ചെന്നൈ : ബഹുജൻ സമാജ് പാർട്ടി തമിഴ്‌നാട് പ്രസിഡൻ്റ് ആംസ്‌ട്രോങ്ങിനെ അജ്ഞാത സംഘം വെട്ടിക്കൊലപ്പെടുത്തി. ചെന്നൈയിലെ പെരമ്പൂർ മേഖലയിൽ ആറ് പേരടങ്ങുന്ന അജ്ഞാത സംഘമാണ് ആക്രമണം നടത്തിയത്. പെരമ്പൂർ സദയപ്പൻ തെരുവിലെ ആംസ്‌ട്രോങ്ങിന്‍റെ വീടിന് സമീപത്ത് വച്ചാണ് സംഭവം. കൃത്യം നടത്തിയ ശേഷം ഗുണ്ടാസംഘം രക്ഷപ്പെട്ടു.
ആക്രമണത്തിൽ പരിക്കേറ്റ ആംസ്ട്രോങ്ങിനെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആശുപത്രി അധികൃതർ ചികിത്സ നിഷേധിക്കുകയായിരുന്നു. തുടർന്നാണ് മരണം സംഭവിച്ചത്. സംഭവത്തിൽ സെമ്പിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആംസ്ട്രോങ്ങിനൊടൊപ്പമുണ്ടായിരുന്ന രണ്ടുപേർക്കും ആക്രമണത്തിൽ വെട്ടേറ്റതായാണ് റിപ്പോർട്ട്.
Also Read: മാന്നാർ കല കൊലപാതകക്കേസ്; അന്വേഷണത്തിന് പ്രത്യേക സംഘം - SIT For Mannar Murder Case