ഹൈദരാബാദ് : ഇന്ന് കോമൺവെൽത്ത് ദിനം. ഇന്ത്യയിൽ എല്ലാ വർഷവും മെയ് 24 നാണ് ഈ ദിനം ആഘോക്കുന്നത്. ഒരുകാലത്ത് ബ്രിട്ടീഷ് കോളനികളായിരുന്ന എല്ലാ രാജ്യങ്ങളും കോമൺവെൽത്ത് ദിനം ആഘോഷിക്കാറുണ്ട്. ലോകമെമ്പാടും വ്യത്യസ്‌ത തീയതികളിലാണ് ഈ ദിനം ആഘോഷിക്കുന്നത്.
കോമൺവെൽത്ത് ദിനത്തിന്‍റെ ചരിത്രം : 19-ാം നൂറ്റാണ്ടിന്‍റെ അവസാനത്തിലും 20-ാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലും വിക്‌ടോറിയ രാജ്ഞിയുടെ ജന്മദിനം ആഘോഷിക്കാനാണ് ഇത്തരമൊരു ദിവസം രൂപം കൊള്ളുന്നത്. വിക്‌ടോറിയ രാജ്ഞിയുടെ മരണ ശേഷം 1901ല്‍ 'സാമ്രാജ്യ ദിനം' (Empire Day) എന്ന പേരില്‍ അവരുടെ ജന്മദിനം ആഘോഷിച്ചു പോന്നു. കോമൺവെൽത്ത് ദിനത്തിന്‍റെ ചരിത്രവുമായി സാമ്രാജ്യ ദിനത്തിന് വളരെ ബന്ധമുണ്ട്. കാലക്രമേണ സാമ്രാജ്യ ദിനം കോമണ്‍വെല്‍ത്ത് ദിനമായി മാറുകയായിരുന്നു.
1958-ലാണ് കോമൺവെൽത്ത് ദിനം എന്ന പേര് വരുന്നത്. കോമൺവെൽത്തിന്‍റെ വികസിച്ചുകൊണ്ടിരിക്കുന്ന സ്വഭാവത്തെയും അതിന്‍റെ അംഗരാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിലും ബഹുമാനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെയും പ്രതിനിധീകരിക്കുന്നതാണ് ഈ ദിനം. 1819 മെയ് 24 ന് ജനിച്ച ഇംഗ്ലണ്ടിലെ വിക്‌ടോറിയ രാജ്ഞിയ്‌ക്കായി കോമൺവെൽത്ത് ദിനം ആഘോഷിക്കുന്നു.
യുണൈറ്റഡ് കിങ്‌ഡം, ഓസ്‌ട്രേലിയ, കാനഡ എന്നിവ മാർച്ച് മാസത്തിലെ രണ്ടാമത്തെ തിങ്കളാഴ്‌ച ഇത് ആഘോഷിക്കുന്നു. മെയ് 24 ന്, ബെലീസ് പോലുള്ള രാജ്യങ്ങൾക്കൊപ്പമാണ് ഇന്ത്യ കോമണ്‍വെല്‍ത്ത് ദിനം ആഘോഷിക്കുന്നു.
പ്രാധാന്യം : കോമൺവെൽത്ത് അംഗരാജ്യങ്ങൾക്കിടയിലെ പൊതുവായ ചരിത്രം, വൈവിധ്യം, പങ്കിട്ട മൂല്യങ്ങൾ എന്നിവയെ അനുസ്‌മരിക്കുക എന്നതാണ് കോമൺവെൽത്ത് ദിനത്തിന്‍റെ ഉദ്ദേശ്യം. ആഗോള പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതിനും സമൃദ്ധിയും സുരക്ഷയും മുന്നോട്ട് കൊണ്ടുപോകുന്നതിലും സഹകരണവും ഒത്തൊരുമയും ഉറപ്പാക്കാനുള്ള അവസരം കൂടിയാണിത്.
Also Read: ബോൺസായ് ഭാഗ്യമോ, ദോഷമോ ?: അമ്പരപ്പിക്കുന്ന കുള്ളന്‍ മരങ്ങള്‍ക്ക് പിന്നിലെ അറിയാക്കഥ