ന്യൂഡൽഹി: ഐപിഎൽ ലേലത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായ പതിമൂന്നുകാരന്‍ വൈഭവ് സൂര്യവന്‍ഷിയുടെ പ്രായത്തെച്ചൊല്ലി വിവാദം ഉടലെടുക്കുന്നു. ജിദ്ദയിൽ നടന്ന ലേലത്തില്‍ രാജസ്ഥാൻ റോയൽസ് (ആർആർ) ഒരു കോടി 10 ലക്ഷം രൂപയ്ക്കാണ് താരത്തെ സ്വന്തമാക്കിയത്. ഇതോടെ ഐപിഎൽ ലേലത്തിൽ വിറ്റുപോയ ഏറ്റവും പ്രായം കുറഞ്ഞ താരമായി ബീഹാര്‍ സ്വദേശിയായ വൈഭവ് മാറി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
𝙏𝙖𝙡𝙚𝙣𝙩 𝙢𝙚𝙚𝙩𝙨 𝙤𝙥𝙥𝙤𝙧𝙩𝙪𝙣𝙞𝙩𝙮 𝙞𝙣𝙙𝙚𝙚𝙙 🤗
— IndianPremierLeague (@IPL) November 25, 2024
13-year old Vaibhav Suryavanshi becomes the youngest player ever to be sold at the #TATAIPLAuction 👏 🔝
Congratulations to the young𝙨𝙩𝙖𝙧, now joins Rajasthan Royals 🥳#TATAIPL | @rajasthanroyals | #RR pic.twitter.com/DT4v8AHWJT
ഐപിഎൽ ലേലത്തിന്‍റെ റെക്കോർഡ് തകർത്തത് മുതൽ വൈഭവിനെതിരേ പ്രായ തട്ടിപ്പ് ആരോപണം വന്നുതുടങ്ങി. തന്‍റെ യഥാർത്ഥ പ്രായം മറച്ചുവെച്ചെന്നും 13 വയസ്സല്ലെന്നുമുള്ള ആരോപണങ്ങളാണ് താരത്തിനെതിരേ ഉയർന്നത്. തുടർന്ന് പിതാവ് സഞ്ജീവ് സൂര്യവന്‍ഷി വിശദീകരണം നൽകുകയും ആവശ്യമെങ്കിൽ മകന്‍റെ പ്രായ പരിശോധന ഒരിക്കൽക്കൂടി നടത്താൻ തയ്യാറാണെന്ന് വ്യക്തമാക്കി.
വൈഭവ് ബിസിസിഐയുടെ പ്രായപരിശോധനയ്ക്ക് വിധേയനായിട്ടുള്ള താരമാണെന്നും ഇനിയും പരിശോധനയ്ക്ക് വിധേയനാകാൻ മടിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. "എട്ടര വയസ്സുള്ളപ്പോൾ, ആദ്യമായി പ്രായപരിശോധനയ്ക്ക് വിധേയനായതാണ്. കൂടാതെ ഇതിനകം ഇന്ത്യ അണ്ടർ 19 ടീമിനായി കളിച്ചിട്ടുണ്ട്. ഞങ്ങൾക്ക് ആരെയും ഭയമില്ല. വീണ്ടും പരിശോധനയ്ക്ക് വിധേയനാകുന്നതിനും എതിർപ്പില്ല’- സഞ്ജീവ് പറഞ്ഞു.
Welcome to the IPL, Vaibhav Suryavanshi. It's gonna be a hell of a journey 👏🔥 @rajasthanroyals pic.twitter.com/noav1uejxC
— Delhi Capitals (@DelhiCapitals) November 25, 2024
മകന്‍റെ കഠിനാധ്വാനത്തിനു ലഭിച്ച പ്രതിഫലമാണിത്. എട്ടു വയസ് ഉള്ളപ്പോള്‍ത്തന്നെ അവൻ ജില്ലാ തലത്തിൽ അണ്ടർ 16 വിഭാഗത്തിൽ മികച്ച പ്രകടനം നടത്തിയിരുന്നു. ഞാനാണ് അവനെ ക്രിക്കറ്റ് പരിശീലനത്തിനായി സമസ്തിപ്പുരിലേക്ക് കൊണ്ടുപോയിരുന്നത്. ഞങ്ങളുടെ ഭൂമി പോലും വിറ്റു, പക്ഷേ ഞങ്ങളുടെ അവസ്ഥ ഇപ്പോഴും മെച്ചപ്പെട്ടിട്ടില്ലായെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ അണ്ടർ 19 ടീമിനായി വൈഭവ് 58 പന്തിൽ അർധസെഞ്ചുറി തികച്ചിരുന്നു. ഈ വർഷം ഒക്ടോബറിൽ ചെന്നൈയിൽ ഓസ്‌ട്രേലിയൻ ടീമിനെതിരെയാണ് താരം നേട്ടം കൈവരിച്ചത്. 12-ാം വയസ്സിൽ ബീഹാറിനുവേണ്ടി രഞ്ജി ട്രോഫിയിൽ അരങ്ങേറ്റം കുറിച്ചപ്പോഴാണ് വൈഭവ് വാർത്തകളിൽ ഇടംനേടിയത്. ഇന്ത്യയുടെ പ്രീമിയർ ഫസ്റ്റ് ക്ലാസ് ടൂർണമെന്‍റിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി. ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച വൈഭവ് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസില്‍ ഇനി തിളങ്ങും.