കീവ്: യുക്രെയ്‌ന്‍ കഴിഞ്ഞ രാത്രിയില്‍ വന്‍തോതില്‍ കീവിലേക്ക് ഡ്രോണ്‍ ആക്രമണം നടത്തിയെന്ന് റിപ്പോര്‍ട്ട്. 188 ഡ്രോണുകള്‍ അയച്ചതില്‍ 76ഉം അന്തരീക്ഷത്തില്‍ വച്ച് തന്നെ പ്രതിരോധിക്കാനായി.
തലസ്ഥാനത്തേക്ക് വിവിധ ഇടങ്ങളില്‍ നിന്ന് വിവിധ ശക്തിയിലുള്ള ഡ്രോണുകള്‍ എത്തിയതായി കീവ് മേയര്‍ വിതാടി ക്ലിത്സ്ച്‌കോ പറഞ്ഞു. മിക്കവയും അന്തരീക്ഷത്തില്‍ വച്ച് തന്നെ തകരുന്നതിന്‍റെ ഒച്ചയും കേട്ടതായി മേയര്‍ കൂട്ടിച്ചേര്‍ത്തു. 96 ഡ്രോണുകള്‍ തങ്ങള്‍ക്ക് തിരിച്ചറിയാനായില്ലെന്ന് വ്യോമസേന അറിയിച്ചു. ഇതിന്‍റെ അതിസാങ്കേതികതയാകും അതിന് കാരണമെന്നും സൈന്യം കൂട്ടിച്ചേര്‍ത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ബെലാറസിനെ ലക്ഷ്യമിട്ടാണ് അഞ്ച് ഡ്രോണുകള്‍ റഷ്യ അയച്ചത്. യുക്രെയ്‌ന് വേണ്ടി രംഗത്തുള്ള ബ്രിട്ടീഷ് പൗരന്‍ ജെയിംസ് സ്‌കോട്ട് റെയ്‌സ് ആന്‍ഡേഴ്‌സണ്‍ റഷ്യന്‍ അധീന കുര്‍സ്‌ക് മേഖലയില്‍ നിന്ന് പിടിയിലായതിന് പിന്നാലെയാണ് റഷ്യ പോരാട്ടം കടുപ്പിച്ചത്.
ആദ്യമായാണ് യുക്രെയ്‌ന് വേണ്ടി യുദ്ധരംഗത്ത് നിലയുറപ്പിച്ച ഒരു പാശ്ചാത്യ രാജ്യത്ത് നിന്നുള്ള പൗരനെ റഷ്യന്‍ സൈന്യം പിടിക്കുന്നത്. 22കാരനായ യുവാവാണ് പിടിയിലായത്. തന്‍റെ മകന്‍ പീഡിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് അയാളുടെ പിതാവ് ആശങ്ക പ്രകടിപ്പിച്ചു. അതേസമയം പിടിയിലായ തങ്ങളുടെ പൗരന് ആവശ്യമായ സഹായങ്ങള്‍ ഉറപ്പാക്കുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ ഓഫീസ് അറിയിച്ചു.
റഷ്യന്‍ അധീന യുക്രെയ്‌ന്‍ പ്രദേശങ്ങളില്‍ ഉത്തരകൊറിയന്‍ സൈന്യത്തിന്‍റെ യാതൊരു സാന്നിധ്യവും ഉള്ളതായി തോന്നിയിട്ടില്ലെന്ന് പെന്‍റഗണ്‍ പറഞ്ഞു. അതിനിടെ യുക്രെയ്‌ന് ആണവായുധങ്ങള്‍ നല്‍കുന്ന പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെ റഷ്യയിലെ മുതിര്‍ന്ന സുരക്ഷ ഉദ്യോഗസ്ഥന്‍ ദിമിത്രി മെദ്‌വദേവ് രംഗത്തെത്തി. ഇത്തരം ആണവായുധ വിതരണങ്ങള്‍ തങ്ങള്‍ക്ക് നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.
അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ യുക്രെയ്‌ന് ആണവായുധങ്ങള്‍ വിതരണം ചെയ്‌തേക്കുമെന്ന് ചില പാശ്ചാത്യ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് കഴിഞ്ഞാഴ്‌ച റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. എന്നാല്‍ ഇത്തരം പ്രവൃത്തികള്‍ കടുത്ത നടപടികള്‍ക്ക് ഇടയാക്കിയേക്കുമെന്ന ആശങ്കയുണ്ട്. ആണവായുധ കൈമാറ്റത്തില്‍ അമേരിക്കന്‍ രാഷ്‌ട്രീയ നേതാക്കളും മാധ്യമങ്ങളും ഗൗരവമായ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും റഷ്യന്‍ പ്രസിഡന്‍റായും സേവനമനുഷ്‌ഠിച്ചുള്ള മെദ്‌വദേവ് പറയുന്നു.
ഇത്തരം ആണവായുധ വിതരണം റഷ്യയ്‌ക്കെതിരെയുള്ള ആണവായുധ യുദ്ധത്തിനുള്ള തയാറെടുപ്പാണെന്നും അദ്ദേഹം ടെലിഗ്രാമില്‍ ചൂണ്ടിക്കാട്ടി. ഇതിനിടെ, അമേരിക്കന്‍ നിയുക്ത പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ ആള്‍ ബ്രിട്ടന്‍റെ പരിശീലനം ലഭിച്ച ഒരു അഫ്‌ഗാന്‍ കമാന്‍ഡോയ്ക്ക് യുക്രെയ്‌ന്‍ യുദ്ധത്തിലേക്ക് ആളെ തെരഞ്ഞെടുക്കുന്ന രീതികള്‍ സംബന്ധിച്ച സംശയങ്ങള്‍ ആരാഞ്ഞ് സന്ദേശമയച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
ഫ്ളോറിഡ ഗോള്‍ഫ് കോഴ്‌സില്‍ വച്ച് അറസ്റ്റിലാകുന്നതിന് കൃത്യം മൂന്ന് ദിവസം മുമ്പാണ് ഈ സന്ദേശങ്ങള്‍ അയച്ചിട്ടുള്ളത്. റയാന്‍ വെസ്‌ലി റൗത്ത് എന്ന ഈ വ്യക്തിയെ അറസ്റ്റ് ചെയ്‌തത് സെപ്റ്റംബര്‍ പതിനഞ്ചിനായിരുന്നു. ഇയാളില്‍ നിന്ന് എകെ 47 തോക്കും പിടിച്ചെടുത്തിരുന്നു. ഈ അഫ്‌ഘാന്‍ കമാന്‍ഡോകളെ താലിബാനെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നവരാണ്. 2021 കാബൂള്‍ വീണതോടെ ഇവരുടെ പ്രാധാന്യം ഇല്ലാതായി.
Also Read: വെടിനിർത്തലിനൊരുങ്ങി ഇസ്രയേൽ; മന്ത്രിസഭയിൽ ഇന്ന് നിർണായക ചർച്ച