അമരാവതി: സമൂഹമാധ്യമത്തിൽ അശ്ലീല പോസ്റ്റുകളും മോർഫ് ചെയ്‌ത വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ പ്രിവൻഷൻ ഓഫ് ഡെയ്ഞ്ചറസ് ആക്‌ടിവിറ്റീസ് (പിഡി) നിയമം നടപ്പാക്കാനൊരുങ്ങി ആന്ധ്രാപ്രദേശ് സർക്കാർ. സമൂഹമാധ്യമങ്ങളിൽ അശ്ലീലച്ചുവയോടെ കമൻ്റിടുന്നവർക്കെതിരെയും കർശന നടപടിയെടുക്കാനും തീരുമാനിച്ചിട്ടിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അശ്ലീലമായിട്ടുള്ളവ പോസ്റ്റ് ചെയ്യുന്നവരെ പിടികൂടി ഒരു വർഷം ജയിലിൽ അടയ്ക്കാനുള്ള നിയമഭേദഗതിയാണ് സർക്കാർ കൊണ്ടുവരുന്നത്. ഇതിനായി ആന്ധ്രാപ്രദേശ് പ്രിവൻഷൻ ഓഫ് ഡെയ്ഞ്ചറസ് ആക്‌ടിവിറ്റീസ് ആക്‌ട്- 1986 ഭേദഗതി ബിൽ അടുത്തിടെ നിയമസഭയിൽ പാസാക്കി. ഗവർണറുടെ അനുമതി ലഭിച്ചാലുടൻ സംസ്ഥാനത്ത് ഈ ഭേദഗതി നിലവിൽ വരും. സമൂഹമാധ്യമത്തിൽ എത്രയേറെ അശ്ലീല പോസ്റ്റുകൾ ഇട്ടാലും പൊലീസിന് ഒന്നും ചെയ്യാൻ കഴിയില്ലെന്നത് ഈ നിയമം വരുന്നതോടുകൂടി ഇല്ലാതാവുമെന്നാണ് വിലയിരുത്തല്‍.
ആന്ധ്രാപ്രദേശിൽ ഇത്തരത്തിലുള്ള കുറ്റകൃത്യം ചെയ്‌തവരെ പൊലീസ് തിരിച്ചറിഞ്ഞു. ഇവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ഇതുവരെ പൊലീസ് കുറ്റകൃത്യം ചെയ്‌തവരുടെ വിശദാംശങ്ങളടങ്ങിയ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇവർക്കെതിരെ പിഡി ആക്‌ട് ചുമത്താൻ പൊലീസ് ഒരുങ്ങുകയാണ്.
ആരെങ്കിലും ഈ നിയമത്തിന് കീഴിൽ വരുന്ന കുറ്റകൃത്യങ്ങൾ ചെയ്‌തുവെന്ന് തോന്നിയാൽ അവരെ പിഡി ആക്‌ട് പ്രകാരം കസ്റ്റഡിയിൽ എടുക്കാൻ അതത് ജില്ലയിലെ കലക്‌ടർമാർക്കോ സിറ്റി പൊലീസ് കമ്മിഷണർമാർക്കോ ഉത്തരവിടാവുന്നതാണ്. കുറ്റക്കാരനെന്ന് കണ്ടെത്തിക്കഴിഞ്ഞാൽ ഒരു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റവും ജാമ്യത്തിന് സാധ്യതയില്ലാത്തതുമാണ്.