ETV Bharat / bharat

'ബയോ ഇ3'യ്ക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം; തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുകയും ഹരിത സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുകയും ലക്ഷ്യം - Cabinet approves BioE3 Policy

ബയോ ഇ3 (BioE3) യ്ക്ക് അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭ. സീറോ കാർബൺ സമ്പദ്‌വ്യവസ്ഥയിലേക്കുളള മാറ്റത്തിനും ഹരിത വളർച്ചയ്ക്കും ബയോടെക്നോളജി വകുപ്പ് ഇതിലൂടെ ലക്ഷ്യമിടുന്നു.

BIOE3  ബയോടെക്‌നോളജി വകുപ്പ്  DEPARTMENT OF BIOTECHNOLOGY  NARENDRA MODI
PM Narendra Modi (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 24, 2024, 10:47 PM IST

ന്യൂഡൽഹി : ഇന്ത്യയെ ത്വരിതപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ബയോടെക്‌നോളജി വകുപ്പിൻ്റെ ബയോ ഇ3 (BioE3) യ്‌ക്ക് (ബയോടെക്‌നോളജി ഫോർ ഇക്കോണമി, എൺവയോർൺമെൻ്റ്, എംപ്ലോയ്‌മെൻ്റ് ) അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭ. ഹൈ പെർഫോമൻസ് ബയോ മാനുഫാക്‌ചറിങ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള നയത്തിനാണ് അംഗീകാരം നൽകിയത്. സീറോ കാർബൺ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള മാറ്റത്തിനും ഹരിത വളർച്ചയ്ക്കുമാണ് ബയോടെക്നോളജി വകുപ്പ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

BioE3 നയത്തിൻ്റെ പ്രധാന സവിശേഷതകൾ എന്നത് മാനുഫാക്‌ചറിങ് സ്ഥാപിക്കുന്നതിലൂടെ സാങ്കേതിക വികസനവും വാണിജ്യവത്‌കരണം ത്വരിതപ്പെടുത്തുക എന്നതുമാണ്. ഹരിത വളർച്ചയുടെ പുനരുത്‌പാദന ബയോ ഇക്കണോമി മോഡലുകൾക്ക് മുൻഗണന നൽകുന്നതിനൊപ്പം, ഈ നയം ഇന്ത്യയുടെ തൊഴിൽ സേനയുടെ വിപുലീകരണത്തിന് സഹായകമാവുകയും തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിൽ സഹായിക്കുകയും ചെയ്യുമെന്ന് യോഗത്തിന് ശേഷം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‌താവനയിൽ പറഞ്ഞു.

ഈ നയം 'നെറ്റ് സീറോ' കാർബൺ സമ്പദ്‌വ്യവസ്ഥ പോലെയുള്ള ഗവൺമെൻ്റിൻ്റെ സംരംഭങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നതായിരിക്കും. പരിസ്ഥിതിയിലൂടെയുളള ജീവിതശൈലി, ജൈവ സമ്പദ്‌വ്യവസ്ഥ, പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇന്ത്യയെ ഹരിത വളർച്ചയുടെ പാതയിലേക്ക് നയിക്കുന്നതായിരിക്കും.

BioE3 നയം കൂടുതൽ സുസ്ഥിരവും നൂതനവുമായ ആഗോള വെല്ലുവിളികളോട് പ്രതികരിക്കുന്നതും വികസിത് ഭാരതിൻ്റെ ജൈവ കാഴ്‌ചപ്പാട് രൂപപ്പെടുത്തുകയും ഭാവിയെ പരിപോഷിപ്പിക്കുകയും മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുമെന്ന് പ്രസ്‌താവനയിൽ പറഞ്ഞു.

നൂതന ബയോടെക്നോളജിക്കൽ പ്രക്രിയകളുടെ സംയോജനത്തിലൂടെ മരുന്ന് മുതൽ പദാർഥങ്ങൾ വരെ ഉത്‌പാദിപ്പിക്കാനും കൃഷി, ഭക്ഷ്യ വെല്ലുവിളികൾ എന്നിവ പരിഹരിക്കാനും ജൈവ അധിഷ്‌ഠിത ഉത്‌പന്നങ്ങളുടെ നിർമാണം പ്രോത്സാഹിപ്പിക്കാൻ ബയോ മാനുഫാക്‌ചറിങ്ങിലൂടെ കഴിയുന്നതായിരിക്കും.

Also Read: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്ത; ഏകീകൃത പെൻഷൻ സ്‌കീമിന് സർക്കാർ അംഗീകാരം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.