ETV Bharat / bharat

കള്ളപ്പണം വെളുപ്പിക്കൽ കേസ്‌: 'കെജ്‌രിവാള്‍ ഹൈക്കോടതി വിധി കാത്തിരിക്കണമെന്ന്' സുപ്രീംകോടതി, ഹർജി ജൂൺ 26ന് പരിഗണിക്കും - Kejriwals Plea In Money Laundering

എക്സൈസ് അഴിമതിയുമായി ബന്ധപ്പെട്ട ഇഡി കേസിൽ അരവിന്ദ് കെജ്‌രിവാള്‍ സുപ്രീം കോടതിയെ സമീപിച്ച് കെജ്‌രിവാള്‍. ജാമ്യം സ്റ്റേ ചെയ്‌ത ഹൈക്കോടതി ഉത്തരവിനെതിരെയാണ് സുപ്രീംകോടതിയിലെത്തിയത്. എന്നാല്‍ സുപ്രീംകോടതിയും മുഖ്യമന്ത്രിയെ തുണച്ചില്ല. കെജ്‌രിവാള്‍ നൽകിയ ഹർജി കോടതി ജൂൺ 26ലേക്ക് മാറ്റി.

DELHI CM ARVIND KEJRIWAL  കള്ളപ്പണം വെളുപ്പിക്കൽ കേസ്‌  Money laundering case  അരവിന്ദ് കെജ്‌രിവാള്‍ കേസ്
CM Arvind Kejriwal (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 24, 2024, 7:44 PM IST

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വിചാരണ കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി സ്റ്റേ ചെയ്‌തതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വീണ്ടും തിരിച്ചടി. വിധി വരുന്നതുവരെ കാത്തിരിക്കണമെന്നും ഹൈക്കോടതിയുടെ ഉത്തരവ് അസാധാരാണമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ചൊവ്വാഴ്‌ചയും ജാമ്യം സ്റ്റേ ചെയ്യാനുള്ള നടപടിയാണ്‌ ഹൈക്കോടതി സ്വീകരിക്കുന്നതെങ്കിൽ ബുധനാഴ്‌ച (ജൂണ്‍ 26) കേസ് വീണ്ടും പരിഗണിക്കാമെന്ന്‌ സുപ്രീംകോടതി.

ജസ്റ്റിസുമാരായ മനോജ് മിശ്ര, എസ്‌വിഎൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് ഇന്ന് ഹര്‍ജി പരിഗണിച്ചത്. കെജ്‌രിവാളിനായി അഭിഭാഷകരായ അഭിഷേക് മനു സിങ്‌വി, വിക്രം ചൗധരി എന്നിവരും ഇഡിക്കുവേണ്ടി അഡിഷണൽ സോളിസിറ്റർ ജനറൽ എസ്‌വി രാജുവും ഹാജരായി. വിചാരണ കോടതിയുടെ ഉത്തരവ്‌ ലഭിക്കും മുമ്പ് ഹൈക്കോടതി വിധി സ്റ്റേ ചെയ്തെന്നും, ഉത്തരവിന്‍റെ പകർപ്പ് കാണാതെ സ്റ്റേ ചെയ്‌തത് ശരിയായ നടപടിയല്ലെന്നും സിങ്‌വി പറഞ്ഞു.

ഇരുകക്ഷികളും ഹൈക്കോടതി ഉത്തരവ് വരുംവരെ കാത്തിരിക്കണമെന്നും ഒരു ദിവസം കൂടി വൈകിയാല്‍ എന്താണ് കുഴപ്പമെന്നും കോടതി ചോദ്യമുയര്‍ത്തി. നേരത്തെ വിചാരണ കോടതി നൽകിയ ജാമ്യത്തിനെതിരെ ഇഡി ഹര്‍ജി നൽകിയതോടെയാണ് ഹൈക്കോടതി ഉത്തവ് സ്റ്റേ ചെയ്‌തത്. ജാമ്യം നൽകുന്ന കാര്യത്തിൽ ചൊവ്വാഴ്‌ച (ജൂണ്‍ 25) വിധി പ്രസ്‌താവിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് കെജ്‌രിവാളിന്‍റെ അഭിഭാഷകർ ഉത്തവ് സ്റ്റേ ചെയ്‌ത നടപടിയെ ചോദ്യം ചെയ്‌ത്‌ സുപ്രീംകോടതിയിലെത്തിയത്.

ALSO READ: അനധികൃത സ്വത്ത് സമ്പാദന കേസ്‌: കെ ബാബുവിന് തിരിച്ചടി, ഹര്‍ജിയില്‍ ഇടപെടാതെ ഹൈക്കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.