ETV Bharat / bharat

ബെംഗളൂരു റേവ് പാർട്ടി കേസ് : നടി ഹേമയ്ക്ക് ജാമ്യം - HEMA GOT BAIL IN RAVE PARTY CASE

ബെംഗളൂരു റേവ് പാർട്ടി കേസിൽ മയക്കുമരുന്ന് ഉപയോഗിച്ചെന്ന ആരോപണത്തില്‍ അറസ്‌റ്റിലായ നടി ഹേമയ്ക്ക് ജാമ്യം. ബെംഗളൂരു പ്രാദേശിക കോടതിയുടേതാണ് നടപടി.

BENGALURU RAVE PARTY CASE  റേവ് പാർട്ടി കേസിൽ ഹേമയ്ക്ക് ജാമ്യം  ബെംഗളൂരു റേവ് പാർട്ടി കേസ്  TELUNGU ACTOR HEMA GOT BAIL
Actress Hema got bail in bengaluru rave party case (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 13, 2024, 12:48 PM IST

Updated : Jun 13, 2024, 1:52 PM IST

ഹൈദരാബാദ് : ബെംഗളൂരു റേവ് പാർട്ടി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തെലുഗു സിനിമ താരം ഹേമയ്ക്ക് ജാമ്യം അനുവദിച്ച് ബെംഗളൂരു പ്രാദേശിക കോടതി. ഹേമയുടെ പക്കല്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയിട്ടില്ല എന്നതും സംഭവം നടന്ന് ഏകദേശം പത്ത് ദിവസങ്ങൾക്ക് ശേഷം നടത്തിയ വൈദ്യപരിശോധനയെക്കുറിച്ചും പ്രതിഭാഗം കോടതിയെ അറിയിച്ചു. മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഹേമയെ പ്രതിചേർക്കുന്നതിനുളള വ്യക്തമായ തെളിവുകൾ നൽകുന്നതിൽ പൊലീസ് പരാജയപ്പെട്ടുവെന്ന് കോടതിയിൽ ഹേമയുടെ അഭിഭാഷകൻ പറഞ്ഞു.

എന്നാൽ ഹേമ പാർട്ടിയിൽ പങ്കെടുത്തുവെന്നതിനുളള തെളിവ് ക്രൈം കൺട്രോൾ ബ്യൂറോയുടെ (സിസിബി) അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചു. വാദങ്ങളെല്ലാം ശ്രദ്ധാപൂർവം കേട്ട കോടതി പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞത് പരിഗണിച്ച് ഹേമയ്ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.

Also Read: ബൈക്കിലെത്തി തോക്കുചൂണ്ടി കവര്‍ച്ച; ഡൽഹിയിൽ ചാർട്ടേഡ് അക്കൗണ്ടൻ്റുകളില്‍ നിന്ന് 50 ലക്ഷം കവര്‍ന്നു

Last Updated : Jun 13, 2024, 1:52 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.