കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി ആഹ്വാനം ചെയ്‌ത ബന്ദില്‍ പങ്കെടുത്ത വനിത നേതാവ് ലോക്കറ്റ് ചാറ്റർജിയെ കസ്‌റ്റഡിയിലെടുത്ത് കൊൽക്കത്ത പൊലീസ്. കൂടുതൽ ആളുകൾ പ്രതിഷേധത്തിൽ ചേരും എന്നല്ലാതെ അവരെ തടങ്കലിൽ വയ്ക്കുന്നതു കൊണ്ട് ഒരു പ്രയോജനവും ഇല്ലെന്ന് കസ്‌റ്റഡിയിലായതിനു പിന്നാലെ ലോക്കറ്റ് പ്രതികരിച്ചു. ആളുകളെ മാത്രമെ പൊലീസിന് തടങ്കലില്‍വക്കാന്‍ കഴിയൂ. ആശയത്തെ തടങ്കലില്‍വക്കാന്‍ കഴിയില്ല എന്നും കസ്‌റ്റഡിയിലെടുത്തതിനെ ലോക്കറ്റ് ചാറ്റർജി വ്യക്‌തമാക്കി.
ഇന്നലെ (ഓഗസ്‌റ്റ് 27) നടത്തിയ നബന്ന അഭിജൻ മാര്‍ച്ചിലെ പ്രതിഷേധക്കാർക്ക് നേരെ കൊൽക്കത്ത പൊലീസ് ലാത്തി ചാർജും ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചതിനെ തുടർന്നാണ് ബിജെപി 12 മണിക്കൂർ ബന്ദിന് ആഹ്വാനം ചെയ്‌തത്. കല്‍ക്കത്തിയിലെ വനിത ഡോക്‌ടരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയുടെ രാജി ആവശ്യപ്പെട്ടാണ് വിദ്യാർഥി സംഘടനകൾ നബന്ന അഭിജൻ മാര്‍ച്ച് സംഘടിപ്പിച്ചത്.
ബിജെപി ബന്ദ് ആഹ്വാനം ചെയ്‌ത പശ്ചാത്തലത്തിൽ പൊലീസ് കൊൽക്കത്തയിൽ സുരക്ഷ ശക്തമാക്കി. സംസ്ഥാനത്തുടനീളം പൊലീസിനെ വിന്യസിപ്പിച്ചതായി അഡീഷണൽ പൊലീസ് സൂപ്രണ്ട് ദേന്ദൂപ് ഷെർപ്പ പറഞ്ഞു. ആക്രമണം നടക്കാനുളള സാധ്യത കണക്കിലെടുത്ത് കൊൽക്കത്തയിലെ സർക്കാർ ബസുകളിലെ ഡ്രൈവർമാർക്കും കണ്ടക്‌ടർമാർക്കും ഹെൽമറ്റ് ധരിക്കാൻ ഭരണകൂടം നിർദേശം നൽകി.
അതേസമയം ബിജെപി ഇന്നലെ പൊലീസിനെ ആക്രമിക്കുകയും അരാജകത്വം സൃഷ്‌ടിക്കാൻ ശ്രമിക്കുകയും ചെയ്‌തെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. ഡോക്‌ടരുടെ ബലാത്സംഗ കൊലപാതകത്തില്‍ നമുക്കെല്ലാവർക്കും നീതി വേണം. മമത ബാനർജിക്കും നീതി വേണം. കേസ് ഇപ്പോള്‍ സിബിഐയുടെ കയ്യിലാണ്. ഒരു പ്രതി അറസ്‌റ്റിലുമായി. ബിജെപി ഇവിടെ അരാജകത്വം സൃഷ്‌ടിക്കാൻ ശ്രമിക്കുകയാണ്. ഇന്നലെ പൊലീസിനെ ആക്രമിച്ചു. ഇന്ന് ഈ ബന്ദിന് ആഹ്വാനം ചെയ്‌തു. ബംഗാളിൽ എല്ലാം സാധാരണനിലയിലാണ്. പശ്ചിമ ബംഗാളിലെ ജനങ്ങൾ ബിജെപിയുടെ ബന്ദിനെ തള്ളിക്കളഞ്ഞു.- ടിഎംസി വക്താവ് കുനാൽ ഘോഷ് പറഞ്ഞു.
Also Read: മമത ബാനര്‍ജിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം; കൊല്‍ക്കത്തയില്‍ കനത്ത സുര