യായ കശ്‌മീര്‍ നയം പൂര്‍ണപരാജയമാണെന്നാണ് ഈ ആക്രമണങ്ങള്‍ വെളിവാക്കുന്നതെന്നും ഖേര പ്രസ്‌താവനയില്‍ ചൂണ്ടിക്കാട്ടി.

അതിര്‍ത്തി ജില്ലകളായ രജൗരിയിലും പൂഞ്ചിലുമുണ്ടായ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് ഖേരയുടെ പ്രസ്‌താവന. പത്ത് വര്‍ഷത്തെ മോദിയുടെ അവകാശവാദങ്ങള്‍ രാജ്യസുരക്ഷയെ അപകടത്തിലാക്കിയിരിക്കുന്നു. ഭീകരാക്രമണങ്ങള്‍ നിത്യ സംഭവങ്ങളായി മാറിയിരിക്കുന്നു. ഇതിന്‍റെ ഫലം അനുഭവിക്കുന്നത് നിരപരാധികളായ ജനങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മോദിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. പല രാജ്യങ്ങളുടെയും തലവന്‍മാര്‍ രാജ്യത്ത് എത്തി. എന്നാല്‍ ഇന്ത്യയിലെ റിയാസി ജില്ലയില്‍ ഒന്‍പത് വിലപ്പെട്ട ജീവനുകളാണ് ഈ സമയം പൊലിഞ്ഞത്. 33 പേര്‍ക്കെങ്കിലും പരിക്കുണ്ട്. ശിവഖോരി ക്ഷേത്രത്തില്‍ നിന്ന് കത്രയിലേക്ക് പോയ തീര്‍ഥാടകരുടെ ബസാണ് ഭീകരര്‍ തകര്‍ത്തത്. നിരപരാധികളായ കുഞ്ഞുങ്ങളെ പോലും ഇവര്‍ വെറുതെ വിട്ടില്ല. ദൈവിക പരിവേഷമുള്ള പ്രധാനമന്ത്രിയില്‍ നിന്ന് ഇവര്‍ സഹതാപത്തിന്‍റെ ഒരു വാക്കിനെങ്കിലും അര്‍ഹരല്ലേ എന്നും അദ്ദേഹം ചോദിച്ചു.

കത്വയിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജമ്മുകശ്‌മീരിലെ ദോഡയിലെ ഛത്രകലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ആറ് സുരക്ഷ ഉദ്യോഗസ്ഥര്‍ക്കും ഒരു നാട്ടുകാരനും പരിക്കുണ്ട്. ഭദര്‍വ-പത്താന്‍കോട്ട് മേഖലയിലെ ഛത്തര്‍ഗള്ളയില്‍ 4 രാഷ്‌ട്രീയ റൈഫിള്‍സും പൊലീസും നിയന്ത്രിക്കുന്ന ചെക്ക് പോസ്റ്റിന് നേരെ ഭീകരര്‍ ആക്രമണം അഴിച്ച് വിടുകയായിരുന്നു. മൂന്ന് ദിവസമായി ഭീകരാക്രമണങ്ങള്‍ ജമ്മുകശ്‌മീരിനെ പിടിച്ച് കുലുക്കുന്നു.

മോദി പാകിസ്ഥാന്‍ നേതാക്കളായ നവാസ് ഷെരീഫിന്‍റെയും പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്‍റെയും അഭിനന്ദന ട്വീറ്റുകള്‍ക്ക് മറുപടി നല്‍കുന്ന തിരക്കിലാണ്. ഭീകരാക്രമണത്തിനെതിരെ അദ്ദേഹം ഒരക്ഷരം പോലും ഉരിയാടിയിട്ടില്ല. ഇത്തരത്തില്‍ മൗനം പാലിക്കുന്നത് എന്ത് കൊണ്ടാണെന്നും ഖേര ചോദിച്ചു. രജൗരി , പൂഞ്ച് മേഖലയിലെ പിര്‍ പാഞ്ചാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണത്തിന്‍റെ കേന്ദ്രമായി മാറിയിരിക്കുന്നുവെന്നത് ശരിയല്ലേ എന്നും ഖേര ആരാഞ്ഞു.

35 സൈനികര്‍ ഭീകരാക്രമണത്തില്‍ രക്തസാക്ഷികളായി. താരതമ്യേന സമാധാനപരമായിരുന്ന റിയാസി ജില്ലയിലേക്കും ഇപ്പോള്‍ ആക്രമണങ്ങള്‍ വ്യാപിച്ചിരിക്കുന്നു. മോദി സര്‍ക്കാരിന്‍റെ കാലത്ത് 19 ഭീകരാക്രമണങ്ങള്‍ നടന്നിട്ടുണ്ട്. സിആര്‍പിഎഫ്, കര, വ്യോമത്താവളങ്ങള്‍, പുല്‍വാമ, പാമ്പോര്‍, ഉറി, പത്താന്‍കോട്ട്, ഗുര്‍ദാസ്പൂര്‍ എന്നിവിടങ്ങളിലെ സൈനികകേന്ദ്രങ്ങള്‍, അമര്‍നാഥ് യാത്ര ആക്രമണം, സഞ്ജ്‌വാന്‍ സൈനിക ക്യാമ്പിന് നേരെ നടന്ന ആക്രമണം, പൂഞ്ച് ഭീകരാക്രമണം എന്നിവയില്‍ നിരവധി ജീവനുകള്‍ പൊലിഞ്ഞു.

Also Read: കത്വയിലെ ആക്രമണം : പാകിസ്ഥാൻ ഭീകരനെ വധിച്ച് സുരക്ഷാസേന

2016ലെ പത്താന്‍കോട്ട് ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ വഞ്ചകരായ ഐഎസ്‌ഐയെ മോദി ക്ഷണിച്ചെന്നത് നുണയാണ് അല്ലേ എന്നും അദ്ദേഹം ചോദിച്ചു. ദേശസുരക്ഷയെ മോദി അപകടത്തിലാക്കി എന്നത് നുണയാണോ എന്നും അദ്ദേഹം ചോദിച്ചു. ജമ്മു കശ്‌മീരില്‍ 2,262 ഭീകരാക്രമണങ്ങള്‍ അരങ്ങേറി. 363 നാട്ടുകാര്‍ കൊല്ലപ്പെട്ടു. 596 സൈനികരും വീരമൃത്യു വരിച്ചു എന്നും ഖേര കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.