ETV Bharat / bharat

മുഖ്യമന്ത്രിമാരുടെ അറസ്‌റ്റ് ആദ്യമായല്ല; രാജ്യത്ത് അറസ്‌റ്റിലായ മുഖ്യമന്ത്രിമാര്‍ ആരൊക്കെ...? - ARRESTED CHIEF MINISTERS - ARRESTED CHIEF MINISTERS

മുമ്പും രാജ്യത്തെ പല മുഖ്യമന്ത്രിമാരും അറസ്‌റ്റിലായിട്ടുണ്ട്. അവര്‍ ആരൊക്കെയെന്ന് നോക്കാം

HEMANT SOREN  ARVIND KEJRIWAL  LALU PRASAD YADAV  J JAYALALITHA
Know Who Are the Convicted and Arrested Chief Ministers in India
author img

By ETV Bharat Kerala Team

Published : Mar 22, 2024, 3:33 PM IST

Updated : Mar 22, 2024, 3:43 PM IST

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്‌റ്റും തുടര്‍ന്നുണ്ടായ പ്രതിഷേധ സംഭവങ്ങളും രാജ്യത്താകെ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഒമ്പത് തവണ ഇഡി സമൻസ് തള്ളിയ കെജ്‌രിവാളിനെ വ്യാഴാഴ്‌ച (21-03-2024) രാത്രിയാണ് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌തത്. സ്വതന്ത്രൃ ഇന്ത്യയുടെ ചരിത്രത്തില്‍ ഭരണത്തിലിരിക്കെ അറസ്‌റ്റിലാകുന്ന ആദ്യ മുഖ്യമന്ത്രിയാണ് അരവിന്ദ് കെജ്‌രിവാള്‍.

മുമ്പും രാജ്യത്തെ പല മുഖ്യമന്ത്രിമാരും അറസ്‌റ്റിലായിട്ടുണ്ട്. ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിമാരായിരുന്ന ജെ ജയലളിത, എം കരുണാനിധി, ബീഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ്, മധ്യപ്രദേശ് മുഖ്യമന്ത്രി ഉമാഭാരതി എന്നിവരാണ് ഇതിന് മുമ്പ് അറസ്‌റ്റിലായ മുന്‍ മുഖ്യമന്ത്രിമാര്‍ (Convicted and Arrested Chief Ministers in India).

  1. ഹേമന്ത് സോറന്‍: ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് കഴിഞ്ഞ ജനുവരിയില്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിനൊടുവില്‍ അറസ്‌റ്റിന് മുമ്പ് രാജിവെക്കാന്‍ ഹേമന്ത് സോറന് മേല്‍ സമ്മര്‍ദ്ദം മുറുകുകയായിരുന്നു. അദ്ദേഹത്തിന്‍റെ രാജിക്ക് തൊട്ടു പിറകേ ഇഡി അറസ്‌റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഫലത്തില്‍ ഹേമന്ദ് സോറന്‍ മുന്‍ മുഖ്യമന്ത്രിയെന്ന നിലയ്ക്കാണ് അറസ്‌റ്റ് ചെയ്യപ്പെട്ടത്.
  2. ജെ ജയലളിത: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും, എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയുമായിരുന്ന ജെ ജയലളിതയാണ് സ്വതന്ത്രൃ ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യം അറസ്‌റ്റ് ചെയ്യപ്പെട്ട മുന്‍ മുഖ്യമന്ത്രി. ഡിഎംകെ സര്‍ക്കാര്‍ അധികാരത്തിലിരിക്കെ 1996 ഡിസംബര്‍ ഏഴിനാണ് ജയലളിത അറസ്‌റ്റ് ചെയ്യപ്പെട്ടത്. ജനങ്ങള്‍ക്ക് സൗജന്യ ടിവി സെറ്റുകള്‍ വിതരണം ചെയ്‌ത പദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ടായിരുന്നു അറസ്‌റ്റ്. കേസില്‍ ഒരു മാസം ജയലളിത ജയിലില്‍ കിടന്നു. വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസില്‍ കോടതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് 2014-ല്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ എംഎല്‍എ സ്ഥാനത്ത് നിന്നും അയോഗ്യയാക്കിയിരുന്നു. ബംഗളൂരുവിലെ പരപ്പന അഗ്രഹാര കോടതി തടവു ശിക്ഷയ്ക്ക് വിധിച്ചതിനെത്തുടര്‍ന്ന് ജയലളിതയക്ക് മുഖ്യമന്ത്രി സ്ഥാനവും നഷ്‌ടമായിരുന്നു.
  3. ലാലു പ്രസാദ് യാദവ്: 1997-ല്‍ ബിഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് കാലിത്തീറ്റ അഴിമതിക്കേസില്‍ അറസ്‌റ്റ് വാറണ്ട് ലഭിച്ചതിനെത്തുടര്‍ന്ന് പദവി രാജി വെച്ചിരുന്നു. ഭാര്യ റാബറി ദേവിയെ മുഖ്യമന്ത്രി പദം ഏല്‍പ്പിച്ചായിരുന്നു ലാലുവിന്‍റെ പടിയിറക്കം. 4 മാസം ജയിലില്‍ കഴിഞ്ഞ ശേഷമാണ് ലാലുവിന് കേസില്‍ ജാമ്യം ലഭിച്ചത്.
  4. എം കരുണാനിധി: തമിഴ്‌നാട്ടില്‍ മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം കരുണാനിധിയും മുമ്പ് അറസ്‌റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. 2001 ല്‍ ജയലളിത മുഖ്യമന്ത്രിയായിരിക്കെ ചെന്നൈ മൈലാപ്പൂരിലെ ഭാര്യവീട്ടില്‍ നിന്നാണ് കരുണാനിധി അറസ്‌റ്റ് ചെയ്യപ്പെട്ടത്. കരുണാനിധിയുടെ അറസ്‌റ്റ് തടയാന്‍ ശ്രമിച്ചതിന് വാജ്പേയ് മന്ത്രിസഭയിലെ കേന്ദ്ര മന്ത്രിമാരായിരുന്ന മുരശൊലി മാരനേയും ടിആര്‍ ബാലുവിനേയും അന്ന് അറസ്‌റ്റ് ചെയ്‌തിരുന്നു.
  5. ഉമാഭാരതി: 2004-ൽ ആണ് മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ഉമാഭാരതി അറസ്‌റ്റിലാകുന്നത്. അറസ്‌റ്റിന് മുമ്പ് അവര്‍ തൻ്റെ സ്ഥാനം രാജിവയ്ക്കാൻ നിർബന്ധിതയായി. 1994 ഓഗസ്‌റ്റ് 15 ന് കർണാടകയിലെ ഹൂബ്ലിയിലെ ഒരു പള്ളിയിൽ പതാക ഉയർത്തിയതിനാണ് അവർക്കെതിരെ കുറ്റം ചുമത്തിയത്.

Also Read: കെജ്‌രിവാളിന് ജയിലില്‍ കിടന്ന് ഭരണം സാധ്യമല്ല; ചുമതല കൈമാറേണ്ടി വരുമെന്ന് പി ഡി റ്റി ആചാരി

Last Updated : Mar 22, 2024, 3:43 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.