ന്യൂഡൽഹി : പത്ത് വർഷമായി ആംആദ്‌മി സർക്കാർ ഡൽഹിയിലെ ജനങ്ങളെ "സത്യസന്ധമായി" സേവിച്ചുവെന്ന് മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. രാജ്യത്തെ മറ്റൊരു കക്ഷിയും ചെയ്യാത്ത ഒരുപാട് കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്‌തുവെന്നും എഎപി അധ്യക്ഷൻ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള 'പദയാത്ര' പ്രചാരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എഎപിക്ക് വോട്ട് ചോദിച്ച കെജ്‌രിവാൾ ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് പൊതുജനങ്ങളോട് അഭ്യർഥിച്ചു. ഡൽഹിയിൽ അധികാരമേറ്റാൽ, വൈദ്യുതി, ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീകൾക്കുള്ള ബസ് യാത്ര തുടങ്ങിയ സർക്കാരിന്‍റെ സൗജന്യ പദ്ധതികൾ കാവി പാർട്ടി നിർത്തുമെന്ന് കെജ്‌രിവാൾ അവകാശപ്പെട്ടു. ആംആദ്‌മി പാർട്ടിക്ക് വോട്ട് ചെയ്യാനും വീണ്ടും മുഖ്യമന്ത്രിയാകാൻ തന്നെ സഹായിക്കാനും ജനങ്ങളോട് അദ്ദേഹം അഭ്യർഥിച്ച കെജ്‌രിവാൾ വർധിപ്പിച്ച വെള്ളത്തിന്‍റെ ബില്ലുകൾ എഴുതിത്തള്ളുമെന്ന് ഉറപ്പുനൽകി.
അതേസമയം തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡൽഹിയിലുടനീളം നടത്തുന്ന 'പദയാത്ര' പ്രചാരണത്തില്‍ മുഖ്യമന്ത്രി അതിഷി, മനീഷ് സിസോദിയ, സഞ്ജയ് സിങ് എന്നിവരുൾപ്പെടെ നിരവധി എഎപി നേതാക്കൾ പങ്കെടുക്കുന്നുണ്ട്.