ബറേലി: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജാതി സെൻസസ് സംബന്ധിച്ച് നടത്തിയ പരാമർശത്തില്‍ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ച് ബറേലി ജില്ലാ കോടതി. രാജ്യത്ത് ആഭ്യന്തരയുദ്ധം തുടങ്ങാനുള്ള ശ്രമമാണ് രാഹുല്‍ ഗാന്ധിയുടെ പരാമർശങ്ങൾ എന്ന് ആരോപിച്ച് പങ്കജ് പതക് സമർപ്പിച്ച ഹർജിയിലാണ് നോട്ടീസ്. ജനുവരി 7 ന് രാഹുല്‍ ഗാന്ധി കോടതിയില്‍ ഹാജരാകണമെന്ന് നോട്ടീസില്‍ നിർദേശിക്കുന്നു.
എംപി - എംഎൽഎമാര്‍ക്കുള്ള പ്രത്യേക കോടതിയിലാണ് ഈ ഹർജി ആദ്യം സമർപ്പിച്ചത്. എന്നാല്‍ ഇവിടെ നിന്ന് ഹര്‍ജി തള്ളുകയായിരുന്നു. തുടര്‍ന്നാണ് ഹര്‍ജിക്കാരന്‍ ജില്ലാ കോടതിയെ സമീപിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രാഹുല്‍ ഗാന്ധിയുടെ പ്രസ്‌താവന രാജ്യത്തിനകത്ത് ഭിന്നിപ്പും അശാന്തിയും ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും ജുഡീഷ്യൽ ഇടപെടൽ അനിവാര്യമാണെന്നും ഹർജിക്കാരൻ പറയുന്നു.
അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അംബേദ്‌കര്‍ അധിക്ഷേപ പരാമര്‍ശത്തില്‍ രാജി ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കുകയാണ് കോണ്‍ഗ്രസ്.
അംബേദ്‌കറെ അപമാനിക്കുന്നതിലൂടെ ബിജെപിയും പ്രധാനമന്ത്രി മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഗുരുതരമായ തെറ്റാണ് ചെയ്‌തിരിക്കുന്നത് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യ ഈ തെറ്റ് പൊറുക്കില്ലെന്നും അമിത് ഷാ മാപ്പ് പറയണമെന്നും രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.