ETV Bharat / bharat

'ജനങ്ങൾ ബിജെപിയുടെ മൂന്നാം വരവ് ആഗ്രഹിക്കുന്നു'; പാര്‍ട്ടി സ്ഥാപക ദിനത്തില്‍ നരേന്ദ്ര മോദി - BJP FOUNDATION DAY

ഭാരതീയ ജനതാ പാര്‍ട്ടിയുടെ (ബിജെപി) 44-ാം സ്ഥാപക ദിനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും.

PM MODI WISHES PARTY WORKERS  PRIME MINISTER NARENDRA MODI  ബിജെപി സ്ഥാപക ദിനം  ആശംസകൾ നേർന്ന് നരേന്ദ്ര മോദി
BJP Foundation Day: PM Modi Wishes Party Workers, Says We Are 'India's Preferred Party'
author img

By ETV Bharat Kerala Team

Published : Apr 6, 2024, 1:07 PM IST

ന്യൂഡൽഹി: ബിജെപിയുടെ 44-ാം സ്ഥാപക ദിനത്തില്‍ പാർട്ടി പ്രവർത്തകർക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയെ "ഇന്ത്യയുടെ ഇഷ്‌ടപ്പെട്ട പാർട്ടി" എന്നാണ് മോദി വിശേഷിപ്പിച്ചിരിക്കുന്നത്. വികസനോന്മുഖമായ കാഴ്‌ചപ്പാട്, സദ്ഭരണം, ദേശീയ മൂല്യങ്ങളോടുള്ള പ്രതിബദ്ധത എന്നിവയിൽ ബിജെപി വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

21-ാം നൂറ്റാണ്ടിൽ തങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാനും, രാഷ്ട്രത്തിന് നേതൃത്വം നൽകാനും കഴിയുന്ന പാർട്ടിയായാണ് ഇന്ത്യയിലെ യുവാക്കൾ ബിജെപിയെ കാണുന്നത്. 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളും സ്വപ്‌നങ്ങളും ബിജെപി ഉൾക്കൊള്ളുന്നുവെന്നും പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്‌തുകൊണ്ട് മോദി പറഞ്ഞു. എക്‌സ് അക്കൗണ്ടിലൂടെയാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍.

"ഇന്ന് ഭാരതീയ ജനതാ പാര്‍ട്ടിയുടെ (ബിജെപി) 44-ാം സ്ഥാപക ദിനത്തിൽ, ഇന്ത്യയുടെ നാനാഭാഗത്തായി വിന്യസിച്ചുകിടക്കുന്ന എല്ലാ പാർട്ടി പ്രവർത്തകർക്കും ഞാൻ എൻ്റെ ആശംസകൾ അറിയിക്കുന്നു. വർഷങ്ങളായി നമ്മുടെ പാർട്ടി കെട്ടിപ്പടുത്ത എല്ലാ മഹത്തായ സ്ത്രീ-പുരുഷന്മാരുടെയും കഠിനാധ്വാനവും, പോരാട്ടങ്ങളും, ത്യാഗങ്ങളും വളരെ ആദരവോടെ ഓർക്കുക.'രാഷ്ട്രം ആദ്യം' എന്ന മുദ്രാവാക്യവുമായി എല്ലായെപ്പോഴും സേവിക്കുന്ന ഇന്ത്യയുടെ പ്രിയപ്പെട്ട പാർട്ടി ഞങ്ങളാണെന്ന് എനിക്ക് വളരെ ആത്മവിശ്വാസത്തോടെ പറയാൻ കഴിയും.

140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളും സ്വപ്‌നങ്ങളും നമ്മുടെ പാർട്ടി ഉൾക്കൊള്ളുന്നു എന്നത് വളരെ സന്തോഷകരമായ കാര്യമാണ്. ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാനും ഇന്ത്യക്ക് നേതൃത്വം നൽകാനും കഴിയുന്ന ശക്തമായ സംഘടനയായാണ് ഇന്ത്യയിലെ യുവാക്കൾ ഞങ്ങളുടെ പാർട്ടിയെ കാണുന്നത്. 21-ാം നൂറ്റാണ്ടിൽ, അത് കേന്ദ്രത്തിലായാലും സംസ്ഥാനത്തിലായാലും, നമ്മുടെ പാർട്ടി സദ്ഭരണത്തെ പുനർനിർവചിച്ചു. ഞങ്ങളുടെ പദ്ധതികളും നയങ്ങളും ദരിദ്രർക്കും അധഃസ്ഥിതർക്കും കരുത്ത് നൽകി.

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ആത്മവിശ്വാസത്തോടെ പറഞ്ഞു. "ജനങ്ങൾ ബിജെപിയുടെ മൂന്നാം വരവ് കൂടി ആഗ്രഹിക്കുന്നുണ്ട്. ഇതിനായി ജനങ്ങളുടെ അനുഗ്രഹമുണ്ടാകുമെന്ന് എനിക്ക് വിശ്വാസമുണ്ട്. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുകയും ഞങ്ങളുടെ അജണ്ട വിശദീകരിക്കുകയും ചെയ്യുന്നതിനാൽ എല്ലാ ബിജെപി, എൻഡിഎ പ്രവർത്തകർക്കും ആശംസകൾ". മോദി തന്‍റെ എക്‌സില്‍ കുറിച്ചു.

നല്ല ഭരണത്തിനും, ദരിദ്രർക്കും അവശത അനുഭവിക്കുന്നവർക്കും വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കും പാർട്ടിയെ അഭിനന്ദിച്ച പ്രധാനമന്ത്രി, വർഗീയതയും ജാതീയതയും ഇല്ലാതാക്കുന്നതിൽ ബിജെപിയുടെ സംഭാവനകളെക്കുറിച്ചും പരാമർശിച്ചു. നമ്മുടെ പദ്ധതികളും നയങ്ങളും രാജ്യത്തെ പാവപ്പെട്ടവർക്കും നിരാലംബരായ സഹോദരങ്ങൾക്കും പുതിയ കരുത്ത് പകർന്നുവെന്നും അഴിമതി, സ്വജനപക്ഷപാതം, ജാതീയത, വർഗീയത, വോട്ട് ബാങ്ക് രാഷ്ട്രീയം എന്നിവയിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാൻ ബിജെപി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി സ്ഥാപക ദിനത്തോടനുബന്ധിച്ച് പാർട്ടി പ്രവർത്തകർക്ക് ആശംസകൾ അറിയിച്ചു. ബിജെപിയെ ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയാക്കാനുള്ള യാത്രയിൽ ജീവിതം സമർപ്പിച്ച എണ്ണമറ്റ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. സംഘടനയോടുള്ള അചഞ്ചലമായ അർപ്പണബോധത്തോടും, രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള ദൃഢനിശ്ചയത്തോടെയും രാവും പകലും അധ്വാനിക്കുന്ന സമർപ്പിത പ്രവർത്തകർ ബിജെപിയെ കോടിക്കണക്കിന് രാജ്യക്കാരുടെ പ്രതീക്ഷയുടെയും അഭിലാഷത്തിൻ്റെയും ശക്തമായ മാധ്യമമാക്കി മാറ്റിയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

ALSO READ: 'കശ്‌മീരില്‍ താമര വിരിയിക്കാന്‍ ബിജെപി': ഉധംപൂരില്‍ പ്രചാരണത്തിന് പ്രധാനമന്ത്രി, റാലി 12ന് - PM Narendra Modi Will Visit Kashmir

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.