ബെംഗളൂരു: 2024 നവംബർ 3 ന് കർണാടകയിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ കുടുംബവാഴ്‌ചയെന്ന് ആരോപണം. ഈ വർഷം ആദ്യം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയത്തെ തുടർന്ന് നിയമസഭാംഗങ്ങൾ രാജിവച്ച മൂന്ന് മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. എല്ലാ പ്രമുഖ പാർട്ടികളും നിലവിലെ നേതാക്കളുമായി അടുത്ത കുടുംബ ബന്ധമുള്ള സ്ഥാനാർത്ഥികളെയാണ് മത്സര രംഗത്തിറക്കിയിരിക്കുന്നത് എന്നാണ് ആരോപണമുയരുന്നത്.
ഷിഗ്ഗാവ് മണ്ഡലം
ലോക്‌സഭാ വിജയത്തിന് ശേഷം ബസവരാജ് ബൊമ്മൈ ഒഴിഞ്ഞ സീറ്റിലേക്കാണ് മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ മകനും മുൻ മുഖ്യമന്ത്രി എസ്ആർ ബൊമ്മൈയുടെ ചെറുമകനുമായ ഭരത് ബസവരാജ് ബൊമ്മൈയാണ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി. യാസിർ അഹമ്മദ് ഖാൻ പത്താന്‍ ആണ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സന്ദൂർ മണ്ഡലം
മണ്ഡലത്തിൽ ബംഗാരു ഹനുമന്തുവിനെ ബിജെപി കളത്തിലിറക്കുമ്പോൾ സിറ്റിംഗ് എംപി ഇ തുക്കാറാമിൻ്റെ ഭാര്യ അന്നപൂർണയെ ആണ് കോൺഗ്രസ് മത്സരത്തിനിറക്കുന്നത്. സ്വജനപക്ഷപാതത്തെക്കുറിച്ച് നിരവധി ആരോപണങ്ങളാണ് മണ്ഡലത്തിൽ അന്നപൂർണയുടെ സ്ഥാനാർഥിത്വത്തെ കുറിച്ച് ഉയരുന്നത്.
ചന്നപട്ടണ മണ്ഡലം
എച്ച്‌ഡി കുമാരസ്വാമി മാണ്ഡ്യ പാർലമെൻ്റ് സീറ്റിൽ വിജയിച്ചതിനെ തുടർന്നാണ് ചന്നപട്ടണ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. മുൻ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ മകനും മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ ചെറുമകനുമായ നിഖിൽ കുമാരസ്വാമിയെയാണ് ബിജെപി-ജെഡിഎസ് സഖ്യം (എൻഡിഎ) സ്ഥാനാർഥി. സിപി യോഗേശ്വരിനെ കളത്തിലിറക്കി പ്രതിരോധിക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്.