ETV Bharat / bharat

കേന്ദ്ര ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്ന് പ്രതിപക്ഷം ; പാർലമെന്‍റ് വളപ്പിൽ പ്രതിഷേധം - Opposition Protest In Parliament - OPPOSITION PROTEST IN PARLIAMENT

ഇഡി, സിബിഐ തുടങ്ങിയ കേന്ദ്ര ഏജൻസികളെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ പ്രതിഷേധിച്ച് പ്രതിപക്ഷം. എംപിമാർ പാർലമെന്‍റ് വകുപ്പിൽ പ്രതിഷേധ പ്രകടനം നടത്തി.

PARLIAMENT OPPOSITION PROTEST  CENTRAL GOVT MISUSE ED AND CBI  പാർലമെന്‍റിൽ പ്രതിപക്ഷ പ്രതിഷേധം  PROTEST IN PARLIAMENT PREMISES
Opposition MPs Protest In Parliament Premises (ANI)
author img

By ETV Bharat Kerala Team

Published : Jul 1, 2024, 3:25 PM IST

ന്യൂഡൽഹി: എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി), സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷൻ (സിബിഐ) എന്നിവയുൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളെ കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുന്നതിനെതിരെ പ്രതിപക്ഷ പാർട്ടി അംഗങ്ങൾ പാർലമെന്‍റ് വളപ്പിൽ പ്രതിഷേധ പ്രകടനം നടത്തി.

ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസിലെ ശശി തരൂർ, കെ സി വേണുഗോപാൽ, മനീഷ് തിവാരി, കെ സുരേഷ്, വർഷ ഗെയ്‌ക്‌വാദ്, ബെന്നി ബെഹ്‌നാൻ, ആൻ്റോ ആൻ്റണി, കേരള കോൺഗ്രസ് എമ്മിന്‍റെ ജോസ് കെ മാണി, ആം ആദ്‌മി പാർട്ടിയുടെ സഞ്ജയ് സിങ്, രാഘവ് ഛദ്ദ, ടിഎംസി എംപി സാഗരിക ഘോഷ്, ശിവസേന (യുബിടി) എംപി പ്രിയങ്ക ചതുർവേദി, സിപിഐ എമ്മിൻ്റെ ജോൺ ബ്രിട്ടാസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ എംപിമാർ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു.

പ്രതിപക്ഷത്തെ ബഹുമാനിക്കുക, ഭീഷണിപ്പെടുത്തൽ നിർത്തുക, പ്രതിപക്ഷത്തെ നിശബ്‌ദമാക്കാൻ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നത് നിർത്തുക, നിയന്ത്രണം അവസാനിപ്പിക്കുക, ഇഡി, ഐടി, സിബിഐ എന്നിവയുടെ ദുരുപയോഗം നിർത്തുക, എന്നിങ്ങനെ എഴുതിയ പ്ലക്കാർഡുകളും പോസ്‌റ്ററുകളും വഹിച്ചാണ് നേതാക്കൾ പ്രതിഷേധിച്ചത്.

പ്രതിപക്ഷത്തെ നിശബ്‌ദമാക്കാൻ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ച് പ്രതിപക്ഷ പാർട്ടികൾ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ചു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ഡൽഹി മന്ത്രിമാർ, ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ, തൃണമൂൽ കോൺഗ്രസ് മന്ത്രിമാർ എന്നിവരെ വിവിധ കേസുകളിൽ ഇഡിയും സിബിഐയും അറസ്‌റ്റ് ചെയ്‌തത് പല മേഖലകളിൽ നിന്നും സർക്കാരിനെതിരെ വിമർശനം ഉണ്ടാകാൻ കാരണമായി.

ഭൂമി കുംഭകോണ കേസുമായി ബന്ധപ്പെട്ട് ഇഡി അറസ്‌റ്റ് ചെയ്‌ത ഹേമന്ത് സോറൻ 149 ദിവസത്തെ കസ്‌റ്റഡിക്ക് ശേഷം ജൂൺ 29 നാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. അരവിന്ദ് കെജ്‌രിവാളിന് ഈ മാസം ആദ്യം ഡൽഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു, കൂടാതെ മദ്യനയ അഴിമതി കേസിൽ അന്വേഷണവുമായി ബന്ധപ്പെട്ട് നിലവിൽ മന്ത്രി ജുഡീഷ്യൽ കസ്‌റ്റഡിയിലാണ്.

രണ്ട് ദിവസത്തിന് ശേഷം ഇന്ന് ഇരുസഭകളും ചേരുന്നതോടെ നീറ്റ് വിഷയവും, പുതിയ ക്രിമിനൽ നിയമങ്ങൾ ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ ചൂടേറിയ ചർച്ചകൾ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Also Read: ലോക്‌സഭയിൽ പ്രതിപക്ഷ ആക്രമണത്തിന് നേതൃത്വം നൽകാൻ രാഹുൽ ഗാന്ധി; സർക്കാർ നയങ്ങളെ ചോദ്യം ചെയ്യും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.