ജയ്‌പൂർ : തട്ടികൊണ്ടുപോയ ആളെ വിട്ടുപോകാൻ കൂട്ടാക്കാതെ രണ്ട് വയസുകാരൻ. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി. രാജസ്ഥാനിലാണ് സംഭവം. 11 മാസം പ്രായമുള്ളപ്പോഴാണ് കുട്ടിയെ ഉത്തർപ്രദേശ് പൊലീസ് ഹെഡ് കോൺസ്‌റ്റബിൾ ആയിരുന്ന തനൂജ് തട്ടിക്കൊണ്ടുപോകുന്നത്.
14 മാസങ്ങൾക്ക് ശേഷം രാജസ്ഥാൻ പൊലീസ് കുട്ടിയെ കണ്ടെത്തി തിരിച്ച് അമ്മയെ ഏല്‍പിക്കാൻ ശ്രമിച്ചപ്പോൾ കുട്ടി കരയുകയായിരുന്നു. ചെറുപ്പത്തിലേ അമ്മയെ പിരിഞ്ഞ കുട്ടിക്ക് അമ്മയെ തിരിച്ചറിയാനായില്ല. തനൂജിനടുത്തേക്ക് തന്നെ കുട്ടി തിരിച്ച് പോകുന്നതും വിഡിയോയിൽ കാണാം. ഈ സമയത്ത് തനൂജും വികാരാധീനനാവുന്നുണ്ട്.
2023 ജൂണിലാണ് തനൂജ് കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത്. കുട്ടിയുടെ അമ്മയായ പൂനത്തോട് കുട്ടിയുമായി തന്‍റെ കൂടെ വന്നുനില്‍ക്കാന്‍ തനൂജ് ആവശ്യപ്പെട്ടിരുന്നു. പൂനം ഇതിന് തയ്യാറാവാതിരുന്നതോടെയാണ് തനൂജ് കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത്.
ഇതിന് ശേഷം തനൂജ് സസ്പെൻഷനിലായി. ജോലി നഷ്‌ടപ്പെട്ടതോടെ കുട്ടിയുമായി വൃന്ദാവൻ പരിക്രമ മാർഗിന് സമീപമുള്ള യമുനാ തീരത്ത് സന്യാസി വേഷം ധരിച്ച് കഴിയുകയായിരുന്നു തനൂജ്. സന്യാസി വേഷം ധരിച്ചെത്തിയ പൊലീസുകാരാണ് താനൂജിനെ കണ്ടെത്തി അറസ്‌റ്റ് ചെയ്‌തത്.
Also Read: യുവാവിനെ തട്ടിക്കൊണ്ടു പോയി സ്വര്‍ണം കവരാന്‍ ശ്രമം; 5 പേര്‍ പിടിയില്‍