ETV Bharat / bharat

മനേക ഗാന്ധി, വരുൺ, ബ്രിജ് ഭൂഷൺ... യുപിയിലെ ബിജെപി പട്ടികയിൽ ഉള്‍പെടാത്തവര്‍

author img

By ETV Bharat Kerala Team

Published : Mar 3, 2024, 3:55 PM IST

ഉത്തർപ്രദേശില്‍ ഇന്നലെ പുറത്തുവിട്ട 51 സീറ്റുകളിലേക്കുള്ള ആദ്യ പട്ടികയിൽ സുൽത്താൻപൂർ, പിലിഭിത്, കൈസർഗഞ്ച്‌, ബദൗണ്‍, ഗാസിയാബാദ്‌ എന്നീ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ ബിജെപി പ്രഖ്യാപിച്ചിട്ടില്ല.

BJP List For 51 Seats In UP  BJP has announced first list  first list of BJP candidates  ബിജെപി ആദ്യ സ്ഥാനാർഥി പട്ടിക  യുപിയിലെ ബിജെപി പട്ടിക
BJP List For 51 Seats In UP

ലഖ്‌നൗ: ഉത്തർപ്രദേശിലെ 51 സീറ്റുകളിലേക്കുള്ള ബിജെപിയുടെ ആദ്യ സ്ഥാനാർഥി പട്ടിക ശനിയാഴ്‌ച പ്രഖ്യാപിച്ചു. മനേക ഗാന്ധി, മകൻ വരുൺ ഗാന്ധി, ബ്രിജ് ഭൂഷൺ ശരൺ സിങ്, സംഘമിത്ര മൗര്യ, ജനറൽ വികെ സിംഗ് എന്നിവരുടെ പേരുകൾ പട്ടികയിൽ നിന്ന് പുറത്തായതിനാൽ അവർക്ക് ടിക്കറ്റ് ലഭിക്കുമോ ഇല്ലയോ എന്ന അഭ്യൂഹമുണ്ട്.

എട്ട് തവണ പാർലമെന്‍റ്‌ അംഗമായ മനേക ഗാന്ധി സുൽത്താൻപൂരിൽ നിന്നുള്ള സിറ്റിംഗ് എംപിയാണ്‌. മൂന്ന് തവണ എംപിയായ വരുൺ ഗാന്ധി പിലിഭിത്തിനെ പ്രതിനിധീകരിക്കുന്നു. കൈസർഗഞ്ചിൽ നിന്നുള്ള എംപിയാണ് ബ്രിജ് ഭൂഷൺ ശരൺ സിങ്. എസ്‌പി നേതാവ് സ്വാമി പ്രസാദ് മൗര്യയുടെ മകൾ സംഘമിത്ര മൗര്യ ബദൗണിനെ പ്രതിനിധീകരിക്കുന്നു. ജനറൽ വി കെ സിങ് ഗാസിയാബാദിൽ നിന്നുള്ള എംപിയാണ്. ഈ സീറ്റുകളിലൊന്നും ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.

മനേക ഗാന്ധിയും മകനും പ്രതിനിധീകരിക്കുന്ന സുൽത്താൻപൂരിലെയും പിലിഭിത്തിലെയും സീറ്റുകളിൽ ബിജെപി മൗനം പാലിക്കുന്നത് വരുൺ ഗാന്ധി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നിരവധി തവണ പാർട്ടിക്കെതിരെ ശബ്‌ദിച്ചതിന്‍റെ ഫലമായിരിക്കാം എന്നാണ്‌ രാഷ്‌ട്രീയ നിരീക്ഷകരുടെ അഭിപ്രായം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിയുടെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സർക്കാരിനുമെതിരെ മുമ്പ് പല വിഷയങ്ങളിലും വിമർശനാത്മക നിലപാട് സ്വീകരിച്ചിരുന്നു. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇവർക്ക് ടിക്കറ്റ് നൽകുമോ ഇല്ലയോ എന്ന ഊഹാപോഹങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്.

അതുപോലെ തന്നെ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെയും സംഘമിത്ര മൗര്യയെയും ആദ്യ പട്ടികയിൽ ഉൾപ്പെടുത്താത്തതിലും സസ്‌പെൻസ് ഉയർന്നു. ഗുസ്‌തിക്കാരുമായുള്ള പ്രശ്‌നത്തില്‍ അടുത്തിടെ ശ്രദ്ധയിൽപ്പെട്ട മുൻ ഡബ്ല്യുഎഫ്ഐ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ബിജെപി മൗനത്തിലാണ്. അതുപോലെ തന്നെ സംഘമിത്ര മൗര്യ തന്‍റെ പിതാവിന്‍റെ വിവാദ പ്രസ്‌താവനകളുടെയും വിവാഹത്തെച്ചൊല്ലിയുള്ള തർക്കങ്ങളുടെയും തലക്കെട്ടുകളിൽ ഇടം നേടി. ഈ സ്ഥാനാർഥികൾ ബിജെപി പുറത്തിറക്കിയ രണ്ടാമത്തെ പട്ടികയിലോ തുടർന്നുള്ള പട്ടികയിലോ ഇടം നേടുമോ എന്നാണ് ഇനി അറിയേണ്ടത്.

ബിജ്‌നോർ, മൊറാദാബാദ്, മീററ്റ്, അലിഗഡ്, ബറേലി, കാൺപൂർ, ഫുൽപൂർ, അലഹബാദ്, മച്ച്ലിഷാർ, ബല്ലിയ, ഡിയോറിയ കൂടാതെ ഫിറോസാബാദ്, സഹാറൻപൂർ എന്നിവിടങ്ങളിലേക്കും മറ്റ്‌ ചിലയിടങ്ങളിലേക്കും പാർട്ടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.