ETV Bharat / bharat

കെജ്‌രിവാളിനെ കോടതിയില്‍ ഹാജരാക്കി ; 10 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് ഇഡി - Kejriwal produced before court

അരവിന്ദ് കെജ്‌രിവാളിനെ ഡല്‍ഹി റൂസ് അവന്യൂ കോടതിയില്‍ ഹാജരാക്കി. പത്ത് ദിവസത്തെ കസ്‌റ്റഡി ആവശ്യപ്പെട്ട് ഇഡി.

ARVIND KEJRIWAL  KEJRIWAL PRODUCED BEFORE COURT  ARVIND KEJRIWAL ED CASE  ARVIND KEJRIWAL ED ARREST
arvind-kejriwal-produced-before-court
author img

By ETV Bharat Kerala Team

Published : Mar 22, 2024, 2:21 PM IST

Updated : Mar 22, 2024, 5:25 PM IST

ന്യൂഡല്‍ഹി : മദ്യനയ അഴിമതി കേസില്‍ ഇഡി അറസ്റ്റ് ചെയ്‌ത അരവിന്ദ് കെജ്‌രിവാളിനെ ഡല്‍ഹി റൂസ് അവന്യൂ കോടതിയില്‍ ഹാജരാക്കി (Arvind Kejriwal produced in Rouse Avenue court). പത്ത് ദിവസത്തെ കസ്റ്റഡിയാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വിയാണ് കെജ്‌രിവാളിനായി ഹാജരായത്. അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു ഇഡിയ്‌ക്കായി ഹാജരായി.

ഡല്‍ഹി മദ്യനയ അഴിമതിയില്‍ അരവിന്ദ് കെജ്‌രിവാളിന് നേരിട്ട് ബന്ധമുണ്ടെന്ന് ഇഡി കോടതിയില്‍ വാദിച്ചു. അഴിമതിയില്‍ മന്ത്രിമാര്‍ ഉള്‍പ്പെട്ടതില്‍ കെജ്‌രിവാളും ഉത്തരവാദിയാണെന്നും ഇഡി പറഞ്ഞു. കോടികള്‍ കൈക്കൂലി വാങ്ങിയാണ് നയം രൂപീകരിച്ചതെന്നും ഇഡി വാദിച്ചു. കോഴ വാങ്ങിയ തുക ഗോവ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചെന്നും ഇഡി പറഞ്ഞു.

എക്‌സൈസ് നയം രൂപീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനുമായി സൗത്ത് ഗ്രൂപ്പിൽ നിന്ന് കെജ്‌രിവാളിന് കോടിക്കണക്കിന് രൂപ ലഭിച്ചു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി സൗത്ത് ഗ്രൂപ്പിലെ ചില പ്രതികളിൽ നിന്ന് 100 കോടി രൂപ അദ്ദേഹം ആവശ്യപ്പെട്ടതായി ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു കോടതിയെ അറിയിച്ചു.

പത്ത് ദിവസം കസ്‌റ്റഡിയില്‍ വേണമെന്ന ഇഡിയുടെ ആവശ്യത്തെ കെജ്‌രിവാളിന്‍റെ അഭിഭാഷകന്‍ എതിര്‍ത്തു. കെജ്‌രിവാളിനെ കുടുക്കാനുള്ള ആസൂത്രിത നീക്കമാണ് കേസെന്ന് സിങ്‌വി വാദിച്ചു. കെജ്‌രിവാളിനെ നേരിട്ട് ബന്ധിപ്പിക്കുന്ന യാതൊരു തെളിവുകളുമില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. ഇവിടെ ഇഡി തന്നെ ജഡ്‌ജും ജൂറിയും എക്‌സിക്യൂഷണറും ആയി മാറിയെന്നും അഭിഭാഷകന്‍ പറഞ്ഞു.

അതേസമയം,കെജ്‌രിവാളിന്‍റെ അറസ്‌റ്റ് ജനാധിപത്യ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയമാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ പ്രതികരിച്ചു. ഇത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. കെജ്‌രിവാളിന്‍റെ അറസ്‌റ്റ് ഒരു വിരട്ടല്‍ മാത്രമാണെന്നും അദ്ദേഹത്തിനെതിരെ തെളിവുകളൊന്നുമില്ലെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. അതേസമയം കേരളത്തില്‍ ശശി തരൂരിന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി.

ഇന്നലെ രാത്രിയോടെയാണ് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്‌മി തലവനുമായ അരവിന്ദ് കെജ്‌രിവാളിനെ അദ്ദേഹത്തിന്‍റെ വസതിയിലെത്തി ഇഡി അറസ്റ്റ് ചെയ്യുന്നത്. ഡല്‍ഹി മദ്യനയ കേസിലെ നടപടികളിൽ നിന്ന് കെജ്‌രിവാളിന് സംരക്ഷണം നൽകാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചതിന് പിന്നാലെയാണ് ഇഡി അറസ്‌റ്റ് ചെയ്‌തത്.

Last Updated : Mar 22, 2024, 5:25 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.